കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഞ്ഞുരുകുന്നു!! നാഥുലാ ചുരം വഴിയുള്ള കൈലാസ് മാനസസരോവര്‍ യാത്ര പുനഃസ്ഥാപിക്കും, നിര്‍ണായക നീക്കം!

Google Oneindia Malayalam News

ദില്ലി: സിക്കിം അതിര്‍ത്തി തര്‍ക്കത്തിന് ശേഷം ഇന്ത്യ- ചൈന ബന്ധത്തില്‍ നിര്‍ണായക വഴിത്തിരിവ്. സിക്കിമിലെ നാഥുലാ ചുരം വഴിയുള്ള കൈലാസ്- മനോസരോവര്‍ യാത്ര പുനഃസ്ഥാപിക്കാനാണ് ഇന്ത്യയും ചൈനയും തമ്മില്‍ ധാരണയിലെത്തിയത്. ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജാണ് ഇക്കാര്യം പ്രഖ്യാപിച്ചിട്ടുള്ളത്. ഡോക്ലാം അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് പത്തുമാസം മുമ്പാണ് നാഥുലാ ചുരം വഴിയുന്ന തീര്‍ത്ഥാടനം നിര്‍ത്തലാക്കിയത്. നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ചൈനയിലെത്തിയ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ തീരുമാനം പുറത്തുവരുന്നത്.

2017 ജൂണില്‍ നാഥുലാ ചുരം അടച്ചിട്ട ചൈന ഇനിയൊരിക്കലും തീര്‍ത്ഥാടനത്തിനായി ഈ മാര്‍ഗ്ഗം തുറന്നുനല്‍കില്ലെന്നും വ്യക്തമാക്കിയിരുന്നു. നാഥുലാ ചുരത്തില്‍ ചൈന 47 കൈലാസ-മാനസസരോവര്‍ തീര്‍ത്ഥാടകരെ തടഞ്ഞ സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഇടപെട്ടിരുന്നു. ഇതോടെയാണ് ചൈനയും ഇന്ത്യയും തമ്മിലുള്ള തര്‍ക്കങ്ങള്‍ മറനീക്കി പുറത്തുവരുന്നത്.

കൈലാസ്- മാനസസരോവര്‍ തീര്‍ത്ഥാടനം

കൈലാസ്- മാനസസരോവര്‍ തീര്‍ത്ഥാടനം


ഈ വര്‍ഷം മുതല്‍ നാഥുലാ ചുരം വഴിയുള്ള കൈലാസ് മാനസസരോവര്‍ യാത്ര പുനഃരാരംഭിക്കാന്‍ കഴിയുമെന്നും അതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു. ഈ വര്‍ഷം മുതല്‍ തീര്‍ത്ഥാടനത്തിന് ചൈനയുടെ ഭാഗത്തുനിന്ന് മുഴുവന്‍ പിന്തുണയും ഉണ്ടാകുമെന്ന ആത്മവിശ്വാസമുണ്ടെന്നും ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് മികച്ച അനുഭവം നല്‍കുന്നതായിരിക്കും തീര്‍ത്ഥാടനമെന്നും സുഷമാ സ്വരാജ് വ്യക്തമാക്കി. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമൊത്തുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് സുഷമാ സ്വരാജ് ഇക്കാര്യം വ്യക്തമാക്കിയത്. 2017ല്‍ ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നാണ് നാഥുലാ ചുരം വഴിയുള്ള തീര്‍ത്ഥാടനം നിര്‍ത്തിവെച്ചത്.

ഡോക്ലാം പ്രതിസന്ധി

ഡോക്ലാം പ്രതിസന്ധി


സിക്കിം സെക്ടറിലെ ഡോക്ലാമില്‍ ചൈനീസ് സൈന്യം നടത്തിവന്നിരുന്ന റോഡ് നിര്‍മാണത്തില്‍ ഇന്ത്യ ഇടപെട്ടതാണ് പ്രശ്നം വഷളാക്കിയത്. 2017 ജൂണ്‍ 16 നായിരുന്നു സംഭവം. ഇന്ത്യന്‍ സൈന്യം ഇടപെട്ട് റോഡ് നിര്‍മാണം നിര്‍ത്തിവെച്ചതോടെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളുടേയും സൈന്യം 72 ദിവസമാണ് നേര്‍ക്കുനേര്‍ നിലയുറപ്പിച്ചത്. ഭൂട്ടാന്‍ അവകാശവാദമുന്നയിക്കുന്ന ഭൂപ്രദേശത്തായിരുന്നു ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി റോ‍ഡ് നിര്‍മാണം ആരംഭിച്ചത്. ആഗസ്റ്റ് 28ന് ബ്രിക്സ് ഉച്ചകോടിയെ തുടര്‍ന്നാണ് തര്‍ക്കം അവസാനിപ്പിച്ച് ഇന്ത്യ സൈന്യത്തെ പിന്‍വലിച്ചത്.

 യാത്ര നിര്‍ത്തലാക്കി

യാത്ര നിര്‍ത്തലാക്കി


2017ല്‍ കൈലാസ്- മാനസസരോവര്‍ തീര്‍ത്ഥാടനത്തിന് പുറപ്പെട്ട ആദ്യത്തെ സംഘം ജൂണ്‍ 20 ന് നാഥുല ചുരം വഴി കടന്നുപോയിരുന്നു. അടുത്ത സംഘം ജൂണ്‍ 31ന് യാത്ര തിരിക്കാനിരിക്കെയാണ് ചൈനയുടെ ഭാഗത്തുനിന്ന് അപ്രതീക്ഷിത നീക്കങ്ങള്‍ ഉണ്ടാകുന്നത്. ഡോക്ലാമില്‍ ഇന്ത്യന്‍ സൈന്യം ചൈനീസ് അതിര്‍ത്തി കടന്നുവെന്ന് ആരോപിച്ച ചൈന ഇന്ത്യ സൈന്യത്തെ പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ‍ഡോക്ലാമില്‍ നിന്ന് സൈന്യം പിന്‍മാറിയില്ലെങ്കില്‍ നാഥുലാ ചുരം അടച്ചിടുമെന്ന ഭീഷണിയും ചൈന മുഴക്കിയിരുന്നു. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവിലാണ് കൂടുതല്‍ പേര്‍ തീര്‍ത്ഥാടനത്തിനെത്തുന്നത്. ഈ സമയത്താണ് ചൈന ഇന്ത്യയ്ക്കെതിരെ നയതന്ത്ര പ്രതിഷേധവുമായി രംഗത്തെത്തിയത്.

 ഇന്ത്യാ-ചൈന ധാരണ

ഇന്ത്യാ-ചൈന ധാരണ

ചൈനയും ഇന്ത്യയും തമ്മിലുള്ള കരാറിന്മേർ ഇന്ത്യ ഉപയോഗിച്ചുവരുന്ന രണ്ടാമത്തെ പാതയാണ് നാഥുലാ ചുരം വഴിയുള്ളത്. നേരത്തെ 1981 മുതൽ 2015വരെ ലിപു ചുരം വഴി നടന്നുകൊണ്ടിരുന്ന കൈലാസ- മാനസസരോവർ യാത്രയ്ക്ക് വിദേശകാര്യമന്ത്രാലയമായിരുന്നു നേതൃത്വം നൽകിയിരുന്നത്. ഇത് ഹിമാലയവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഉത്തരാഖണ്ഡിലെ കുമാവോൺ പ്രദേശം, ടിബറ്റിലെ തലക്കോട്ട് എന്നീ പ്രദേശം വഴിയാണ് നടന്നുകൊണ്ടിരുന്നത്. ബസിൽ 1,500 കിലോമീറ്റർ ദൂരമുള്ള റൂട്ടാണ് കൈലാസയാത്രയ്ക്ക് നാഥുല ചുരം വഴിയുള്ളത്. 2015 മുതലാണ് കൈലാസ്- മാനസസരോവര്‍ യാത്രയ്ക്കായി ഈ റൂട്ട് ഉപയോഗിച്ചുവരുന്നത്.

<strong>മോദി ചൈനയിലേയ്ക്ക്: ഷീ ജിന്‍ പിങ്ങുമായി അനൗദ്യോഗിക കൂടിക്കാഴ്ച, ഉഭയകക്ഷി ബന്ധത്തിൽ വഴിത്തിരിവ്!!</strong>മോദി ചൈനയിലേയ്ക്ക്: ഷീ ജിന്‍ പിങ്ങുമായി അനൗദ്യോഗിക കൂടിക്കാഴ്ച, ഉഭയകക്ഷി ബന്ധത്തിൽ വഴിത്തിരിവ്!!

English summary
India and China today agreed to resume the Kailash Mansarovar Yatra through the Nathu La route in Sikkim, Ministry of External Affairs today said, 10 months after the pilgrimage was stopped following the Doklam standoff.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X