കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനക്ക് മറുപടിയുമായി മോദി; ജവാന്‍മാരുടെ ജീവത്യാഗം പാഴാകില്ല, ഉചിതമായ മറുപടിക്ക് സാധിക്കും

Google Oneindia Malayalam News

ദില്ലി: ലഡാക്ക് അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷത്തില്‍ വീരമൃത്യ വരിച്ച ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് ആദരവര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ സൈനികരുടെ ജീവത്യാഗം പാഴാകില്ലെന്ന് പ്രധാനമന്ത്രി രാജ്യത്തിന്‍റെ ഐക്യവും പരമാധികാരവും പരമപ്രധാനമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

കൊറോണ വൈറസ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തുന്ന കൂടിക്കാഴ്ച ആരംഭിക്കുന്നതിന് മുമ്പ് വീരമൃത്യ വരിച്ച സൈനികര്‍ക്ക് ആദരവ് അര്‍പ്പിച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും രണ്ട് മിനുട്ട് മൗനം ആചരിച്ചു.

Recommended Video

cmsvideo
India-China Face-off: Opposition Questions PM Modi's Silence | Oneindia Malayalam

സമാധാനത്തിന് വേണ്ടി

സമാധാനത്തിന് വേണ്ടി

'സമാധാനത്തിന് വേണ്ടിയാണ് ഇന്ത്യ നിലകൊള്ളുന്നത്, എന്നാല്‍ പ്രകോപനം ഉണ്ടായാല്‍ ഏത് തരത്തിലുള്ള സാഹചര്യമായാലും ഉചിതമായ മറുപടി നൽകാൻ ഇന്ത്യക്ക് കഴിയും'- പ്രധാനമന്ത്രി മോദി പറഞ്ഞു. ഭിന്നതകള്‍ ഉള്ള രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. എന്നാല്‍ ആ ഭിന്നതകള്‍ തര്‍ക്കങ്ങളില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യ ഇതുവരെ ശ്രമിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

സര്‍വ്വകക്ഷിയോഗം

സര്‍വ്വകക്ഷിയോഗം

അതേസമയം, അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി സര്‍വ്വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിക്കാണ് യോഗം വിളിച്ചത്. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വീഡിയോ കോള്‍ വഴിയായിരിക്കും യോഗം ചേരുക. എല്ലാ പാര്‍ട്ടികളുടേയും ദേശീയ അധ്യക്ഷന്‍മാരെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെയാണ് സര്‍വ്വ കക്ഷി യോഗത്തെക്കുറിച്ചുള്ള കാര്യം അറിയിച്ചത്.

20 ഇന്ത്യന്‍ സൈനികര്‍

20 ഇന്ത്യന്‍ സൈനികര്‍

ലാഡാക്ക് മേഖലയിലെ ഗാൽവാൻ താഴ്‌വരയിലുണ്ടായ സംഘര്‍ഷത്തില്‍ കേണല്‍ ഉള്‍പ്പടെ 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. പിപി14 എന്ന ഇന്ത്യൻ പട്രോളിങ് സംഘം ഗാൽവാൻ താഴ്‌വരയിലെ 14ാം പോയിന്റിൽ ചൈനീസ് സൈനികര്‍ ഇന്ത്യന്‍ മേഖലയിലേക്ക് കടന്ന കയറി സ്ഥാപിച്ച ടെന്‍റ് പൊളിച്ചു നീക്കാന്‍ ചൈനീസ് സൈന്യം തയ്യാറാവാത്തതാണ് സംഘര്‍ഷത്തിന് ഇടയാക്കിയതെന്നാണ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഏകപക്ഷീയം

ഏകപക്ഷീയം

ചൈനീസ് പട്ടാളത്തിന്‍റെ ഭാഗത്ത് നിന്നുള്ള ഏകപക്ഷീയമായ ഇടപെടലുകളാണ് സംഘര്‍ഷത്തിന് വഴിവെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതിര്‍ത്തിയിലെ ഇന്ത്യന്‍ മേഖലയിലേക്ക് അതിക്രമിച്ച് മുന്നോട്ട് കയറാന്‍ വന്ന ചൈനീസ് പട്ടാളത്തെ ഇന്ത്യന്‍ സൈന്യം ഇടപെട്ട് തടയുകയായിരുന്നു. മര്യാദകള്‍ പാടെ ലംഘിച്ചുള്ള ക്രൂരതയാണ് ഇന്ത്യന്‍ സേനക്ക് നേരെ ചൈനയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കേണലിന്‍റെ തലയ്ക്കടിച്ചു, കൊക്കയിലേക്ക് വീണവരുടെ മേല്‍ കല്ലെറിഞ്ഞു,അതിര്‍ത്തിയിലെ ചൈനീസ് ക്രൂരതകേണലിന്‍റെ തലയ്ക്കടിച്ചു, കൊക്കയിലേക്ക് വീണവരുടെ മേല്‍ കല്ലെറിഞ്ഞു,അതിര്‍ത്തിയിലെ ചൈനീസ് ക്രൂരത

 ഇത്തവണ ഹജ്ജ് തീര്‍ത്ഥാടനം ഉണ്ടായേക്കില്ല? സൗദി അറേബ്യക്ക് മേല്‍ സമ്മര്‍ദ്ദം ഏറുന്നു, തീരുമാനം ഉടന്‍ ഇത്തവണ ഹജ്ജ് തീര്‍ത്ഥാടനം ഉണ്ടായേക്കില്ല? സൗദി അറേബ്യക്ക് മേല്‍ സമ്മര്‍ദ്ദം ഏറുന്നു, തീരുമാനം ഉടന്‍

English summary
Our soldier's sacrifices won't be in vain says PM Narendra Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X