കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയെ നേരിടാന്‍ ഇന്ത്യന്‍ പട്ടാളം പുറപ്പെട്ടു; കശ്മീരില്‍ നിന്ന് ലഡാക്കിലേക്ക് ആയുധങ്ങള്‍.. ചൈനയിലും

  • By Desk
Google Oneindia Malayalam News

ശ്രീനഗര്‍: ചൈനയുടെ തുടര്‍ച്ചയായ പ്രകോപനങ്ങള്‍ അതിര്‍ത്തിയിലെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ചൈനീസ് ഭാഗത്ത് കൂടുതല്‍ സൈനികരും ആയുധങ്ങളുമെത്തി എന്ന വാര്‍ത്ത വന്നതിന് പിന്നാലെ ഇന്ത്യയും ശക്തമായ ഒരുക്കങ്ങള്‍ തുടങ്ങി. ലഡാക്കിലേക്ക് ഇന്ത്യ കൂടുതല്‍ സൈനികരെ അയച്ചു. 26 ദിവസമായി തുടരുന്ന സംഘര്‍ഷാവസ്ഥ പുതിയ തലത്തിലേക്ക് നീങ്ങുകയാണ്.

നേരത്തെ പാകിസ്താന്‍ അതിര്‍ത്തി മാത്രമാണ് പുകഞ്ഞിരുന്നത്. ഇപ്പോള്‍ ചൈനയുമായുള്ള അതിര്‍ത്തിയിലും തുടര്‍ച്ചയായി പ്രശ്‌നങ്ങളുണ്ടാകുകയാണ്. മാത്രമല്ല, പുതിയ ഭൂപടം തയ്യാറാക്കി നേപ്പാളും ഇന്ത്യയുമായി ഉടക്കി. ഈ സാഹചര്യത്തിലാണ് ഇന്ത്യ കൂടുതല്‍ സൈനികരെ അതിര്‍ത്തിയിലേക്ക് അയച്ചിരിക്കുന്നത്. വിശദാംശങ്ങള്‍...

ആയുധങ്ങളും വെടിക്കോപ്പുകളും

ആയുധങ്ങളും വെടിക്കോപ്പുകളും

ആയുധങ്ങളും വെടിക്കോപ്പുകളും ഇന്ത്യന്‍ ട്രക്കുകളില്‍ ലഡാക്കിലേക്ക് പുറപ്പെട്ടു. കശ്മീരില്‍ നിന്നാണ് സൈനികരെ മാറ്റി വിന്യസിച്ചിരിക്കുന്നത്. ഗല്‍വാന്‍ വാലിയിലാണ് ഈ സൈനികര്‍ തമ്പടിക്കുകയെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു. അതിര്‍ത്തിയില്‍ പ്രത്യേക സാഹചര്യമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കശ്മീരിലും ലഡാക്കിലും പ്രതിസന്ധി

കശ്മീരിലും ലഡാക്കിലും പ്രതിസന്ധി

കശ്മീരില്‍ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട സൈനികരെയാണ് പിന്‍വലിച്ച് ലഡാക്കിലേക്ക് അയച്ചിരിക്കുന്നത്. കശ്മീരിലെ സഹാചര്യം ആശങ്കയുളവാക്കുന്നതാണ്. എന്നാല്‍ ലഡാക്കിലെത് അതിനേക്കാള്‍ ഭയാനകമായ സാഹചര്യമാണെന്നും സൈനിക ഓഫീസര്‍ പറഞ്ഞു.

ചൈനയെ സമ്മര്‍ദ്ദത്തിലാക്കുക

ചൈനയെ സമ്മര്‍ദ്ദത്തിലാക്കുക

ചൈനീസ് അതിര്‍ത്തിയിലേക്ക് കൂടുതല്‍ ഇന്ത്യന്‍ സൈനികരെ അയച്ച് ചൈനയെ സമ്മര്‍ദ്ദത്തിലാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. വ്യോമസേനയുടെ പ്രത്യേക വിഭാഗവും അതിര്‍ത്തിയില്‍ റോന്ത് ചുറ്റുന്നുണ്ട്. കരസേനയുടെ സമ്മര്‍ദ്ദം കൂടി ശക്തമാക്കാനാണ് ഇന്ത്യയുടെ ശ്രമം. ചൈനീസ് സൈന്യവും അതിര്‍ത്തിയില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചിട്ടുണ്ട്.

90ഓളം സൈനിക ട്രക്കുകള്‍

90ഓളം സൈനിക ട്രക്കുകള്‍

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഓരോ രാത്രിയിലും 90ഓളം സൈനിക ട്രക്കുകളാണ് പോകുന്നതെന്ന് അതിര്‍ത്തി ഗ്രാമമായ ഡര്‍ബക്കിലുള്ളവര്‍ പറയുന്നു. സൈനിക വാഹനത്തില്‍ അല്ലാതെയും സൈനികര്‍ എത്തുന്നുണ്ട്. ആയുധങ്ങളും വെടിക്കോപ്പുകളും നിറച്ച വാഹനങ്ങളും ഇതുവഴി പോകുന്നുണ്ടെന്ന് ഗ്രാമീണര്‍ പറയുന്നു.

അസാധാരമായി ഒന്നുമില്ല

അസാധാരമായി ഒന്നുമില്ല

അതേസമയം, ഇതില്‍ അസാധാരമായി ഒന്നുമില്ലെന്ന് ലഫ്റ്റനന്റ് ജനറല്‍ എസ്എല്‍ നരസിംഹന്‍ പറയുന്നു. ശൈത്യകാലത്തിന് മുന്നോടിയായി സൈനികരെ മാറ്റി നിയമക്കാറുണ്ട്. ഇപ്പോള്‍ മഞ്ഞ് ഉരുകി വഴി എളുപ്പമായിട്ടുണ്ട്. അതുകൊണ്ടാണ് ഈ വേളയില്‍ സൈനികരെ അയക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചൈന അവസരം മുതലെടുത്തു

ചൈന അവസരം മുതലെടുത്തു

സാധാരണ ലഡാക്കിലെ അതിര്‍ത്തി മേഖലയില്‍ ശക്തി തെളിയിച്ച് ഇന്ത്യന്‍ സൈന്യം അഭ്യാസം നടത്താറുണ്ട്. എന്നാല്‍ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ നടന്നിട്ടില്ല. ഈ വേളയിലാണ് ചൈനീസ് സൈന്യം കൂടുതല്‍ പ്രകോപനം സൃഷ്ടിച്ചിരിക്കുന്നത്.

സൈന്യത്തിന് പിഴവ് പറ്റിയോ

സൈന്യത്തിന് പിഴവ് പറ്റിയോ

സൈനിക രഹസ്യാന്വേഷണ വിഭാഗത്തിന് പിഴവ് സംഭവിച്ചുവെന്ന ആരോപണം നിലവിലുണ്ട്. ചൈന പിന്നില്‍ നിന്ന് കുത്തുകയാണ് ചെയ്തത്. കൊറോണ പ്രതിസന്ധിയില്‍ ലോകം മൊത്തം നിലവിലുള്ള വേളയിലാണ് ചൈനയുടെ നീക്കം. ഇത് പ്രതീക്ഷിച്ചതല്ല എന്നാണ് മുതിര്‍ന്ന ഓഫീസര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ചൈനയുടെ ആരോപണം

ചൈനയുടെ ആരോപണം

ലഡാക്കിലെ ഗാല്‍വന്‍ വാലിയില്‍ ഇന്ത്യന്‍ സൈന്യം ചൈനീസ് പ്രദേശങ്ങള്‍ കൈയ്യേറി പ്രതിരോധ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നുവെന്നാണ് ചൈനയുടെ ആരോപണം. ഇതിനെ പ്രതിരോധിക്കുകയാണ് ചൈനീസ് സൈന്യം ചെയ്യുന്നതെന്നും അവര്‍ പറയുന്നു. എന്നാല്‍ ഇന്ത്യന്‍ പ്രദേശങ്ങള്‍ കൈയ്യേറാനുള്ള ശ്രമമാണ് ചൈന നടത്തുന്നതെന്ന് ഇന്ത്യയും ആരോപിക്കുന്നു.

 യുദ്ധത്തിന് ഒരുങ്ങാന്‍ നിര്‍ദേശം

യുദ്ധത്തിന് ഒരുങ്ങാന്‍ നിര്‍ദേശം

വിഷയം സങ്കീര്‍ണമായ സാഹചര്യത്തില്‍ യുദ്ധത്തിന് ഒരുങ്ങാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിങ്പിങ് ചൈനീസ് സൈന്യത്തിന് നിര്‍ദേശം നല്‍കി. തായ്‌വാന്‍, ഹോങ്കോങ്, ഇന്ത്യന്‍ അതിര്‍ത്തി എന്നിവിടങ്ങളിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ചൈനീസ് പ്രസിഡന്റിന്റെ നിര്‍ദേശം.

ട്രംപിന്റെ വരവ്

ട്രംപിന്റെ വരവ്

ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മധ്യസ്ഥത വഹിക്കാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇന്ത്യയെയും ചൈനയെയും അദ്ദേഹം ഇക്കാര്യം അറിയിച്ചു. എന്നാല്‍ രണ്ട് രാജ്യങ്ങളും ട്രംപിന്റെ വാഗ്ദാനം തള്ളി.

Recommended Video

cmsvideo
Face-off along LAC in Ladakh: Chinese build-up will be matched | Oneindia Malayalam
ഇന്ത്യന്‍ നിലപാട് ഇതാണ്

ഇന്ത്യന്‍ നിലപാട് ഇതാണ്

ഇന്ത്യ നയതന്ത്ര തലത്തിലും സൈനിക തലത്തിലും ചൈനയുമായി ചര്‍ച്ച നടത്തി വരികയാണ്. പ്രശ്‌നം ഇരുരാജ്യങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. മൂന്നാം കക്ഷി വിഷയത്തില്‍ ഇടപെടേണ്ടെന്നും ഇന്ത്യ വ്യക്തമാക്കി. ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ചൈനീസ് സൈന്യം പ്രകോപനം സൃഷ്ടിക്കുന്നതാണ് സാഹചര്യം വഷളാക്കുന്നത്.

കിടുകിടാ വിറപ്പിച്ച് പ്രതിഷേധക്കാര്‍; ട്രംപ് ബങ്കറില്‍ ഒളിച്ചു, ഭൂമിക്കടിയിലെ രഹസ്യ സങ്കേതത്തില്‍കിടുകിടാ വിറപ്പിച്ച് പ്രതിഷേധക്കാര്‍; ട്രംപ് ബങ്കറില്‍ ഒളിച്ചു, ഭൂമിക്കടിയിലെ രഹസ്യ സങ്കേതത്തില്‍

കോണ്‍ഗ്രസിന് വസന്തം!! അജിത് ജോഗിയുടെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിക്കും... എംഎല്‍എമാര്‍ വര്‍ധിക്കുംകോണ്‍ഗ്രസിന് വസന്തം!! അജിത് ജോഗിയുടെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിക്കും... എംഎല്‍എമാര്‍ വര്‍ധിക്കും

English summary
India-China Border Issue: Indian Army Sends Reinforcements to Ladakh from Kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X