ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം: ഉന്നതതല സൈനിക ചര്‍ച്ച തിങ്കളാഴ്ച, ചൈനയുമായുള്ള ഏഴാമത്തെ കൂടിക്കാഴ്ച
ദില്ലി: അതിര്‍ത്തി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യ ചൈനയുമായുള്ള ഏഴാമത്തെ കൂടിക്കാഴ്ച തിങ്കളാഴ്ച നടക്കും. കിഴക്കന്‍ ലഡാക്കിലെ എല്ലാ സംഘര്‍ഷ കേന്ദ്രങ്ങളില്‍ നിന്നും ചൈനയുടെ സൈനികരെ പൂര്‍ണ്ണമായും പിന്വലിക്കുന്നതിനായിരിക്കും ഇന്ത്യ ശ്രമിക്കുക. അതിര്‍ത്തിയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ നടക്കുന്ന ഏഴാമത്തെ സൈനികതല ചര്‍ച്ചയാണിത്. തിങ്കളാഴ്ച ഉച്ചയോടെ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഇന്ത്യന്‍ ഭാഗത്തെ ചൗഷാലിലാണ് കൂടിക്കാഴ്ച നടക്കുക.

അതേസമയം, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ചീഫ് ഡിഫന്‍സ് സ്റ്റാഫ് മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, മൂന്ന് സൈനിക മേധവികള്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ കൂടിക്കാഴ്ചയില്‍ സൈനിക ചര്‍ച്ചകള്‍ക്കുള്ള ഇന്ത്യയുടെ തന്ത്രം തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തിങ്കളാഴ്ചത്തെ കൂടിക്കാഴ്ചയില്‍ സൈന്യം നിലപാട് സ്വീകരിക്കുക.
പാങ്കോംഗ് തടാകത്തിന്റെ തെക്കന്‍ തീരത്തുള്ള നിരവധി തന്ത്രപ്രധാനമായ മേഖലകളില്‍ നിന്ന് ഇന്ത്യന്‍ സൈനികരെ പിന്‍വലിക്കണമെന്ന ചൈനയുടെ ആവശ്യത്തെ ഇന്ത്യ ശക്തമായി എതിര്‍ക്കുമെന്നാണ് സൂചന. അതേസമയം, കഴിഞ്ഞ തവണ നടത്തിയ സൈനികതല ചര്‍ച്ച 14 മണിക്കൂര്‍ നീണ്ടുനിന്നിരുന്നു. അന്ന് കിഴക്കന്‍ ലഡാക്കിലെ തര്‍ക്ക ബാധിത പ്രദേശങ്ങളില്‍ നിന്ന് ചൈനീസ് സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. അന്നത്തെ ചര്‍ച്ചയില്‍ കാര്യമായ തീരുമാനങ്ങളൊന്നും തന്നെ എടുത്തിരുന്നില്ല.
അതേസമയം, സെപ്തംബര്‍ 10ന് മോസ്കോയില്‍ വെച്ച് ഷാങ് ഹായ് സഹകരണ ചര്‍ച്ചക്കിടെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിര്‍ത്തിയില്‍ നിന്ന് സൈനികരെ പിന്‍വലിക്കുന്ന നടപടികള്‍ സമയബന്ധിതമായി നടപ്പിലാക്കണമെന്ന് അന്ന് നിര്‍ദേശിച്ചിരുന്നു.
-
ഉയർന്ന രക്തസമ്മർദ്ദം നിസാരക്കാരനല്ല; ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും, ഈ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കൂ..! -
പാലക്കാട് ഐഐടിയില്‍ ഒഴിവുകള്‍; ശമ്പളം 1.12 ലക്ഷം വരെ, നിങ്ങള്‍ യോഗ്യരാണോ? -
റെയിൽടെൽ കോർപ്പറേഷനിൽ ഒഴിവുകൾ: ആർക്കൊക്കെ അപേക്ഷിക്കാം..അറിയാം -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും'












Click it and Unblock the Notifications