കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാന്ധിക്കും ശാസ്ത്രിക്കും ഇന്ന് ജന്മദിനം

  • By Aswathi
Google Oneindia Malayalam News

ഒക്ടോബര്‍ 2, ഇന്ന് ഗാന്ധിജയന്തി. രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ നൂറ്റിനാല്‍പ്പത്തിനാലാമത് ജന്മദിനം ആഘോഷിക്കുകയാണ് രാജ്യം മുഴുവന്‍. ഐക്യ രാഷ്ട്ര സഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുന്നു.

ലോകത്തിന് മുഴുവന്‍ മാതൃകയായി ഹിംസയല്ല, അഹിംസയാണ് സത്യത്തിന്റെ വഴിയെന്ന് ജീവിതം കൊണ്ടും പ്രവൃത്തികൊണ്ടും തെളിയിച്ച മഹാത്മജിയെ ലോകം അംഗീകരിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് യുഎന്‍ ഈ ദിവസം അന്തരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുന്നത്.

1869 ഒക്ടോബര്‍ രണ്ടിന് ഗുജറാത്തിലെ പോര്‍ബന്തറിലാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ജനിച്ചത്. അഹിസയയിലൂടെയും സത്യാഗ്രഹത്തിലൂടെയും ഇന്ത്യയെ സ്വാതന്ത്രത്തിന്റെ പൊന്നാടയണിച്ച മഹാത്മാഗാന്ധി തെളിച്ച വഴി ഇന്ന് ലോകര്‍ക്ക് അന്ന്യം.

സ്വാതന്ത്ര്യലബ്ധിക്ക് ശേഷം, 1948ല്‍ പ്രാര്‍ത്ഥനായയോഗത്തിനിടെയാണ് നാഥുറാം ഗോഥ്‌സേ എന്ന ഒരു മതഭ്രാന്തന്റെ വെടിയേറ്റ് മഹാത്മജി മരിച്ചത്. ഒക്ടോബര്‍ രണ്ടിന് അദ്ദേഹത്തിന്റെ ജന്മദിനം ലോകം ആഘോഷിക്കുമ്പോള്‍ പുതുതലമുറയ്ക്ക് അതൊരു പൊതുഅവധി ദിനം എന്നതിനപ്പുറം ഒന്നുമല്ലാതാകുന്നത് ഖേധകരം തന്നെ.

സ്വതന്ത്ര്യ ഇന്ത്യയുടെ മൂന്നാമത്തെ പ്രധാനമന്ത്രിയായിരുന്ന ലാല്‍ ബഹദുര്‍ ശാസ്ത്രിയുടെയും ജന്മദിനം ഒക്ടോബര്‍ രണ്ടിനാണ്. ലളിത ജീവിതംകൊണ്ട് ശ്രദ്ധേയനായ അദ്ദേഹം രണ്ടര വര്‍ഷക്കാലം ഇന്ത്യയെ നയിച്ചു. ജയ് ജവാന്‍ ജയ് കിസാന്‍ എന്ന പ്രശസ്ത മുദ്രാവാക്യം അദ്ദേഹത്തിന്റെ സംഭാവനയാണ്.

രാഷ്ട്രപതി പ്രണബ് മുഖര്‍ജി രാജ്ഘട്ടില്‍ രാഷ്ട്രപിതാവിന് പ്രണാമമര്‍പ്പിക്കുന്ന ദൃശ്യങ്ങളിലൂടെ

പ്രണബ് മുഖര്‍ജി

പ്രണബ് മുഖര്‍ജി

രാഷ്ട്ര പിതാവിന്റെ 144ാം ജന്മദിനത്തില്‍ രാജ്ഘട്ടിലെത്തി അദ്ദേഹത്തിന് പ്രമാമമര്‍പ്പിക്കുന്ന രാഷ്ട്രപതി.

ഒക്ടോബര്‍ രണ്ട്

ഒക്ടോബര്‍ രണ്ട്

1869 ഒക്ടോബര്‍ 2ന് ഗുജറാത്തിലെ പോര്‍ബന്തറില്‍ മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ജനിച്ചു. നമ്മുടെ രാഷ്ട്ര പിതാവ്.

ജീവിതം

ജീവിതം

അഹിംസയുടെ വഴിലൂടെ ലോകരെ നേരെ നടക്കാനും ചിന്തിക്കാനും പഠിപ്പിച്ചു.

സ്വാതന്ത്ര്യം

സ്വാതന്ത്ര്യം

1947ല്‍ അഹിംസയുടെയും സത്യാഗ്രഹത്തിന്റെയും വഴിയിലൂടെ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്നു.

ലാല്‍ ബഹദൂര്‍ ശാസ്ത്രി

ലാല്‍ ബഹദൂര്‍ ശാസ്ത്രി

സ്വതന്ത്ര്യ ഇന്ത്യയുടെ മൂന്നാമത്തെ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെയും ജന്മദിനം ഒക്ടോബര്‍ രണ്ടിനാണ്.

നേതാക്കള്‍ക്ക്

നേതാക്കള്‍ക്ക്

ചടങ്ങിനെന്നപോലെയാണ് പല രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും സ്വാതന്ത്ര്യ ദിനം, ഗാന്ധി ജയന്തി തുടങ്ങിയ ദിനങ്ങളെ കാണുന്നതെന്ന് പറഞ്ഞാന്‍ തെറ്റില്ല. രാഷ്ട്രീയ കലഹത്തിന്റെ പേരില്‍ ഗാഹുല്‍ ഗാന്ധി രാജ്ഘട്ടില്‍ എത്തിയില്ല എന്നത് ഖേധം

പുതു തലമുറയ്ക്ക്

പുതു തലമുറയ്ക്ക്

ഒരു പൊതു അവധി എന്നതിനപ്പുറം ഈ ദിവസത്തിന് മറ്റൊരു പ്രത്യേകതയും പുതുതലമുറ നല്‍കുന്നില്ല.

English summary
October 2, today India celebrating 144 years of Mahatma Gandhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X