കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ-ചൈന സേനാതല ചര്‍ച്ചകള്‍ പരാജയം; വരും ദിവസങ്ങളിലും ചര്‍ച്ച തുടരും; കനത്ത ജാഗ്രത

  • By News Desk
Google Oneindia Malayalam News

ദില്ലി: ഇന്ത്യ-ചൈന അതിര്‍ത്തിയായ ഗാല്‍വന്‍ താഴ്വരയില്‍ ബുധനാഴ്ച്ച വൈകിട്ട് നടന്ന മേജര്‍ തല ചര്‍ച്ചകള്‍ ധാരണയാകാതെ അനിശ്ചിതത്വത്തിലെന്ന് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ ഇന്ത്യയും ചൈനയും പിന്‍മാറാക്കകൊകൊണ്ട്് തന്നെ ചര്‍ച്ചകള്‍ അവ്യക്തമായി തുടരുകയാണെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ തുടരുമെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട്.

തിങ്കളാഴ്ച്ച രാത്രിയായിരുന്നു ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം ഉണ്ടായത്. ഇതില്‍ 20 ഇന്ത്യന്‍ പട്ടാളക്കാര്‍ മരിച്ചു.

india china

1987 ല്‍ നാഥുല ചുരത്തില്‍ ഉണ്ടായ സംഘര്‍ഷത്തിന് ശേഷം ഉണ്ടായ ഏറ്റവും വലിയ സംഘര്‍ഷമാണിത്. അന്ന് ഇന്ത്യയുടെ 80 സൈനികരും ചൈനയുടെ 300 സൈനികരും കൊല്ലപ്പെട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Recommended Video

cmsvideo
മേജർ രവി പറയുന്നത് ഇങ്ങനെ | Oneindia Malayalam

വിഷയത്തില്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഇന്നലെ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ചര്‍ച്ച നട്ത്തിയിരുന്നു. മേഖലയിലുണ്ടായ ഈ സംഭവം ഇരു രാജ്യവും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ കാര്യമായി ബാധിക്കുമെന്ന് എസ് ജയശങ്കര്‍ മുന്നറിയിപ്പ് നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് ഉത്തരവദി ചൈനീസ് സൈന്യം മാത്രമായിരിക്കുമെന്നും എസ് ജയശങ്കര്‍ ചര്‍ച്ചയില്‍ തുറന്നടിച്ചു.

എന്നാല്‍ വാങും ജയശങ്കറും തമ്മില്‍ നടന്ന ചര്‍ച്ചക്ക് പിന്നാലെ ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. ആരാണ് അതിര്‍ത്തി ലംഘിച്ചത് എന്ന കാര്യത്തില്‍ ഇന്ത്യ വിശദമായ അന്വേഷണം നടത്തണമെന്നും അവര്‍ക്ക് എതിരെ ശിക്ഷാ നടപടി വേണമെന്നും മുന്‍നിരയിലെ സൈനിക ട്രൂപ്പുകളെ നിയന്ത്രിച്ച് എല്ലാ പ്രകോപനപരമായ നടപടികളും അവസാനിപ്പിക്കണമെന്നാണ് പ്രസ്താവനയില്‍ പറയുന്നത്.

അതേസമയം ഇരുവിഭാഗങ്ങളും നടത്തിയ ചര്‍ച്ചയില്‍ അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ ലഘൂകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ധാരണയായെന്നും പ്രസ്താവനയില്‍ പറയുന്നു.

അതിര്‍ത്തിയിലുള്ള ബേസ്് ക്യാമ്പുകളിലെല്ലാം അതീവ ജാഗ്രതയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 3500 കിലോമീറ്റര്‍ നീളത്തില്‍ കിടക്കുന്ന ഇന്ത്യ-ചൈന അതിര്‍ത്തിയിലെ എല്ലാ കരസേമ, വ്യോമസേന താവളങ്ങളും ജാഗ്രതയിലാണ്. ചൈനീസ് നാവിക സേന പട്രോളിംഗ് നടത്തുന്ന ഇന്ത്യന്‍ മഹാസമുദ്രത്തിലെ മേഖലയിലും ഇന്ത്യന്‍ നാവിക സേന നിലയുറപ്പിച്ചിട്ടുണ്ട്. ബുധനാഴ്ച്ച പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സേന മേധാവിമാരുമായി നടത്തിയ ചര്‍ച്ചയിക്ക് പിന്നാലെയാണ് കടുത്ത ജാഗ്രത നിര്‍ദേശം.

 രാജ്യത്തെ പെട്രോള്‍-ഡീസല്‍ വില 19 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍; ഇന്നും വര്‍ധനവ് രാജ്യത്തെ പെട്രോള്‍-ഡീസല്‍ വില 19 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍; ഇന്നും വര്‍ധനവ്

'സൈനികരുടെ ജീവന്‍ നഷ്ടപ്പെടുമ്പോഴും തിരഞ്ഞെടുപ്പ് റാലികളില്‍ മുഴുകിയിരിക്കാന്‍ എങ്ങനെ സാധിക്കുന്നു''സൈനികരുടെ ജീവന്‍ നഷ്ടപ്പെടുമ്പോഴും തിരഞ്ഞെടുപ്പ് റാലികളില്‍ മുഴുകിയിരിക്കാന്‍ എങ്ങനെ സാധിക്കുന്നു'

English summary
India-China Border Clash: Talks between Major Generals Are inconclusive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X