കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഷമമുണ്ട്... അഭിമാനവും... അവന്‍ ജീവന്‍ വെടിഞ്ഞത് രാജ്യത്തിന് വേണ്ടി- മഞ്ജുള പറയുന്നു

  • By Desk
Google Oneindia Malayalam News

ഹൈദരാബാദ്: ചൈനീസ് സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കേണല്‍ സന്തോഷ് ബാബുവിന്റെ മാതാപിതാക്കളുന്റെ വാക്കുകള്‍ തികഞ്ഞ രാജ്യസ്‌നേഹികളുടേത്. മകന്‍ വീരമൃത്യു വരിച്ച വാര്‍ത്ത തന്നെ തളര്‍ത്തിയെന്നും എന്നാല്‍ സന്തോഷമുണ്ടെന്നും അമ്മ മഞ്ജുള പറഞ്ഞു. മകന്റെ വിയോഗത്തില്‍ വിഷമമുണ്ട്. എന്നാല്‍ മാതൃരാജ്യത്തിന് വേണ്ടിയാണ് അവന്‍ ജീവന്‍ ബലി നല്‍കിയത് എന്ന് ഓര്‍ക്കുമ്പോള്‍ അഭിമാനമാണെന്നും ആ വൃദ്ധ മാതാവ് പറഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ...

ചൊവ്വാഴ്ച പുലര്‍ച്ചെ

ചൊവ്വാഴ്ച പുലര്‍ച്ചെ

സന്തോഷ് ബാബുവിന്റെ മാതാപിതാക്കള്‍ പ്രായം കൂടിയവരാണ്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ചൈനീസ് സൈന്യത്തിന്റെ ആക്രമണത്തില്‍ ലഡാക്കില്‍ സന്തോഷ് ബാബുവും മറ്റു രണ്ട് സൈനികരും കൊല്ലപ്പെട്ടത്. 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്നാണ് ഏറ്റവും ഒടുവില്‍ ഇന്ത്യന്‍ ആര്‍മി വിശദീകരിച്ചത്.

താങ്ങാന്‍ കഴിയുന്നില്ല

താങ്ങാന്‍ കഴിയുന്നില്ല

മകനെ നഷ്ടമായി. താങ്ങാന്‍ കഴിയുന്നില്ല. എന്നാല്‍ അവന്‍ മരിച്ചത് രാജ്യത്തിന് വേണ്ടിയാണ്. അതില്‍ എനിക്ക് അഭിമാനവും സന്തോഷവുമുണ്ട്- മരുമകള്‍ സന്തോഷി മകന്റെ മരണവാര്‍ത്ത അറിയിച്ചപ്പോള്‍ മഞ്ജുളയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

Recommended Video

cmsvideo
ചൈനക്ക് ഉണ്ടായത് കനത്ത നാശനഷ്ടമോ? | Oneindia Malayalam
ദില്ലിയിലാണ് താമസം

ദില്ലിയിലാണ് താമസം

മകനും മരുമകളും രണ്ടു മക്കളും ദില്ലിയിലാണ് താമസം. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മരുമകള്‍ മകന്റെ വീര മരണം സംബന്ധിച്ച വിവരം അറിയിച്ചത്. സൈനിക ഉദ്യോഗസ്ഥരാണ് മരുമകളോട് വിവരം പറഞ്ഞത്. ഞാന്‍ തളര്‍ന്നു പോകുമോ എന്നായിരുന്നു അവളുടെ ഭയം- മഞ്ജുള പറഞ്ഞു.

കാണാന്‍ വരുമെന്ന് പറഞ്ഞു

കാണാന്‍ വരുമെന്ന് പറഞ്ഞു

കേണല്‍ സന്തോഷിന് രണ്ടു മക്കളാണുള്ളത്. ഒമ്പത് വയസുള്ള അഭിഗ്നയാണ് മൂത്തത്. മകന്‍ നാല് വയസുകാരന്‍ അനിരുദ്ധ്. ഒരു മാസത്തിനകം അമ്മയെ കാണാന്‍ വരുമെന്ന് കേണല്‍ സന്തോഷ് അവരോട് പറഞ്ഞിരുന്നുവത്രെ. ഹൈദരാബാദിലേക്ക് സ്ഥലം മാറ്റം കിട്ടിയിരുന്നു കേണല്‍ സന്തോഷിന്. ലോക്ക് ഡൗണ്‍ കാരണം ഇവിടെ ജോയിന്‍ ചെയ്യാന്‍ സാധിച്ചില്ല. ഉടന്‍ നാട്ടിലെത്തുമെന്ന് മകന്‍ പറഞ്ഞിരുന്നു- പിതാവ് ഉപേന്ദ്ര പറഞ്ഞു.

തങ്ങള്‍ക്കും സന്തോഷമുണ്ടായിരുന്നു

തങ്ങള്‍ക്കും സന്തോഷമുണ്ടായിരുന്നു

മൂന്ന് വര്‍ഷത്തിന് ശേഷം അവനോടൊപ്പം താമസിക്കാന്‍ കഴിയുമെന്നതില്‍ തങ്ങള്‍ക്കും സന്തോഷമുണ്ടായിരുന്നു. യുവത്വം കടന്നിട്ടില്ല. പക്ഷേ ഇന്ന് അവന്‍ മരിച്ചിരിക്കുന്നു. ശത്രുക്കള്‍ക്കെതിരെ പോരാടിയാണ് മരിച്ചത് എന്നതില്‍ സന്തോഷമുണ്ട്- മുന്‍ എസ്ബിഐ ഉദ്യോഗസ്ഥനായ പിതാവ് ഉപേന്ദ്ര പറഞ്ഞു.

എഎപി നീക്കം പൊളിച്ചടുക്കി കോണ്‍ഗ്രസ്; സിദ്ദു കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക്, ദ്വിമുഖ പദ്ധതി സജ്ജംഎഎപി നീക്കം പൊളിച്ചടുക്കി കോണ്‍ഗ്രസ്; സിദ്ദു കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക്, ദ്വിമുഖ പദ്ധതി സജ്ജം

അന്ന് ചൈനയ്ക്ക് കണക്കിന് കൊടുത്തു; വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ വീണ്ടും വന്നിരിക്കുന്നുഅന്ന് ചൈനയ്ക്ക് കണക്കിന് കൊടുത്തു; വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ വീണ്ടും വന്നിരിക്കുന്നു

കൊറോണയെ പിടിച്ചുകെട്ടാന്‍ അത്ഭുത മരുന്ന്; ഡെക്‌സാമെതസോണ്‍ ഫലം കണ്ടുവെന്ന് ഗവേഷകര്‍കൊറോണയെ പിടിച്ചുകെട്ടാന്‍ അത്ഭുത മരുന്ന്; ഡെക്‌സാമെതസോണ്‍ ഫലം കണ്ടുവെന്ന് ഗവേഷകര്‍

English summary
India-China Clash: Martyr Colonel Santosh Babu Parents response
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X