കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിര്‍ത്തി സംഘര്‍ഷം: 5 വിഷയങ്ങളില്‍ ധാരണയിലെത്തി ഇന്ത്യയും ചൈനയും

Google Oneindia Malayalam News

മോസ്കോ: ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളില്‍ പരിഹാരം കണ്ടെത്താനായി 5 വിഷയങ്ങളില്‍ ധാരണയിലെത്തി ഇന്ത്യയും ചൈനയും. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശ കാര്യമന്ത്രി വാങ് സിയും തമ്മില്‍ മോസ്കോയില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് തീരമാനം. സൈനിക വിന്യാസം പിന്‍വലിക്കല്‍ ഉള്‍പ്പെടേയുള്ള കാര്യങ്ങളിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ സമവായത്തിലെത്തിയത്.

മുഖ്യമന്ത്രീ, നിങ്ങൾ നഗ്നനാക്കപ്പെട്ടിരിക്കുന്നു, ലജ്ജയുണ്ടെങ്കിൽ രാജിവെക്കണം; വിമർശനവുമായി ആർഎംപിമുഖ്യമന്ത്രീ, നിങ്ങൾ നഗ്നനാക്കപ്പെട്ടിരിക്കുന്നു, ലജ്ജയുണ്ടെങ്കിൽ രാജിവെക്കണം; വിമർശനവുമായി ആർഎംപി

സൈനിക തല ചര്‍ച്ച തുടരും, ഭിന്നതകള്‍ തര്‍ക്കങ്ങള്‍ ആകില്ല, ഉഭയകക്ഷി കരാറുകള്‍ പാലിക്കും, പരസ്പര വിശ്വാസം ഉണ്ടാക്കാന്‍ ഇരുരാജ്യങ്ങളും നടപടിയെടുക്കും തുടങ്ങിയവയാണ് സമവായ ധാരണകള്‍. ധാരണകള്‍ ഇരു രാജ്യങ്ങളും സമ്മതിച്ചതായി കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. അതിര്‍ത്തിയിലെ നിലവിലെ സ്ഥിതി ഇന്ത്യയുയേടും ചൈനയുടേയും താത്പര്യം സംരക്ഷിക്കുന്നതല്ലെന്നും അതിനാല്‍ ഇരുവിഭാഗത്തിന്റെയും അതിര്‍ത്തി സൈനികര്‍ സംഭാഷണം തുടരണമെന്നും വേഗത്തില്‍ പിന്മാറണമെന്നും പിരിമുറുക്കം ലഘൂകരിക്കുന്നതിനായി ശരിയായ ദൂരം നിലനിര്‍ത്തുമെന്നും ഇരുവിഭാഗവും സമ്മതിച്ചു.

sanj

അതിര്‍ത്തി വിഷയത്തില്‍ നിലവിലുള്ള എല്ലാ കരാറുകളും പ്രോട്ടോക്കോളുകളുകളും പാലിക്കുകയും അതിര്‍ത്തി പ്രദേശത്ത് സമാധാനം നിലനിര്‍ത്തുമെന്നും ഇന്ത്യയുടേയും ചൈനയുടേയും വിദേശകാര്യ മന്ത്രിമാര്‍ സമ്മതിച്ചു. പ്രത്യേക പ്രതിനിധികള്‍ വഴിയുള്ള ആശയവിനിമയം ഇരുവിഭാഗവും തുടരും. നടപടികള്‍ വേഗത്തിലാക്കുമെന്നും ഇരു വിഭാഗങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. രണ്ടര മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇന്ത്യയും ചൈനയും സംയുക്ത പ്രസ്താവന പുറത്തിറക്കിയിരിക്കുന്നു. മൂന്നുമാസത്തിനിടെ ഇതാദ്യമായാണ് ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവന നടത്തുന്നത്

ഞങ്ങള്‍ കോണ്‍ഗ്രസായിരുന്നു.... ഇപ്പോള്‍ ബിജെപിയായി , അമിത് ഷായ്ക്ക് നന്ദി പറഞ്ഞ് കങ്കണയുടെ അമ്മ!!ഞങ്ങള്‍ കോണ്‍ഗ്രസായിരുന്നു.... ഇപ്പോള്‍ ബിജെപിയായി , അമിത് ഷായ്ക്ക് നന്ദി പറഞ്ഞ് കങ്കണയുടെ അമ്മ!!

Recommended Video

cmsvideo
Reasons Why India Couldn't Win a War With China

ചര്‍ച്ചയില്‍ അതിര്‍ത്തിയിലെ വിഷയത്തില്‍ ഇന്ത്യയുടെ ശക്തമായ നിലപാട് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ചൈനയെ അറിയിച്ചതായിട്ടുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. നിയന്ത്രണ രേഖയില്‍ സമാധാനം പുലര്‍ത്താനും ജയശങ്കര്‍ ആവശ്യപ്പെട്ടു. തല്‍സ്ഥിതി തുടരാനാണ് ഇന്ത്യന്‍ സൈന്യം ആഗ്രഹിക്കുന്നത്. അതൊരിക്കലും മാറ്റാന്‍ ആഗ്രഹിക്കുന്നില്ലെന്നും ജയശങ്കര്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പ്രിയങ്ക യാദവ പക്ഷത്തേക്ക്, യുപിയില്‍ അഖിലേഷിനൊപ്പം ചേരാന്‍ കോണ്‍ഗ്രസ് , ലക്ഷ്യം 3 , ബിഎസ്പിയില്ല !!പ്രിയങ്ക യാദവ പക്ഷത്തേക്ക്, യുപിയില്‍ അഖിലേഷിനൊപ്പം ചേരാന്‍ കോണ്‍ഗ്രസ് , ലക്ഷ്യം 3 , ബിഎസ്പിയില്ല !!

 ആലപ്പുഴയില്‍ കൊവിഡ് രോഗികള്‍ കുതിക്കുന്നു ; ഒറ്റ ദിവസം 200ന് മുകളില്‍ കേസുകള്‍ , ആശങ്ക ഒഴിയുന്നില്ല ആലപ്പുഴയില്‍ കൊവിഡ് രോഗികള്‍ കുതിക്കുന്നു ; ഒറ്റ ദിവസം 200ന് മുകളില്‍ കേസുകള്‍ , ആശങ്ക ഒഴിയുന്നില്ല

English summary
india china border tensions: two countries reached an agreement on five points at a meeting of foreign ministers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X