അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനം സൃഷ്ടിച്ച് ചൈന; ലേയിലെ അതിര്‍ത്തി കടന്ന് ചൈനീസ് വാഹനങ്ങള്‍ ഇന്ത്യയിലെത്തി
ലഡാക്ക്: അതിര്‍ത്തിയില്‍ ചൈനീസ് സൈനികര്‍ വീണ്ടും പ്രകോപനം സൃഷ്ടിച്ചതായി റിപ്പോര്‍ട്ട്. ലേ ജില്ലയിലെ ചാംഗ്താംഗ് പ്രദേശത്തെ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് ചൈനയുടെ പ്രകോപനം. ചൈനയില്‍ നിന്നും അതിര്‍ത്തി കടന്ന് രണ്ട് വാഹനങ്ങള്‍ ഇന്ത്യയിലേക്ക് വന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു പ്രദേശവാസികള്‍ പകര്‍ത്തിയ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. സാധാരണ പൗരന്മാരുടെ വേഷം ധരിച്ചാണ് ചൈനീസ് സൈന്യം ഇന്ത്യയിലേക്ക് എത്തിയത്. തുടര്‍ന്ന് പ്രദേശവാസികളുടെയും അധികൃതരുടെയും എതിര്‍പ്പിനെ തുടര്‍ന്ന് ചൈനയിലേക്ക് മടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.

രണ്ട് ചൈനീസ് വാഹനങ്ങളിലായി സാധാരണ വേഷം ധരിച്ച് സൈന്യം ഇന്ത്യന്‍ അതിര്‍ത്തി കടക്കുന്നതാണ് വീഡിയോയിലുള്ളത്. തുടര്‍ന്ന് ഐടിബിപി സേനയും പ്രദേശവാസികളും വിവരമറിഞ്ഞ് സ്ഥലത്ത് പ്രതിഷേധിച്ചപ്പോഴാണ് ഇവര്‍ മടങ്ങിയത്. അതേസമയം, ഇതുമായി ബന്ധപ്പെട്ട് വിശദീകരിക്കാന്‍ ഐടിബിപി ഉദ്യോഗസ്ഥര്‍ ഇതുവരെ തയ്യാറായിട്ടില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലേയില്‍ ഡ്യൂട്ടിക്കായി നിയോഗിച്ച ഉദ്യോഗസ്ഥരുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രദേശവാസികള്‍ തന്നെ പകര്‍ത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പ്രദേശവാസികളായ ഇന്ത്യക്കാര്‍ കാങ്ചൂങ് മേഖലയില്‍ കന്നുകാലികളെ മേയ്ക്കാറുണ്ടായിരുന്നു. എന്നാല്‍ ചൈനീസ് അമര്‍ഷത്തിന് കാരണായതിനെ തുടര്‍ന്ന് ഇപ്പോള്‍ കന്നുകാലികളെ മേയ്ക്കാന്‍ പോകാറില്ല. ഇത് മുതലെടുത്ത് അതിര്‍ത്തിയില്‍ ടെന്റുകള്‍ സ്ഥാപിക്കാന്‍ ചൈനീസ് ശ്രമിക്കാറുണ്ട്.
-
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ കരാർ ജോലി; 50.000 വരെ ശമ്പളം, അപേക്ഷിക്കാം -
രാജ്യത്തെ ആദ്യത്തെ 'പോർട്ട് ഓഫ് റെഫ്യൂജ്' പ്രവർത്തനക്ഷമമാക്കി എപിഎസ്ഇസെഡ് -
കൊച്ചിൻ ഷിപ്പ്യാർഡ് മെഡിക്കൽ ഓഫീസർ ഒഴിവ്; 75,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത്












Click it and Unblock the Notifications