കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്രമോദി യഥാര്‍ത്ഥത്തില്‍ കീഴടങ്ങിയ മോദി;ജപ്പാന്‍ ടൈംസിനെ ഉദ്ധരിച്ച് മോദിയെ പരിഹസിച്ച് രാഹുല്‍

Google Oneindia Malayalam News

ദില്ലി: ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ പ്രധാനമന്ത്രി നരേന്ദ്രനമോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. കീഴടങ്ങിയ മോദിയെന്നാണ് രാഹുല്‍ഗാന്ധി വിമര്‍ശിച്ചത്. ഇന്ത്യ- ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ നേരത്തേയും മോദിക്കെതിരെ രാഹുല്‍ഗാന്ധി രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി ഇന്ത്യന്‍ ഭൂമി ചൈനക്ക് അടിയറവ് വെച്ചുവെന്നായിരുന്നും രാഹുല്‍ നേരത്തെ വിമര്‍ശിച്ചത്.

ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്‌നം ഗുരുതരം; സഹായിക്കാമെന്ന് ട്രംപ്ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്‌നം ഗുരുതരം; സഹായിക്കാമെന്ന് ട്രംപ്

തെന്നിന്ത്യന്‍ ചലച്ചിത്ര താരം ഉഷാ റാണി അന്തരിച്ചുതെന്നിന്ത്യന്‍ ചലച്ചിത്ര താരം ഉഷാ റാണി അന്തരിച്ചു

രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി

കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ ചൈന സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ ഏറ്റമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികരായിരുന്നു കൊല്ലപ്പെട്ടത്. പിന്നാലെയാണ് ഇരു രാജ്യങ്ങളിലും തമ്മില്‍ അതിര്‍ത്തിയില്‍ നിലനിന്നിരുന്ന സാഹചര്യം വഷളായത്. വിഷയത്തില്‍ നരേന്ദ്രമോദി ചൈനയെ പ്രീണിപ്പിക്കുന്നുവെന്ന വിദേശ മാധ്യമ റിപ്പോര്‍ട്ട് പരാമര്‍ശിച്ചാണ് രാഹുലിന്റെ ട്വീറ്റ്.

Recommended Video

cmsvideo
Rahul Gandhi Questions PM Modi About Galwan Valley Issue | Oneindia Malayalam
കീഴടങ്ങിയ മോദി

കീഴടങ്ങിയ മോദി

'ശരിക്കും അങ്ങനെ തന്നെയൊ, കീഴടങ്ങിയ മോദി' എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ജപ്പാന്‍ ടൈംസ് പ്രസിദ്ധീകരിച്ച മാധ്യമറിപ്പോര്‍ട്ടും രാഹുല്‍ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി നല്ല മാനസികാവസ്ഥയിലല്ലായെന്ന അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് നേരത്തെ അഭിപ്രായപ്പെട്ടരുന്നുവെന്ന് തുടങ്ങുന്നതാണ് ജപ്പാന്‍ ടൈംസിലെ ലേഖനം.

 ചൈനീസ് കടന്നുകയറ്റം

ചൈനീസ് കടന്നുകയറ്റം

ഇന്ത്യ-ചൈന തര്‍ക്കത്തില്‍ ട്രംപ് മധ്യസ്ഥത വഹിക്കാം എന്ന് അറിയിച്ചതിനൊപ്പമാണ് ട്രംപിന്റെ നരേന്ദ്രമോദിയെ കുറിച്ചുള്ള പരാമര്‍ശവും. വര്‍ഷങ്ങളോളം ചൈനയെ പ്രീണിപ്പിക്കാനായി പിന്നിലേക്ക് ഒതുങ്ങി നിന്ന മോദിക്ക് നേരെ ഒരു ചൈനീസ് കടന്നുകയറ്റം കൂടി ഉണ്ടായിരിക്കുന്നു.

മോദി അവസാനിപ്പിക്കുമോ?

മോദി അവസാനിപ്പിക്കുമോ?

ഇനിയെങ്കിലും ചൈനയ്ക്ക് നേരെയുള്ള കടന്നുകയറ്റം അവസാനിപ്പിക്കാന്‍ മോദി തയ്യാറാവുമോയെന്നും ജപ്പാന്‍ ടൈംസ് ചോദിക്കുന്നു. ഇന്ത്യ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമ്പോള്‍ ചൈന അതിര്‍ത്തി വിപുലീകരിക്കുന്നതിനുള്ള തിരക്കിലായിരുന്നുവെന്നും ജപ്പാന്‍ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ചൈനക്ക് മുന്നില്‍ അടിയറ വെച്ചു

ചൈനക്ക് മുന്നില്‍ അടിയറ വെച്ചു

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന് പിന്നാലെ ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആരുടെ കൈയ്യിലും ഇല്ലെന്നും ഇന്ത്യയുടെ ഒരു പോസ്റ്റും ചൈന കയ്യേറിയില്ലെന്നും നരേന്ദ്രമോദി പ്രതികരിച്ചിരുന്നു. ഇതിനെതിരെ രാഹുല്‍ ശക്തമായി രംഗത്തെത്തിയിരുന്നു. പ്രധാന മന്ത്രി ഇന്ത്യയുടെ ഭൂമി ചൈനയ്ക്ക് മുന്നില്‍ അടിയിറവെച്ചുവെന്നും ചൈനയുടെ സ്ഥലത്ത് എങ്ങനെ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്നുമായിരുന്നു രാഹുലിന്റേ ചോദ്യം.

ട്രംപിന്റെ ഇടപെടല്‍

ട്രംപിന്റെ ഇടപെടല്‍

അതിനിടെയാണ് ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ഇടപെട്ട് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തുന്നത്. പ്രശ്‌നങ്ങള്‍ രൂക്ഷമായ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ ഗുരുതരമാണെന്നും പ്രശ്‌ന പരിഹാരത്തിനായി ഇരു രാജ്യങ്ങളോടും സംസാരിച്ച് വരികയാണെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം.

 നിരസിച്ചു

നിരസിച്ചു

ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് മധ്യസ്ഥത വഹിക്കുമെന്ന വാഗ്ദാനം കഴിഞ്ഞ മാസവും ട്രംപ് മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ ഇരു രാജ്യങ്ങളും അത് നിരസിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങായി ഇന്ത്യ-ചൈന വിഷയത്തില്‍ .യുഎസ് ഇന്ത്യക്ക് ശക്തമായ പിന്തുണ അറിയിച്ചിരുന്നു. സംഭവത്തില്‍ 35 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായി യുഎസ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു.

English summary
India-China Border Conflict: Rahul Gandhi take a Jib at Narendra modi As Surrender Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X