കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ കാര്യത്തില്‍ താന്‍ നരേന്ദ്രമോദിക്കൊപ്പം; 2013 ലെ ട്വീറ്റ്; പരിഹസിച്ച് ശശി തരൂരും സുര്‍ജേവാലയും

Google Oneindia Malayalam News

ദില്ലി: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷങ്ങളില്‍ നിന്നും ഇരു സേനകളും പിന്മാറാനുള്ള തീരുമാനത്തിലാണ്. ഈ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഴയ ട്വീറ്റ് ആയുധമാക്കി കേന്ദ്രത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. 2013 ലെ ഇന്ത്യ- ചൈന അതിര്‍ത്തി സംഘര്‍ഷത്തിന് പിന്നാലെ പരസ്പര ഘാരണക്കൊടുവില്‍ സേനകള്‍ പിന്മാറിയിരുന്നു. അന്നത്തെ മോദിയുടെ ട്വീറ്റാണ് ഇന്ന് കോണ്‍ഗ്രസ് വീണ്ടും ആയുധമാക്കിയിരിക്കുന്നത്.

കേവലം അഴിമതിയല്ല, സ്വപ്നയുടെ കള്ളക്കടത്ത് റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചാൽ! മുഖ്യമന്ത്രിക്കെതിരെ ഷാഫികേവലം അഴിമതിയല്ല, സ്വപ്നയുടെ കള്ളക്കടത്ത് റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചാൽ! മുഖ്യമന്ത്രിക്കെതിരെ ഷാഫി

മോദിയുടെ ട്വീറ്റ്

മോദിയുടെ ട്വീറ്റ്

'ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്നും ചൈന സൈന്യത്തെ പിന്‍വലിക്കുന്നത് മനസിലാക്കാം. പക്ഷെ എന്തിനാണ് ഇന്ത്യന്‍ സേന പിന്‍വാങ്ങുന്നത്. നാം എന്തിന് പിന്‍വാങ്ങണം.' ഇതായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി അന്ന് ട്വിറ്ററില്‍ കുറിച്ചത്.

 ശശീ തരൂര്‍

ശശീ തരൂര്‍

നരേന്ദ്രമോദിയുടെ ട്വീറ്റ് റിട്വീറ്റ് ചെയ്ത് കൊണ്ട് ശശീ തരൂര്‍ രംഗത്തെത്തി. ഇക്കാര്യത്തില്‍ താന്‍ മോദിജിക്കൊപ്പമാണ്. ഈ ചോദ്യത്തിന്റെ ഉത്തരം അദ്ദേഹം തന്നെ നല്‍കണമെന്നും തരൂര്‍ പറഞ്ഞു. സേന പിന്‍മാറ്റത്തിനെതിരെ കോണ്‍ഗ്രസ് നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. രാജ്യ താല്‍പര്യം സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നായിരുന്നു പ്രതിപക്ഷ വിമര്‍ശനം.

രണ്‍ദീപ് സിങ് സുര്‍ജേവാല

രണ്‍ദീപ് സിങ് സുര്‍ജേവാല

സംഭവത്തില്‍ രണ്‍ദീപ് സിങ് സുര്‍ജേവാലയും രംഗത്തെത്തിയിരുന്നു. ബഹുമാനപ്പെട്ട പ്രധാനമന്ത്രി, അങ്ങയുടെ അന്നത്തെ വാക്കുകള്‍ ഓര്‍മ്മയുണ്ടോ, ആ വാക്കുകള്‍ക്ക് എന്തെങ്കിലും അര്‍ത്ഥമുണ്ടോ, നമ്മുടെ മണ്ണില്‍ നിന്നും നമ്മുടെ സേന പിന്‍മാറുന്നതെന്തിനെന്ന് വ്യക്തമാക്കാമോ രാജ്യം അതിനുള്ള ഉത്തരം തേടുകയാണ്. എന്നായിരുന്നു സുര്‍ജേവാലയുടെ ട്വീറ്റ്.

 20 സൈനികര്‍ കൊല്ലപ്പെട്ടു

20 സൈനികര്‍ കൊല്ലപ്പെട്ടു

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി. എന്നാല്‍ പിന്നീട് പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്ക് സന്ദര്‍ശിക്കുകയും സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തിരുന്നു. പിന്നാലെ അതിര്‍ത്തിയില്‍ നിന്നും ചൈന ഒരു കിലോ മീറ്റര്‍ പിന്‍വാങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. പിന്‍മാറ്റം

ലഡാക് സന്ദര്‍ശനം

ലഡാക് സന്ദര്‍ശനം


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലഡാക് സന്ദര്‍ശനത്തിന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ചൈനയുടെ പിന്‍മാറ്റം. ലഡാക്കില്‍ടെ അദ്ദേഹം ആയിരക്കണക്കിന് സൈനികരെ അഭിസംബോധന ചെയ്തിരുന്നു. ചൈനയെ പ്രതിപാദിക്കാതെ 'വിപുലീകരണത്തിന്റെ യുഗം അവസാനിച്ചുവെന്നും വിപുലീകരണ ശക്തികള്‍' പരാജയപ്പെടുകയോ പിന്നോട്ട് പോകാന്‍ നിര്‍ബന്ധിതരാകുകയോ ചെയ്തുവെന്നാണ് ചരിത്രം എന്നും മോദി പ്രതികരിച്ചിരുന്നു.

ഗാല്‍വന്‍ താഴ്വര

ഗാല്‍വന്‍ താഴ്വര

എന്നാല്‍ പാംഗോങ് തടാകം, ഡെസ്പാങ്, ദെംചൂക്ക് എന്നിവിടങ്ങളില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കില്ലെന്നായിരുന്നു ചൈന അന്ന് സ്വീകരിച്ച നലിപാട്. ജൂണ്‍ 15 ന് നടത്ത ഗാല്‍വന്‍ താഴ്വരയില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടില്‍. കഇന്ത്യന്‍ തിരിച്ചടിയില്‍ 40 ചൈനീസ് സൈനികര്‍ മരിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ചൈന ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

English summary
India-China Conflict: Shashi Tharoor Mocked Narendra Modi By Retweeting His 2013 Tweet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X