കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനം സൃഷ്ടിച്ച് ചൈന; ലേയിലെ അതിര്‍ത്തി കടന്ന് ചൈനീസ് വാഹനങ്ങള്‍ ഇന്ത്യയിലെത്തി

Google Oneindia Malayalam News

ലഡാക്ക്: അതിര്‍ത്തിയില്‍ ചൈനീസ് സൈനികര്‍ വീണ്ടും പ്രകോപനം സൃഷ്ടിച്ചതായി റിപ്പോര്‍ട്ട്. ലേ ജില്ലയിലെ ചാംഗ്താംഗ് പ്രദേശത്തെ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് ചൈനയുടെ പ്രകോപനം. ചൈനയില്‍ നിന്നും അതിര്‍ത്തി കടന്ന് രണ്ട് വാഹനങ്ങള്‍ ഇന്ത്യയിലേക്ക് വന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു പ്രദേശവാസികള്‍ പകര്‍ത്തിയ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. സാധാരണ പൗരന്മാരുടെ വേഷം ധരിച്ചാണ് ചൈനീസ് സൈന്യം ഇന്ത്യയിലേക്ക് എത്തിയത്. തുടര്‍ന്ന് പ്രദേശവാസികളുടെയും അധികൃതരുടെയും എതിര്‍പ്പിനെ തുടര്‍ന്ന് ചൈനയിലേക്ക് മടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.

china

രണ്ട് ചൈനീസ് വാഹനങ്ങളിലായി സാധാരണ വേഷം ധരിച്ച് സൈന്യം ഇന്ത്യന്‍ അതിര്‍ത്തി കടക്കുന്നതാണ് വീഡിയോയിലുള്ളത്. തുടര്‍ന്ന് ഐടിബിപി സേനയും പ്രദേശവാസികളും വിവരമറിഞ്ഞ് സ്ഥലത്ത് പ്രതിഷേധിച്ചപ്പോഴാണ് ഇവര്‍ മടങ്ങിയത്. അതേസമയം, ഇതുമായി ബന്ധപ്പെട്ട് വിശദീകരിക്കാന്‍ ഐടിബിപി ഉദ്യോഗസ്ഥര്‍ ഇതുവരെ തയ്യാറായിട്ടില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലേയില്‍ ഡ്യൂട്ടിക്കായി നിയോഗിച്ച ഉദ്യോഗസ്ഥരുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രദേശവാസികള്‍ തന്നെ പകര്‍ത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പ്രദേശവാസികളായ ഇന്ത്യക്കാര്‍ കാങ്ചൂങ് മേഖലയില്‍ കന്നുകാലികളെ മേയ്ക്കാറുണ്ടായിരുന്നു. എന്നാല്‍ ചൈനീസ് അമര്‍ഷത്തിന് കാരണായതിനെ തുടര്‍ന്ന് ഇപ്പോള്‍ കന്നുകാലികളെ മേയ്ക്കാന്‍ പോകാറില്ല. ഇത് മുതലെടുത്ത് അതിര്‍ത്തിയില്‍ ടെന്റുകള്‍ സ്ഥാപിക്കാന്‍ ചൈനീസ് ശ്രമിക്കാറുണ്ട്.

 തിങ്കളാഴ്ച റിലേ നിരാഹാര സമരം; 25 മുതല്‍ ടോള്‍ പിരിവുകള്‍ തടയും; പ്രതിഷേധം ശക്തമാക്കി കര്‍ഷകര്‍ തിങ്കളാഴ്ച റിലേ നിരാഹാര സമരം; 25 മുതല്‍ ടോള്‍ പിരിവുകള്‍ തടയും; പ്രതിഷേധം ശക്തമാക്കി കര്‍ഷകര്‍

മോദിക്ക് മോദി നിര്‍ദേശിച്ച അതേ വഴിയില്‍ മറുപടി; മന്‍ കി ബാത്ത് സമയത്ത് പാത്രം കൊട്ടണമെന്ന്;കര്‍ഷകര്‍മോദിക്ക് മോദി നിര്‍ദേശിച്ച അതേ വഴിയില്‍ മറുപടി; മന്‍ കി ബാത്ത് സമയത്ത് പാത്രം കൊട്ടണമെന്ന്;കര്‍ഷകര്‍

കൈക്കൂലി പണം നേരെ പോക്കറ്റില്‍; വീഡിയോ വൈറല്‍, വനിതാ പൊലീസിന് കിട്ടിയത് മുട്ടന്‍ പണികൈക്കൂലി പണം നേരെ പോക്കറ്റില്‍; വീഡിയോ വൈറല്‍, വനിതാ പൊലീസിന് കിട്ടിയത് മുട്ടന്‍ പണി

 കോൺഗ്രസിൽ നാലിടത്ത് അഴിച്ചുപണി: കേരളത്തിനും അസമിനും ഓരോ സെക്രട്ടറിമാർ കോൺഗ്രസിൽ നാലിടത്ത് അഴിച്ചുപണി: കേരളത്തിനും അസമിനും ഓരോ സെക്രട്ടറിമാർ

Recommended Video

cmsvideo
Antoine Griezmann resigned from Huawei's ambassador position | Oneindia Malayalam

English summary
India-China Border issue; a group of Chinese soldier in two vehicles cross the border into India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X