കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം; പ്രധാനമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്

  • By News Desk
Google Oneindia Malayalam News

ദില്ലി: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് നടക്കും. ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് യോഗം നടക്കുന്നത്.

യോഗത്തില്‍ പ്രധാന പ്രതിപക്ഷ കക്ഷികളെയെല്ലാം തന്നെ വിളിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, നിതീഷ് കുമാര്‍, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി, സിപി ഐ ജനറല്‍ സെക്രട്ടറി ഡി രാജ എന്നിവര്‍ സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കും.

narendra modi

Recommended Video

cmsvideo
Indian railway cancelled contract with chinese company

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ നിലവിലെ സാഹചര്യങ്ങളും സംഘര്‍ഷത്തെകുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും സര്‍ക്കാര്‍ പ്രതിപക്ഷ കക്ഷികളെ അറിയിക്കും.

സംഘര്‍ഷത്തില്‍ വ്യാഴ്ച്ച നടന്ന മേജര്‍ ജനറല്‍ തലത്തിലെ ചര്‍ച്ചകളെല്ലാം പരാജയമായിരുന്നു. ഇന്ന് വീണ്ടും ഇന്ത്യാ-ചൈന സൈനികതല ചര്‍ച്ച നടക്കും. മേജര്‍ ജനറല്‍മാരാണ് ചര്‍ച്ച നടത്തുക.

തിങ്കളാഴ്ച രാത്രിയാണ് ലഡാക്കില്‍ വെച്ച് ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും തമ്മില്‍ ഏറ്റുമുട്ടിയത്. ഇരുപത് സൈനികര്‍ ആണ് ഇന്ത്യയ്ക്ക് വേണ്ടി വീരമൃത്യു വരിച്ചത്. ചൈന സൃഷ്ടിച്ച പ്രകോപനത്തിന് പിറകേയാണ് സംഘര്‍ഷം ഉണ്ടായത്. വെടിവെപ്പ് നടന്നിരുന്നില്ല. പകരം ഇരുമ്പ് ദണ്ഡുകളും പാറക്കല്ലുകളും അടക്കം ഉപയോഗിച്ച് ക്രൂരമായാണ് ഇന്ത്യന്‍ പട്ടാളക്കാരെ ചൈനയുടെ പട്ടാളം ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ഏറ്റുമുട്ടലില്‍ 76 ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്ക് പറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്ക് പറ്റിയ നാല് പട്ടാളക്കാരുടെ നില ഗുരുതരമാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാ പട്ടാളക്കാരുടേയും ആരോഗ്യനില തൃപ്തികരമാണ് എന്നാണ് വിവരം. മാത്രമല്ല ഒരാഴ്ചയ്ക്കുളളില്‍ തന്നെ സൈനികര്‍ തിരികെ ജോലിയില്‍ പ്രവേശിക്കുമെന്നും സൂചനയുണ്ട്. ലേയിലെ ആശുപത്രിയിലാണ് പരിക്കേറ്റവരില്‍ 18 സൈനികര്‍ ചികിത്സയില്‍ കഴിയുന്നത്. ബാക്കിയുളള 56 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സ തേടുകയാണ്.

അതിര്‍ത്തി ലംഘിച്ച് ചൈന സ്ഥാപിച്ച ടെന്റ് ഇന്ത്യന്‍ സൈന്യം പൊളിച്ച് നീക്കിയതാണ് സംഘര്‍ഷത്തിന് കാരണമായത്. നേരത്തെയുണ്ടാക്കിയ ധാരണ പ്രകാരം ഇരുസൈന്യങ്ങളും പിന്‍വാങ്ങുന്നതിനിടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. അതിര്‍ത്തിയില്‍ യുദ്ധസമാന സാഹചര്യം തുടരുകയാണ്. ഏത് സാഹചര്യത്തേയും നേരിടാന്‍ തയ്യാറായിരിക്കാന്‍ മൂന്ന് സേനാവിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

രാജ്യസഭാ തെരഞ്ഞെടുപ്പ് ഇന്ന്;മൂന്നിടത്ത് ബിജെപിയും കോണ്‍ഗ്രസും കടുത്ത പോരാട്ടം; കൊവിഡ് ജാഗ്രതയുംരാജ്യസഭാ തെരഞ്ഞെടുപ്പ് ഇന്ന്;മൂന്നിടത്ത് ബിജെപിയും കോണ്‍ഗ്രസും കടുത്ത പോരാട്ടം; കൊവിഡ് ജാഗ്രതയും

English summary
India-China Border Conflict: PM Modi's All-party Meet Today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X