കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി സര്‍ക്കാര്‍ വിദേശ നയം തിരുത്തി, ചൈനയെ പൂട്ടും, രാഹുല്‍ പറഞ്ഞതിന് പിന്നാലെ, ഒടുവില്‍ നന്ദി!!

Google Oneindia Malayalam News

ദില്ലി: കൊറോണകാലത്ത് രാഹുല്‍ ഗാന്ധിയുടെ ഓരോ നീക്കങ്ങളും വന്‍ വിജയമാകുന്നു. നേരത്തെ ഫെബ്രുവരിയില്‍ തന്നെ സര്‍ക്കാരിന് കൊറോണയില്‍ രാഹുല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യയില്‍ തന്നെ ഇക്കാര്യം ഗൗരവത്തോടെ സമീപിച്ച ഏക നേതാവായിരുന്നു രാഹുല്‍. ഇത് സത്യമാണെന്ന് തെളിയുകയും ചെയ്തു. ഇപ്പോഴിതാ രാഹുല്‍ മുന്‍കൂട്ടി പറഞ്ഞ കാര്യം ചെയ്ത് കാണിച്ചിരിക്കുകയാണ് ബിജെപി സര്‍ക്കാര്‍. രാജ്യത്തെ വിദേശ നിക്ഷേപ നയം തന്നെ മാറ്റിയെഴുതിയിരിക്കുകയാണ്. ഇതോടെ ചൈന അടക്കമുള്ള രാജ്യങ്ങള്‍ക്ക് മുതലെടുപ്പിനുള്ള സാധ്യത ഇല്ലാതായി.

മോദി സര്‍ക്കാര്‍ തീരുമാനം

മോദി സര്‍ക്കാര്‍ തീരുമാനം

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലുണ്ടായ സാമ്പത്തിക മാന്ദ്യം മുതലെടുക്കാന്‍ വിദേശ കമ്പനികള്‍ ശ്രമിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനാണ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി വിദേശ നിക്ഷേപ നയം ഇന്ത്യ പരിഷ്‌കരിച്ചു. പുതിയ നയമനുസരിച്ച് ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യത്തെ നിക്ഷേപകന് സര്‍ക്കാര്‍ അനുമതിയോടെ മാത്രമേ ഇന്ത്യയില്‍ നിക്ഷേപമിറക്കാന്‍ സാധിക്കൂ. ഇത്തരം രാജ്യങ്ങളുടെ പട്ടികയില്‍ ചൈനയെയും ഉള്‍പ്പെടുത്തി.

ഇവരെയും ഉള്‍പ്പെടുത്തി

ഇവരെയും ഉള്‍പ്പെടുത്തി

ബംഗ്ലാദേശ്, ചൈന, പാകിസ്താന്‍, ഭൂട്ടാന്‍, നേപ്പാല്‍, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളാണ് ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്നത്. നേരത്തെ തന്നെ പാകിസ്താനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമുള്ള വിദേശ നിക്ഷേപങ്ങള്‍ക്കും സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. പുതിയ നയം അനുസരിച്ച് അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപങ്ങളിലൂടെ ഇന്ത്യന്‍ കമ്പനികളുടെ ഉടമസ്ഥാവകാശം കൈമാറുന്നതിനും സര്‍ക്കാര്‍ അനുമതി ആവശ്യമാണ്. ചൈനയെ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നാണ് വ്യക്തമാകുന്നത്.

രാഹുലിന്റെ മുന്നറിയിപ്പ്

രാഹുലിന്റെ മുന്നറിയിപ്പ്

സര്‍ക്കാര്‍ തീരുമാനം രാഹുല്‍ ഗാന്ധിയുടെ മുന്നറിയിപ്പ് വന്നതിന് പിന്നാലെയാണ്. ആഗോള സാമ്പത്തി മാന്ദ്യം ഇന്ത്യയിലെ കോര്‍പ്പറേറ്റുകളെയും തളര്‍ത്തിയിരിക്കുകയാണ്. ഇവരെ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇത് വളരെ ആകര്‍ഷകമായ ഡീലായി മാറിയിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ഒരിക്കലും വിദേശ താല്‍പര്യങ്ങളെ നമ്മുടെ കമ്പനികളില്‍ ആധിപത്യം പുലര്‍ത്താന്‍ അനുവദിക്കരുത്. പ്രത്യേകിച്ച് ഇത്തരമൊരു ദേശീയ പ്രതിസന്ധിയുടെ സമയത്ത് അത് പാടില്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു. ചൈനീസ് കമ്പനി എച്ച്ഡിഎഫ്‌സിയുടെ ഓഹരികള്‍ വാങ്ങിയതിന് പിന്നാലെയായിരുന്നു രാഹുലിന്റെ മുന്നറിയിപ്പ്.

നന്ദി അറിയിച്ച് രാഹുല്‍

നന്ദി അറിയിച്ച് രാഹുല്‍

സര്‍ക്കാര്‍ വിദേശ നിക്ഷേപ നയം തിരുത്തിയതില്‍ നന്ദി അറിയിച്ച് രാഹുല്‍ രംഗത്തെത്തി. സര്‍ക്കാര്‍ എന്റെ മുന്നറിയിപ്പ് മുഖവിലയ്‌ക്കെടുത്തതില്‍ നന്ദി പറയുന്നു. വിദേശ നിക്ഷേപ നയം ചില രാജ്യങ്ങളുടെ കാര്യത്തില്‍ പരിഷ്‌കരിച്ചത് നല്ല കാര്യമാണെന്നും രാഹുല്‍ പറഞ്ഞു. അതേസമയം രാഹുല്‍ ഒരിക്കല്‍ കൂടി ഈ അവസരത്തില്‍ താരമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ലോക്ഡൗണ്‍ കൊണ്ടല്ല കൂടുതല്‍ കൊറോണ പരിശോധനകള്‍ കൊണ്ട് മാത്രമേ രോഗവ്യാപനം തടയാനാവൂ എന്ന് രാഹുല്‍ പറഞ്ഞിരുന്നു.

കോണ്‍ഗ്രസ് സംസ്ഥാനങ്ങള്‍

കോണ്‍ഗ്രസ് സംസ്ഥാനങ്ങള്‍

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളെയും രാഹുല്‍ പുകഴ്ത്തിയിരുന്നു. ഛത്തീസ്ഗഡില്‍ 20 ദിവസം കൊണ്ട് 200 കിടക്കകളുള്ള ആശുപത്രിയാണ് പണിത്തതെന്നും രാഹുല്‍ പറഞ്ഞു. നിങ്ങള്‍ക്ക് ചെയ്യാനുള്ള മനസ്സുണ്ടെങ്കില്‍ നേടേണ്ടത് സാധ്യമാകുമെന്നും രാഹുല്‍ കുറിച്ചു. രാജസ്ഥാന്‍, പഞ്ചാബ്, പുതുച്ചേരി, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങള്‍ ഇതുവരെ മികച്ച പ്രവര്‍ത്തനമാണ് കോവിഡ് പ്രതിരോധത്തില്‍ കാഴ്ച്ചവെക്കുന്നത്. ഇതിനെയാണ് രാഹുല്‍ പ്രശംസിച്ചത്.

ചൈനയെ പൂട്ടി

ചൈനയെ പൂട്ടി

രാഹുലിന്റെ മുന്നറിയിപ്പിന് പിന്നില്‍ മറ്റ് പല കാരണങ്ങളുമുണ്ടായിരുന്നു. ഇതും സര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ വിപണിയില്‍ കടന്നുകയറാന്‍ കുറേ നാളായി ചൈന ശ്രമിക്കുന്നുണ്ട്. 30 ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ചൈനീസ് ഫണ്ടിംഗുണ്ട്. നാല് ബില്യണാണ് മുടക്കുന്നത്. ചൈനീസ് കമ്പനി ആലിബാബ ഗ്രൂപ്പ് സര്‍ക്കാര്‍ സ്‌പോണ്‍സര്‍ കമ്പനിയായ പേടിഎമ്മില്‍ നിക്ഷേപമുണ്ട്. ഇത്തരം മാര്‍ഗങ്ങളിലൂടെ ഇന്ത്യന്‍ വിപണിയില്‍ ആധിപത്യം നേടാനായിരുന്നു ചൈനയുടെ ശ്രമം. എന്നാല്‍ ഇതാണ് ഇപ്പോള്‍ ഇന്ത്യ തടഞ്ഞിരിക്കുന്നത്.

English summary
india change fdi policy after rahul gandhi's warning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X