കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെങ്കോട്ടയില്‍ പതാക ഉയര്‍ന്നു; സ്വാതന്ത്ര്യദിനം ആഘോഷിച്ച് ഇന്ത്യ; ആശംസകള്‍ നേര്‍ന്ന് നരേന്ദ്രമോദി

Google Oneindia Malayalam News

ദില്ലി: സ്വാതന്ത്ര്യദിനം ആഘോഷിച്ച് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിലെത്തി ദേശീയ പതാക ഉയര്‍ത്തി. 7:30 നാണ് ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയത്.നരേന്ദ്രമോദി രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവിന് ആദരാജ്ഞലി അര്‍പ്പിച്ച ശേഷമാണ് ചെങ്കോട്ടയിലെത്തിയത്. വലിയ സുരക്ഷാ സന്നാഹമാണ് അവിടെ ഒരുക്കിയിരുന്നത്.ലഫ്റ്റനന്റ് കേര്‍ണല്‍ ഗൗരവ് എസ് യെവാല്‍ക്കറിനാണ് ഗാര്‍ഡ് ഓണര്‍ ചുമതല.പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് അദ്ദേഹത്തെ സ്വീകരിച്ചത്

രാജ്യം വ്യത്യസ്തമായൊരു സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും എ്ന്നാല്‍ നിശ്ചയദാര്‍ഢ്യം കൊണ്ട് എല്ലാത്തിനേയും മറികടക്കാമെന്നും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് കൊണ്ട് പറഞ്ഞു.

modi

'രാജ്യം വ്യത്യസ്തമായൊരു സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ചെങ്കോട്ടയില്‍ എന്റെ മുന്നില്‍ കുട്ടികളെ കാണാന്‍ സാധിക്കുന്നില്ല.എല്ലാത്തിനേയും കൊറോണ തടസപ്പെടുത്തി. ഈ കൊറോണ കാലത്ത് ഇതിനെതിരെ പോരാടുന്നവര്‍ രാജ്യത്തെ ജനങ്ങളെ സേവിക്കുകയാണ്. ഞാന്‍ അവരോട് എന്റെ നന്ദി അറിയിക്കുന്നു.' നരേന്ദ്രമോദി പറഞ്ഞു.

'ഇന്ത്യയുടെ സ്വാതന്ത്യത്തിനായി പോരാടിയ സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങളെ ഓര്‍മ്മിക്കുന്ന ദിനമാണിന്ന്. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്ന കരസേന, പൊലീസ്, സൈനികര്‍ തുടങ്ങിയവര്‍ക്കും നന്ദി അറിയിക്കുന്നതിനുള്ള ദിനമാണിന്ന്.'

കൊവിഡ്-19 മഹാമാരിയുടെ കാലത്ത് 130 കോടി ഇന്ത്യക്കാര്‍ സ്വയം പരാപ്തരാകാനുള്ള നിശ്ചദാഢ്യത്തിലാണ്. ഇന്ത്യയുടെ മനസില്‍ ആത്മനിര്‍ബര്‍ ഭാരത് മാത്രമാണുള്ളത്. ഈ സ്വപ്‌നം ഒരു പ്രതിജ്ഞയായി മാറി. 130 കോടി ഇന്ത്യക്കാര്‍ ആത്മനിര്‍ഭര്‍ ഭാരത് ഒരു പ്രതിജ്ഞയായി മാറിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

'ഇന്ത്യ ഈ സ്വപ്‌നം സാക്ഷത്കരിക്കുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്. ഇന്ത്യന്‍ ജനതയുടെ കഴിവിലും ആത്മവിശ്വാസത്തിലും എനിക്ക് വിശ്വാസമുണ്ട്. ഒരിക്കല്‍ എന്തെങ്കിലും ചെയ്യാന്‍ തീരുമാനിച്ചാല്‍ അത് പൂര്‍ത്തിയാക്കുന്നത് വരെ നമുക്ക് വിശ്രമമുണ്ടാകില്ല.'

'ആത്മനിര്‍ഭര്‍ ഭാരതിന് ലക്ഷകണക്കിന് വെല്ലുവിളകള്‍ ഉണ്ടാവു. ആഗോള മത്സരശേഷി ഉണ്ടെങ്കില്‍ അതിന്റെ വെല്ലുവിളി വര്‍ധിക്കും. ലക്ഷക്കണക്കിന് വെല്ലുവിളിള്‍ ഉണ്ടെങ്കിലും കോടിക്കണക്കിന് പരിഹാരങ്ങള്‍ കനല്‍കാന്‍ രാജ്യത്തിന് ശക്തിയുണ്ട്. രാജ്യത്തെ ജനങ്ങള്‍ പരിഹാരത്തിനുള്ള കരുത്ത് നല്‍കുന്നു.' പ്രധാനമന്ത്രി പറഞ്ഞു.

കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത്ഷായും സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നിരുന്നു. ട്വിറ്റിലൂടെയാണ് അദ്ദേഹം ആശംസയര്‍പ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വെക്കുന്ന സ്വയം പര്യാപ്തമായ ഇന്ത്യയെന്ന ആഗ്രഹം പൂര്‍ത്തീകരിക്കാനും തദ്ദേശീയ ഇല്‍പ്പനങ്ങള്‍ കൊണ്ട് രാജ്യത്തെ ഉയരങ്ങളിലെത്തിക്കാനും നമുക്ക് പ്രതിജ്ഞയെടുക്കാമെന്നും അമിത് ഷാ പറഞ്ഞു.

സ്വപ്‌ന ദുബായിലുമെത്തി.... ശിവശങ്കറുമായി കൂടിക്കാഴ്ച്ച, മുഖ്യമന്ത്രിയുടെ ഓഫീസിലും വന്‍ സ്വാധീനം!!സ്വപ്‌ന ദുബായിലുമെത്തി.... ശിവശങ്കറുമായി കൂടിക്കാഴ്ച്ച, മുഖ്യമന്ത്രിയുടെ ഓഫീസിലും വന്‍ സ്വാധീനം!!

English summary
India celebrating 74th independence day; PM Narenda modi unfurls the National Flag
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X