ഇന്ത്യ-ചൈന സംഘര്‍ഷം; നയതന്ത്ര മാര്‍ഗങ്ങളിലൂടെ വിഷയം ചൈനയെ അറിയിച്ചെന്ന് രാജ്നാഥ് സിംഗ്
ദില്ലി: ഇന്ത്യ-ചൈന സൈനിക ഏറ്റുമുട്ടല്‍ വിഷയത്തില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു സംസാരിക്കുന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ സമയോചിതമായ ഇടപെടല്‍ മൂലം ചൈനീസ് സൈന്യം തങ്ങളുടെ സ്ഥാനത്തേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരായെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.
നയതന്ത്ര മാര്‍ഗങ്ങളിലൂടെയും ഇക്കാര്യം ചൈനയെ അറിയിച്ചിട്ടുണ്ട്. അതിര്‍ത്തികള്‍ സംരക്ഷിക്കാന്‍ നമ്മുടെ സൈന്യം പ്രതിജ്ഞാബദ്ധരാണെന്നും അതിനെ വെല്ലുവിളിക്കാന്‍ നടത്തുന്ന ഏതൊരു ശ്രമത്തെയും പരാജയപ്പെടുത്താന്‍ തയ്യാറാണെന്നും സഭയ്ക്ക് ഉറപ്പ് നല്കാന് ആഗ്രഹിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി. സംഘര്‍ഷത്തില്‍ സൈനികര്‍ക്ക് ജീവഹാനിയോ ഗുരുതരമായ പരിക്കോ സംഭവിച്ചിട്ടില്ലെന്ന് രാജ്നാഥ് സിംഗ് പാര്‍ലമെന്റില്‍ വ്യക്തമാക്കി.

അരുണാചല്‍ പ്രദേശിലെ തവാംഗ് സെക്ടറിലാണ് സംഘര്‍ഷമുണ്ടായത്. ചൈനീസ് സൈന്യം യഥാര്‍ത്ഥ നിയന്ത്രണരേഖ ലക്ഷ്യമാക്കി സമീപിച്ചപ്പോള്‍ ഇന്ത്യന്‍ സൈനികര്‍ പ്രതിരോധിക്കുകയായിരുന്നു.
കിഴക്കന്‍ ലഡാക്കിലെ ഗല്‍വാനില്‍ 2020 ല്‍ ഉണ്ടായ ഏറ്റുമുട്ടലിനുശേഷം ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ ഇതാദ്യമായാണ് ഇത്തരം ഏറ്റുമുട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഉന്നതതല യോഗം പ്രതിരോധ മന്ത്രിയുടെ നേതൃത്വത്തില്‍ വിളിച്ച് ചേര്‍ത്തിരുന്നു. യോഗത്തില്‍ സംയുക്ത സൈനിക മേധാവിയും മൂന്ന് സൈനിക മേധാവികളും പങ്കെടുത്തിരുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications