കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിര്‍ത്തിയില്‍ ചൈനയുടെ വ്യോമ നീക്കങ്ങള്‍? നിയന്ത്രണരേഖയില്‍ സേനയെ തിരികെ വിന്യസിച്ച് ഇന്ത്യ...

  • By Desk
Google Oneindia Malayalam News

ദില്ലി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ ശാന്തമല്ലാതായിട്ട് ദിവസങ്ങളായി. പ്രശ്‌ന പരിഹാരത്തിന് ഇരു രാജ്യങ്ങളും ശ്രമിക്കുന്നുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ കാര്യങ്ങള്‍ അത്ര സുഖകരമല്ല ഇപ്പോഴും.

യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) വ്യോമ നീക്കങ്ങളും സജീവമാണ്. ഇതോടെ ഇന്ത്യന്‍ സേനാ വിഭാഗങ്ങള്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ എല്ലായിടത്തും വിന്യാസം ശക്തമാക്കുകയും ചെയ്തു. വ്യോമസേനയും കനത്ത ജാഗ്രതയിലാണ് ഉള്ളത്.

അടുത്ത ദിവസം ഇരു രാജ്യങ്ങളുടേയും ലെഫ്റ്റനന്റ് ജനറല്‍മാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ഈ സംഭവ വികാസങ്ങള്‍. വിശദാശംങ്ങളിലേക്ക്...

അക്‌സായ് ചിനില്‍

അക്‌സായ് ചിനില്‍

അക്‌സായ് ചിനില്‍ ചൈനീസ് യുദ്ധ വിമാനങ്ങള്‍ സാന്നിധ്യം കൂടുതലാണെന്ന് ഇന്ത്യ തിരിച്ചറിഞ്ഞിട്ടുണ്ട്. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിന്ന് അകലെയാണെങ്കിലും ഇത് ആശങ്ക ഉണര്‍ത്തുന്ന കാര്യം തന്നെ ആണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് തന്നെ ഇന്ത്യന്‍ വ്യോമ സേനയും അതിര്‍ത്തിയിലെ വ്യോമനീക്കങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്.

അതിര്‍ത്തി ലംഘനം ഇല്ല

അതിര്‍ത്തി ലംഘനം ഇല്ല

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടെങ്കിലം ചൈന ഇതുവരെ വ്യോമാതിര്‍ത്തി ലംഘിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. യഥാര്‍ത്ഥ നിയന്ത്രണ രേഖയോട് ചേര്‍ന്ന് 10 കിലോമീറ്റര്‍ യുദ്ധവിമാന രഹിത മേഖലയാണ്. ഇവിടേക്ക് ഇതുവരെ ചൈനീസ് ഫൈറ്റര്‍ ജെറ്റുകള്‍ എത്തിയിട്ടില്ല. എന്നിരുന്നാലും, എല്ലാ തയ്യാറെടുപ്പുകളോടും കൂടെയാണ് വ്യോമ സേന കാത്തിരിക്കുന്നത്.

ഇന്ത്യക്ക് മുന്‍തൂക്കം

ഇന്ത്യക്ക് മുന്‍തൂക്കം

ലഡാക് സെക്ടറില്‍ ഇന്ത്യന്‍ വ്യോമസേനയ്ക്കാണ് ചൈനയേക്കാള്‍ മുന്‍തൂക്കമുള്ളത്. ശ്രീനഗറിലും ചണ്ഡീഗഢിലും ഉള്ള വ്യോമ താവളങ്ങള്‍ തന്നെയാണ് ഇന്ത്യയുടെ ശക്തി. എത്രയും പെട്ടെന്നുള്ള വ്യോമ വിന്യാസം ഇന്ത്യക്ക് മേഖലയില്‍ സാധ്യമാണ്. മേഖലയില്‍ ചൈനയ്ക്കുള്ള വ്യോമ താവളങ്ങള്‍ കൂടുതല്‍ ഉയരത്തിലാണ്. ഇത് അവര്‍ക്ക് വലിയ സാങ്കേതിക വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

സര്‍വ്വ സന്നാഹങ്ങളും തയ്യാര്‍

സര്‍വ്വ സന്നാഹങ്ങളും തയ്യാര്‍

യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ നിര്‍ണായക മേഖലകളില്‍ എല്ലാം തന്നെ ഇന്ത്യന്‍ സേനാവിഭാഗങ്ങള്‍ ശക്തമായി നിലയുറപ്പിച്ച് കഴിഞ്ഞിട്ടുണ്ട്. അരുണാചല്‍ പ്രദേശ് വരേയും ഇത് ഉറപ്പുവരുത്തിയിട്ടും ഉണ്ട്. ചൈനയുടെ കടന്നുകയറ്റം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ കിട്ടിയ ഉടന്‍ തന്നെ ഉത്തരാഖണ്ഡില്‍ നിന്നും സിക്കിമില്‍ നിന്നും ഉള്ള സേനാ യൂണിറ്റുകള്‍ അങ്ങോട്ട് നീങ്ങിത്തുടങ്ങിയിരുന്നു.

English summary
India-China Border: Air Activities up, Indian forces are in complete vigil
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X