Get Updates
Get notified of breaking news, exclusive insights, and must-see stories!

അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്താന്‍ ധാരണ; സൈനിക പിന്‍മാറ്റത്തില്‍ തീരുമാനമായില്ല

ലഡാക്ക്: ലഡാക്ക് അതിര്‍ത്തിയിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ( എല്‍ എ സി ) സമാധാനം നിലനിര്‍ത്താന്‍ ഇന്ത്യ - ചൈന ധാരണ. ഇരുരാജ്യങ്ങളിലേയും കമാന്‍ഡര്‍ തല ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനം. ലഡാക്ക് സെക്ടറില്‍ തീര്‍പ്പാക്കാത്ത അതിര്‍ത്തി തര്‍ക്കം സൈനികതല ചര്‍ച്ചകള്‍ നടത്തി വേഗതയില്‍ പരിഹരിക്കാന്‍ ഇന്ത്യയും ചൈനയും സമ്മതിച്ചതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇന്ത്യയുടെ ഭാഗത്തുള്ള ചുഷുല്‍-മോള്‍ഡോ അതിര്‍ത്തി മീറ്റിംഗ് പോയിന്റില്‍ നടന്ന ഇന്ത്യ-ചൈന കോര്‍പ്സ് കമാന്‍ഡര്‍ ലെവല്‍ മീറ്റിംഗിന്റെ 19-ാം റൗണ്ടായിരുന്നു തീരുമാനം കൈക്കാണ്ടത്. ജോഹന്നാസ്ബര്‍ഗില്‍ നടക്കുന്ന ബ്രിക്സ് നേതാക്കളുടെ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും പങ്കെടുക്കുന്നതിന് ഒരാഴ്ച മുമ്പായിരുന്നു കൂടിക്കാഴ്ച.

LAC

'കിഴക്കന്‍ മേഖലയിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ അവശേഷിക്കുന്ന പ്രശ്നങ്ങളുടെ പരിഹാരത്തെക്കുറിച്ച് ഇരുപക്ഷവും ക്രിയാത്മകവും ആഴത്തിലുള്ളതുമായ ചര്‍ച്ച നടത്തി. നേതൃത്വം നല്‍കിയ മാര്‍ഗനിര്‍ദ്ദേശത്തിന് അനുസൃതമായി സുതാര്യവും ചലനാത്മകവുമായ രീതിയില്‍ കാഴ്ചപ്പാടുകള്‍ കൈമാറി,' വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കാനും സൈനിക, നയതന്ത്ര മാര്‍ഗങ്ങളിലൂടെയുള്ള സംഭാഷണങ്ങളുടെയും ചര്‍ച്ചകളുടെയും വേഗത നിലനിര്‍ത്താനും ഇരുകൂട്ടരും സമ്മതിച്ചു. 2020 ഏപ്രില്‍-മെയ് മാസങ്ങളില്‍ ചൈനീസ് സേന ഏകപക്ഷീയമായി മേഖലയിലെ സ്ഥിതിഗതികള്‍ മാറ്റാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് യഥാര്‍ത്ഥ നിയന്ത്രണ രേഖയുടെ ലഡാക്ക് സെക്ടറില്‍ തര്‍ക്കം രൂപപ്പെട്ടിരുന്നു.

2020 ജൂണില്‍ ഗാല്‍വാന്‍ താഴ്വരയിലുണ്ടായ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് സംഘര്‍ഷം രൂക്ഷമായിരുന്നു. ചൈനീസ് ഭാഗത്തും നാശനഷ്ടങ്ങള്‍ ഉണ്ടായെങ്കിലും വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. നിരവധി തവണ നടന്ന സൈനിക, നയതന്ത്ര തലത്തിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷം, 2021 ഓഗസ്റ്റില്‍ ഇരുവശത്തുമുള്ള സൈന്യം ഗോഗ്ര-ഹോട്ട് സ്പ്രിംഗ്‌സ് സെക്ടറില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചിരുന്നു.

എന്നിരുന്നാലും ലഡാക്ക് മേഖലയിലെ മറ്റ് ചില കേന്ദ്രങ്ങളില്‍ അസ്വാരസ്യത്തിന് അയവില്ല. അതിനാല്‍ തന്നെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിന്ന് സൈനിക പിന്മാറ്റം സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഡെപ്സങ്, ഡെംചോക് എന്നിവിടങ്ങളില്‍ നിന്ന് പിന്നോട്ടു നീങ്ങാന്‍ ചൈന ഇതുവരെ തയാറായിട്ടില്ല. കടന്നുകയറിയ സ്ഥലങ്ങളില്‍ നിന്ന് ചൈനീസ് സൈന്യത്തെ പിന്‍വലിച്ച് പട്രോളിങ് വീണ്ടും തുടങ്ങാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+