കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിര്‍ത്തിയില്‍ വെടിവെപ്പ് നടത്തിയിട്ടില്ലെന്ന് ഇന്ത്യ; 'ചൈന പ്രകോപനം സൃഷ്ടിക്കുന്നു'

Google Oneindia Malayalam News

ദില്ലി: തിങ്കളാഴ്ച്ച രാത്രി ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വെടിവെപ്പുണ്ടായ സംഭവത്തില്‍ ഔദ്യോഗിക പ്രതികരണവുമായി ഇന്ത്യ. ഇന്ത്യ ഒരിക്കല്‍ പോലും നിയന്ത്രണ രേഖ ലംഘിച്ചിട്ടില്ലെന്നും പ്രകോപനം സൃഷ്ടിച്ചിട്ടില്ലെന്നും വെടിവെക്കല്‍ ഉള്‍പ്പെടെ യാതൊരു പ്രകോപന നീക്കങ്ങളും നടത്തിയിട്ടില്ലെന്നും അറിയിച്ചു.

ചൈനയാണ് പ്രകോപനപരമായ നീക്കങ്ങള്‍ നടത്തുന്നതെന്നും ഇന്ത്യ ആരോപിച്ചു. സൈനിക, രാഷ്ട്രീയ, നയതന്ത്ര തലങ്ങളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ പില്‍എയാണ് കരാറുകള്‍ നഗ്നമായി ലംഘിക്കുന്നതെന്നും തന്ത്രങ്ങള്‍ മെനയുന്നതെന്നും ഇന്ത്യ ആരോപിച്ചു.

india china

സെപ്തംബര്‍ ഏഴിനുണ്ടായ സംഭവത്തില്‍ ചൈനീസ് സൈന്യമാണ് ആദ്യം വെടിവെച്ചതെന്നും നിയന്ത്രണ രേഖ ലംഘിക്കാന്‍ ശ്രമിച്ചപ്പോള്‍ തടയുകയാണ് ചെയ്തതെന്നുമാണ് ഔദ്യോഗിക വിശദീകരണം.

അതേസമയം അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസം ഇന്ത്യയുടെ ഭാഗത്ത് നിന്നും ഗുരുതരമായ സൈനിക പ്രകോപനമാണുണ്ടായതെന്നും ഇത്തരം നീക്കങ്ങള്‍ ആവര്‍ത്തിക്കരുതെന്നുന്നു ചൈനയുടെ നിലപാട്.മൂന്ന് മാസത്തിലേറെയായി ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഉണ്ടായ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെയായിരുന്നു ഇന്നലെ വെടിവെപ്പുണ്ടായത്. നേരത്തെ ഗാല്‍വന്‍ അതിര്‍ത്തിയിലുണ്ടായ വെടിവെപ്പിലായിരുന്നു 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടത്.

Recommended Video

cmsvideo
Mystery surrounds China’s launch of reusable experimental spacecraft | Oneindia Malayalam

ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയില്‍ സമാധാനവും ശാന്തതയും നിലനിര്‍ത്താന്‍ ശ്രമിക്കുകയാണെന്നും ഇന്ത്യ വ്യക്തമാക്കി.

ചൈനീസ് വിദേശകാര്യ മന്ത്രിയുമായി കൂടികാഴ്ച്ച നടത്തുമെന്ന് എസ് ജയശങ്കര്‍; സ്ഥിതി ഗുരുതരംചൈനീസ് വിദേശകാര്യ മന്ത്രിയുമായി കൂടികാഴ്ച്ച നടത്തുമെന്ന് എസ് ജയശങ്കര്‍; സ്ഥിതി ഗുരുതരം

അതിര്‍ത്തി വെടിവെപ്പ് സ്ഥിരീകരിച്ച് ചൈന; കര്‍ശന മുന്നറിയിപ്പ്;'ഗുരുതരമായ സൈനിക പ്രകോപനം'അതിര്‍ത്തി വെടിവെപ്പ് സ്ഥിരീകരിച്ച് ചൈന; കര്‍ശന മുന്നറിയിപ്പ്;'ഗുരുതരമായ സൈനിക പ്രകോപനം'

ഇന്ത്യയ്ക്ക് ശുഭവാർത്ത; കൊവാക്‌സ് പദ്ധതിയിൽ ചേർന്നേക്കും, ലോകാരോഗ്യ സംഘടനയുമായി ചർച്ചകള്‍ സജീവംഇന്ത്യയ്ക്ക് ശുഭവാർത്ത; കൊവാക്‌സ് പദ്ധതിയിൽ ചേർന്നേക്കും, ലോകാരോഗ്യ സംഘടനയുമായി ചർച്ചകള്‍ സജീവം

English summary
India-China border issue: India confirms indian army not transgressed across the LAC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X