Get Updates
Get notified of breaking news, exclusive insights, and must-see stories!

അതിര്‍ത്തി സംഘര്‍ഷം: 5 വിഷയങ്ങളില്‍ ധാരണയിലെത്തി ഇന്ത്യയും ചൈനയും

മോസ്കോ: ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളില്‍ പരിഹാരം കണ്ടെത്താനായി 5 വിഷയങ്ങളില്‍ ധാരണയിലെത്തി ഇന്ത്യയും ചൈനയും. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശ കാര്യമന്ത്രി വാങ് സിയും തമ്മില്‍ മോസ്കോയില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് തീരമാനം. സൈനിക വിന്യാസം പിന്‍വലിക്കല്‍ ഉള്‍പ്പെടേയുള്ള കാര്യങ്ങളിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ സമവായത്തിലെത്തിയത്.

സൈനിക തല ചര്‍ച്ച തുടരും, ഭിന്നതകള്‍ തര്‍ക്കങ്ങള്‍ ആകില്ല, ഉഭയകക്ഷി കരാറുകള്‍ പാലിക്കും, പരസ്പര വിശ്വാസം ഉണ്ടാക്കാന്‍ ഇരുരാജ്യങ്ങളും നടപടിയെടുക്കും തുടങ്ങിയവയാണ് സമവായ ധാരണകള്‍. ധാരണകള്‍ ഇരു രാജ്യങ്ങളും സമ്മതിച്ചതായി കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. അതിര്‍ത്തിയിലെ നിലവിലെ സ്ഥിതി ഇന്ത്യയുയേടും ചൈനയുടേയും താത്പര്യം സംരക്ഷിക്കുന്നതല്ലെന്നും അതിനാല്‍ ഇരുവിഭാഗത്തിന്റെയും അതിര്‍ത്തി സൈനികര്‍ സംഭാഷണം തുടരണമെന്നും വേഗത്തില്‍ പിന്മാറണമെന്നും പിരിമുറുക്കം ലഘൂകരിക്കുന്നതിനായി ശരിയായ ദൂരം നിലനിര്‍ത്തുമെന്നും ഇരുവിഭാഗവും സമ്മതിച്ചു.

sanj

അതിര്‍ത്തി വിഷയത്തില്‍ നിലവിലുള്ള എല്ലാ കരാറുകളും പ്രോട്ടോക്കോളുകളുകളും പാലിക്കുകയും അതിര്‍ത്തി പ്രദേശത്ത് സമാധാനം നിലനിര്‍ത്തുമെന്നും ഇന്ത്യയുടേയും ചൈനയുടേയും വിദേശകാര്യ മന്ത്രിമാര്‍ സമ്മതിച്ചു. പ്രത്യേക പ്രതിനിധികള്‍ വഴിയുള്ള ആശയവിനിമയം ഇരുവിഭാഗവും തുടരും. നടപടികള്‍ വേഗത്തിലാക്കുമെന്നും ഇരു വിഭാഗങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. രണ്ടര മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇന്ത്യയും ചൈനയും സംയുക്ത പ്രസ്താവന പുറത്തിറക്കിയിരിക്കുന്നു. മൂന്നുമാസത്തിനിടെ ഇതാദ്യമായാണ് ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവന നടത്തുന്നത്

ചര്‍ച്ചയില്‍ അതിര്‍ത്തിയിലെ വിഷയത്തില്‍ ഇന്ത്യയുടെ ശക്തമായ നിലപാട് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ചൈനയെ അറിയിച്ചതായിട്ടുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. നിയന്ത്രണ രേഖയില്‍ സമാധാനം പുലര്‍ത്താനും ജയശങ്കര്‍ ആവശ്യപ്പെട്ടു. തല്‍സ്ഥിതി തുടരാനാണ് ഇന്ത്യന്‍ സൈന്യം ആഗ്രഹിക്കുന്നത്. അതൊരിക്കലും മാറ്റാന്‍ ആഗ്രഹിക്കുന്നില്ലെന്നും ജയശങ്കര്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+