കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ ദക്ഷിണ ചൈനക്കടലില്‍: നീക്കം അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് പിന്നാലെ

Google Oneindia Malayalam News

ദില്ലി: കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില്‍ ജൂണ്‍ 15 ന് സംഘര്‍ഷമുണ്ടായതിന് പിന്നാലെ ഇന്ത്യന്‍ നാവികസേന ദക്ഷിണ ചൈന കടലിലേക്ക് യുദ്ധക്കപ്പല്‍ അയച്ചെന്ന് റിപ്പോര്‍ട്ട്. വാര്‍ത്ത എജന്‍സിയായ എഎന്‍ഐയാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്.

ലഡാക്ക് അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മുമ്പ് ഇന്ത്യന്‍ നേവിയുടെ ഭാഗത്ത് നിന്നും ഇത്തരമൊരു നീക്കം ഉണ്ടായത് ചൈനയുടെ അതൃപ്തിക്ക് ഇടയാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ നേവിയുടെ നീക്കത്തിനെതിരെ ചൈനീസ് വൃത്തങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. തെക്കൻ ചൈനാ കടൽ പ്രദേശത്ത് ഒരു ഫ്രണ്ട് ലൈൻ യുദ്ധക്കപ്പൽ വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ദക്ഷിണ ചൈനാ കടലില്‍

ദക്ഷിണ ചൈനാ കടലില്‍

നിരവധി രാജ്യങ്ങള്‍ അവകാശ വാദം ഉന്നയിക്കുന്ന ദക്ഷിണ ചൈനാ കടലില്‍ ഇന്ത്യയുടെ യുദ്ധക്കപ്പല്‍ പ്രവേശിച്ചത് ചൈനയുടെ അസന്തുഷ്ടിക്ക് കാരണമായി. കൃത്രിമ ദ്വീപുകള്‍ നിര്‍മ്മിച്ചും സൈനിക ശേഷി ശക്തമാക്കിയുമാണ് ദക്ഷിണ ചൈനാ കടലില്‍ ചൈന ആധിപത്യം സ്ഥാപിക്കുന്നത്. ഇവിടേക്കാണ് ഗാല്‍വാന്‍ താഴ്വരയിലെ സംഘര്‍ഷത്തിന് പിന്നാലെ ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ നീങ്ങിയത്.

ജൂണ്‍ 15

ജൂണ്‍ 15

ജൂണ്‍ 15 ന് ലഡാക്ക് അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷത്തില്‍ ഇന്ത്യയുടെ 20 ധീര ജവാന്‍മാരായിരുന്നു വീരമൃത്യു വരിച്ചത്. ചൈനയുടെ ഭാഗത്തും നിരവധി ആള്‍നാശമുണ്ടായെന്ന് റിപ്പോര്‍ട്ടുണ്ടായി. എന്നാല്‍ ഇക്കാര്യം ചൈന ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഈ സംഘര്‍ഷ സാഹചര്യം ഒഴിവാക്കാന്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ നയതന്ത്ര തലത്തിലും സൈനിക തലത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു ദക്ഷിണ ചൈനാ കടലിലേക്കുള്ള ഇന്ത്യന്‍ യുദ്ധക്കപ്പലിന്‍റെ കടന്നു കയറ്റം.

അമേരിക്കന്‍ നാവിക സേനയും

അമേരിക്കന്‍ നാവിക സേനയും

അമേരിക്കന്‍ നാവിക സേനയും ദക്ഷിണ ചൈന കടയില്‍ സാന്നിധ്യമുറപ്പിച്ചിരുന്നു. അമേരിക്കന്‍ നാവിക സേനയുമായി ഇന്ത്യന്‍ നാവിക സേന ആശയവിനിമയം നടത്തിയിരുന്നതായും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് ചൈനീസ് നാവിക സേന കടന്നു കയറുന്നതിന് പ്രതിരോധം തീര്‍ക്കാന്‍ ഇന്ത്യന്‍ നേവി ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ മലാക്ക മേഖലയില്‍ കപ്പലുകള്‍ വിന്യസിച്ചിരുന്നു.

ചൈനീസ് കടന്നു കയറ്റം

ചൈനീസ് കടന്നു കയറ്റം


അന്തര്‍ സമുദ്ര വാഹിനികളെയും ചൈനീസ് കടന്നു കയറ്റം തടയാന്‍ ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലേക്ക് ഇന്ത്യ തയ്യാറാക്കി നിര്‍ത്തിയിരുന്നു. ജിബൂട്ടി മേഖലയില്‍ ചൈനീസ് കപ്പലുകളുടെ സാമീപ്യവും ഇന്ത്യ വീക്ഷിച്ചിരുന്നു. കര അതിര്‍ത്തിയില്‍ സംഘര്‍ഷം നടക്കുമ്പോള്‍ നാവിക സേനയുടെ ഭാഗത്ത് നിന്നും ഇത്തരമൊരു നീക്കം ഉണ്ടായത് ഇന്ത്യയുടെ ശക്തമായ മുന്നറിയിപ്പായാണ് പ്രതിരോധ വിദഗ്ധര്‍ വിലയിരുത്തുന്നത്.

 ആരെയാണ് നിങ്ങള്‍ ഭയപ്പെടുത്തുന്നത്? ; ആരെയാണ് നേരിടുന്നത്? ജനനാവരിയാന്‍ താല്‍പ്പര്യമേറുന്നത് ആപത്ത് ആരെയാണ് നിങ്ങള്‍ ഭയപ്പെടുത്തുന്നത്? ; ആരെയാണ് നേരിടുന്നത്? ജനനാവരിയാന്‍ താല്‍പ്പര്യമേറുന്നത് ആപത്ത്

 961 കോടി രൂപ മുടക്കി 5,000 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് തുടക്കം കുറിക്കും: മുഖ്യമന്ത്രി 961 കോടി രൂപ മുടക്കി 5,000 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് തുടക്കം കുറിക്കും: മുഖ്യമന്ത്രി

 അനുവിന്റെ ആത്മഹത്യ: ഒന്നാം പ്രതി മുഖ്യമന്ത്രിയും പിഎസ്സി ചെയർമാൻ കൂട്ടുപ്രതിയുമാണെന്ന് ഷാഫി പറമ്പിൽ അനുവിന്റെ ആത്മഹത്യ: ഒന്നാം പ്രതി മുഖ്യമന്ത്രിയും പിഎസ്സി ചെയർമാൻ കൂട്ടുപ്രതിയുമാണെന്ന് ഷാഫി പറമ്പിൽ

English summary
india china conflict; indian navy sent warship to south china sea after galwan clash
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X