കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയേക്കാള്‍ സൈനിക ശക്തി ചൈനയ്ക്ക്; ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും കണക്ക് ഇങ്ങനെ

  • By Desk
Google Oneindia Malayalam News

ദില്ലി: ഇന്ത്യയും ചൈനയും കൊമ്പുകോര്‍ക്കുമ്പോള്‍ ഉയരുന്ന പ്രധാന ചോദ്യം ഇരുരാജ്യങ്ങളുടെയും സൈനിക ശക്തിയെ കുറിച്ചാണ്. ചൈനയുടെ ശക്തിക്ക് മുമ്പില്‍ ഇന്ത്യയ്ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിക്കുമോ. ഇന്ത്യയേക്കാള്‍ പത്ത് ലക്ഷം അധികം സൈനികരുള്ളത് ചൈനക്കാണ്. ഇന്ത്യയ്ക്ക് 13 ലക്ഷവും ചൈനയ്ക്ക് 23 ലക്ഷവും. ചൈന 26100 കോടി ഡോളര്‍ സൈനിക മേഖലയ്ക്ക് മാറ്റിവയ്ക്കുമ്പോള്‍ 7100 കോടി ഡോളറാണ് ഇന്ത്യ ചെലവഴിക്കുന്നത്. ചൈനയ്ക്കാണ് ഇരുരാജ്യങ്ങളും താരതമ്യം ചെയ്യുമ്പോള്‍ ശക്തിയില്‍ കൂടുതല്‍.

Recommended Video

cmsvideo
India vs China | Comparison military strength | Oneindia Malayalam
i

13000 സൈനിക ടാങ്കുകള്‍ ചൈനയ്ക്കുണ്ട്. ഇന്ത്യയ്ക്ക് 4400 ഉം. 2050 റോക്കറ്റ് പ്രൊജക്ടുകള്‍ ചൈനയ്ക്കുണ്ട്. ഇന്ത്യയ്ക്ക് 226 എണ്ണം മാത്രം. കവചിത വാഹനങ്ങള്‍ ചൈനയ്ക്ക് 40000ത്തിലധികമുണ്ട്. ഇന്ത്യയുടെ പക്കല്‍ 2800 മാത്രം. 270 അണ്വായുധങ്ങള്‍ ചൈനക്കുണ്ട്. ഇന്ത്യയ്ക്ക് 130 എണ്ണം. മിസൈലുകളുടെ കാര്യത്തിലും ചൈനയാണ് മുമ്പില്‍.

714 യുദ്ധക്കപ്പലുകളാണ് ചൈനയ്ക്കുള്ളത്. ഇന്ത്യയ്ക്ക് 295 കപ്പലുകള്‍. നാവിക സേനയുടെ മറ്റു ആയുധ ശേഷി പരിശോധിച്ചാലും ചൈന തന്നെയാണ് മുന്നില്‍. ചൈനയ്ക്ക് 2955 യുദ്ധ വിമാനങ്ങളുണ്ട്. ഇന്ത്യന്‍ വ്യോമസേനയ്ക്ക് 2102 വിമാനങ്ങളുണ്ട്. സൈനിക ബലം ചൈനയ്ക്കാണെങ്കിലും ഭൂപ്രദേശം ഇന്ത്യയ്ക്ക് അനുകൂലമാണ്.

എഎപി നീക്കം പൊളിച്ചടുക്കി കോണ്‍ഗ്രസ്; സിദ്ദു കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക്, ദ്വിമുഖ പദ്ധതി സജ്ജംഎഎപി നീക്കം പൊളിച്ചടുക്കി കോണ്‍ഗ്രസ്; സിദ്ദു കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക്, ദ്വിമുഖ പദ്ധതി സജ്ജം

ഇന്ത്യയ്‌ക്കെതിരെ യുദ്ധവിമാനങ്ങള്‍ വിന്യസിക്കാന്‍ പര്യാപ്തമായ സൗകര്യം ചൈനയ്ക്ക് കുറവാണ്. എന്നാല്‍ ടിബറ്റില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ചൈന ഒരുക്കുന്നുണ്ട്. ഇന്ത്യയും അതിര്‍ത്തിയിലെ സാന്നിധ്യം കഴിഞ്ഞ പത്ത് വര്‍ഷമായി ശക്തിപ്പെടുത്തി കൊണ്ടിരിക്കുകയാണ്. സൈനികര്‍ക്ക് വേഗത്തില്‍ അതിര്‍ത്തി മേഖലയില്‍ എത്തുന്നതിന് റോഡ്, പാലം സൗകര്യങ്ങള്‍ ഇന്ത്യ അടുത്തകാലത്തായി സജീകരിച്ചിട്ടുണ്ട്.

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ 44 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെടുന്നത്. ലഡാക്കില്‍ തിങ്കളാഴ്ച രാത്രിയുണ്ടായ വെടിവയ്പ്പില്‍ രണ്ടു സൈനികരും ഒരു ഓഫീസറും കൊല്ലപ്പെട്ടു. 1975ലാണ് ഇതിന് മുമ്പ് ഇന്ത്യന്‍ സൈനികന്‍ ചൈനീസ് അതിര്‍ത്തിയില്‍ കൊല്ലപ്പെട്ടത്. ഇതിന് ശേഷം ഏറ്റുമുട്ടലിന്റെ വക്കില്‍ പലപ്പോഴുമെത്തിയെങ്കിലും ആള്‍നഷ്ടമുണ്ടായിരുന്നില്ല. സിക്കിം സെക്ടറില്‍ ഏറ്റവും ഒടുവില്‍ ചൈനയുമായി ഏറ്റുമുട്ടിയത് 1967ലാണ്.

English summary
India-China Army and Arms Power Details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X