കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം: ഉന്നതതല സൈനിക ചര്‍ച്ച തിങ്കളാഴ്ച, ചൈനയുമായുള്ള ഏഴാമത്തെ കൂടിക്കാഴ്ച

Google Oneindia Malayalam News

ദില്ലി: അതിര്‍ത്തി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യ ചൈനയുമായുള്ള ഏഴാമത്തെ കൂടിക്കാഴ്ച തിങ്കളാഴ്ച നടക്കും. കിഴക്കന്‍ ലഡാക്കിലെ എല്ലാ സംഘര്‍ഷ കേന്ദ്രങ്ങളില്‍ നിന്നും ചൈനയുടെ സൈനികരെ പൂര്‍ണ്ണമായും പിന്‍വലിക്കുന്നതിനായിരിക്കും ഇന്ത്യ ശ്രമിക്കുക. അതിര്‍ത്തിയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ നടക്കുന്ന ഏഴാമത്തെ സൈനികതല ചര്‍ച്ചയാണിത്. തിങ്കളാഴ്ച ഉച്ചയോടെ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഇന്ത്യന്‍ ഭാഗത്തെ ചൗഷാലിലാണ് കൂടിക്കാഴ്ച നടക്കുക.

china

ബിഹാര്‍ പിടിക്കാന്‍ തുനിഞ്ഞിറങ്ങി കോണ്‍ഗ്രസ്; 6 സമിതികള്‍ക്ക് രൂപം നല്‍കി,ഏകോപന ചുമതല സുര്‍ജേവാലക്ക്ബിഹാര്‍ പിടിക്കാന്‍ തുനിഞ്ഞിറങ്ങി കോണ്‍ഗ്രസ്; 6 സമിതികള്‍ക്ക് രൂപം നല്‍കി,ഏകോപന ചുമതല സുര്‍ജേവാലക്ക്

അതേസമയം, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ചീഫ് ഡിഫന്‍സ് സ്റ്റാഫ് മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, മൂന്ന് സൈനിക മേധവികള്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ കൂടിക്കാഴ്ചയില്‍ സൈനിക ചര്‍ച്ചകള്‍ക്കുള്ള ഇന്ത്യയുടെ തന്ത്രം തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തിങ്കളാഴ്ചത്തെ കൂടിക്കാഴ്ചയില്‍ സൈന്യം നിലപാട് സ്വീകരിക്കുക.

ദില്ലി കലാപം: സ്വതന്ത്ര അന്വേഷണത്തിന് വിദഗ്ദസമിതിയെ രൂപീകരിച്ചു, വിരമിച്ച ജഡ്ജിമാരും അംഗങ്ങള്‍ദില്ലി കലാപം: സ്വതന്ത്ര അന്വേഷണത്തിന് വിദഗ്ദസമിതിയെ രൂപീകരിച്ചു, വിരമിച്ച ജഡ്ജിമാരും അംഗങ്ങള്‍

ഇന്ത്യ നടപ്പാക്കുന്നത് ഇസ്രയേൽ മാതൃകയോ? കാർഷിക ബില്ലിനെ പിന്തുണച്ച് ഇസ്രയേൽ സ്ഥാനപതി, ഗുണം ചെയ്യുംഇന്ത്യ നടപ്പാക്കുന്നത് ഇസ്രയേൽ മാതൃകയോ? കാർഷിക ബില്ലിനെ പിന്തുണച്ച് ഇസ്രയേൽ സ്ഥാനപതി, ഗുണം ചെയ്യും

പാങ്കോംഗ് തടാകത്തിന്റെ തെക്കന്‍ തീരത്തുള്ള നിരവധി തന്ത്രപ്രധാനമായ മേഖലകളില്‍ നിന്ന് ഇന്ത്യന്‍ സൈനികരെ പിന്‍വലിക്കണമെന്ന ചൈനയുടെ ആവശ്യത്തെ ഇന്ത്യ ശക്തമായി എതിര്‍ക്കുമെന്നാണ് സൂചന. അതേസമയം, കഴിഞ്ഞ തവണ നടത്തിയ സൈനികതല ചര്‍ച്ച 14 മണിക്കൂര്‍ നീണ്ടുനിന്നിരുന്നു. അന്ന് കിഴക്കന്‍ ലഡാക്കിലെ തര്‍ക്ക ബാധിത പ്രദേശങ്ങളില്‍ നിന്ന് ചൈനീസ് സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. അന്നത്തെ ചര്‍ച്ചയില്‍ കാര്യമായ തീരുമാനങ്ങളൊന്നും തന്നെ എടുത്തിരുന്നില്ല.

ചൈന സഹായിക്കുമെന്ന് ഫാറൂഖ് അബ്ദുല്ല; കശ്മീരിന്റെ പ്രത്യേക പദവി തിരിച്ചുകിട്ടും, ചൈനയെ വിളിച്ചത് മോദിചൈന സഹായിക്കുമെന്ന് ഫാറൂഖ് അബ്ദുല്ല; കശ്മീരിന്റെ പ്രത്യേക പദവി തിരിച്ചുകിട്ടും, ചൈനയെ വിളിച്ചത് മോദി

അതേസമയം, സെപ്തംബര്‍ 10ന് മോസ്‌കോയില്‍ വെച്ച് ഷാങ് ഹായ് സഹകരണ ചര്‍ച്ചക്കിടെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിര്‍ത്തിയില്‍ നിന്ന് സൈനികരെ പിന്‍വലിക്കുന്ന നടപടികള്‍ സമയബന്ധിതമായി നടപ്പിലാക്കണമെന്ന് അന്ന് നിര്‍ദേശിച്ചിരുന്നു.

അടുത്ത 5 വര്‍ഷത്തേക്ക് ബീഹാറില്‍ എന്ത് ചെയ്യും, സാത് നിശ്ചയ് പറയും, പദ്ധതിയുമായി നിതീഷ് കുമാര്‍!!അടുത്ത 5 വര്‍ഷത്തേക്ക് ബീഹാറില്‍ എന്ത് ചെയ്യും, സാത് നിശ്ചയ് പറയും, പദ്ധതിയുമായി നിതീഷ് കുമാര്‍!!

English summary
India-China border clash: High-level military Talks With China Tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X