കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിർത്തി പുകയുന്നു; സൈനികരുടെ എണ്ണം വർധിപ്പിച്ച് ചൈന!! കൂടുതൽ സൈന്യത്തെ വിന്യസിച്ച് ഇന്ത്യയും

Google Oneindia Malayalam News

ദില്ലി; ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷം പുകയുന്നതിനിടെ അതിർത്തിയിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ച് ഇന്ത്യ. ഉത്തരാഖണ്ഡ് മേഖലയിലാണ് കൂടുതൽ സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്. ഈ മേഖലയിൽ ചൈന സൈനിക സാന്നിധ്യം വർധിപ്പിച്ചുവെന്ന റിപ്പോർട്ടിന് പിന്നാലെയാണ് നടപടി.

Recommended Video

cmsvideo
India deploys more troops as China digs in Eastern Ladakh | Oneindia Malayalam

പടിഞ്ഞാറൻ മേഖലയുടെ ഭാഗമായ കിഴക്കൻ ലഡാക്കിൽ കൂടുതൽ സേനാ വിന്യാസം നടത്തുകയും യു‌എ‌വികൾ (ആളില്ലാ വിമാനങ്ങൾ) വഴി അതിർത്തിയുടെ നിരീക്ഷണം വർദ്ധിപ്പിക്കുകയും ചെയ്തു. ഇതുവഴെ കാൽനടയായുള്ള പെട്രോളിങ്ങ് ദുഷ്കരമായതിനാലാണ് ആളില്ലാ വിമാനങ്ങൾ ഉപയോഗിക്കുന്നത്. അതേസമയം അതിർത്തിയിലെ ചൈനയുടെ നീക്കങ്ങൾ സസൂക്ഷ്മം വിലയിരുത്തി വരികയാണെന്നും സൈനിക വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.

indo-china-clash158

കിഴക്കൻ ലഡാക്കിൽ ആളില്ലാ വിമാനങ്ങൾ പ്രവർത്തിക്കുന്നതിനായും ഇന്ത്യ കൂടുതൽ സൈനികരെ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിർത്തിയിൽ സൈനിക സാന്നിധ്യം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കങ്ങൾ. ചൈനയുടെ ഭാഗത്ത് നിന്ന് ഭീഷണികൾ ഉയർന്നാൽ അതിന് നേരിടാൻ മുൻകൂട്ടി കണ്ട് റിസർവ സേനയെ നിയോഗിക്കുകയാണ് ചെയ്യുന്നത്. വിദഗ്ദ സൈനിക സംഘങ്ങളുടെ ചില ഗ്രൂപ്പുകളേയും ഇവിടെ എത്തിച്ചിട്ടുണ്ട്.ലഡാക്കിലെ ചില തസ്തികകളിൽ അടിയന്തര നിയമനവും നടത്തിയിട്ടുണ്ട്. ചൈനീസ് പ്രദേശത്ത് പെട്ടെന്നുള്ള നീക്കമുണ്ടായാൽ അത് നിർണായകമായിരിക്കും. ഈ സാഹചര്യത്തിലാണിത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യ-ചൈന സംഘർഷം പുകയുകയാണ്. അതിർത്തിയിൽ ചൈന നടത്തുന്ന അധിനിവേശ നീക്കങ്ങൾക്കിടെ ഇന്ത്യൻ-ചൈന നിയന്ത്രണ രേഖയ്ക്ക് സീമപം പട്രോളിങ്ങ് നടത്തിയിരുന്ന ഇന്ത്യൻ സൈന്യത്തെ ചൈന തടഞ്ഞുവെച്ചിരുന്നതായി നേരത്തേ റി്പോർട്ടുകൾ ഉണ്ടായിരുന്നു.ഇരു രാജ്യങ്ങളിലേയും കമാന്റർമാരുടെ നേതൃത്വത്തിൽ അതിർത്തിയിൽ നടന്ന യോഗത്തിന് ശേഷമാണ് സ്ഥിതിഗതികൾ ശാന്തമായതെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇത് തള്ളി സൈന്യം പിന്നീട് രംഗത്തെത്തിയിരുന്നു.

അതിർത്തിയിലെ സ്ഥിതിഗതികൾ വഷളായതിന് പിന്നാലെ കിഴക്കൻ ലഡാക്കിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് കഴിഞ്ഞ ദിവസം കരസേനാ മേധാവി ജനറൽ എം എം നരവേൻ വെള്ളിയാഴ്ച ലേയിലെ പതിനാലാം ഹെഡ്ക്വാർട്ടേഴ്സിലെത്തിയിരുന്നു.

മദ്യപാനികള്‍ക്ക് സന്തോഷിക്കാം, ബെവ് ക്യൂ ആപ്പിന് ഗൂഗിളിന്റെ അനുമതി; കേരളത്തില്‍ മദ്യ വില്‍പ്പന ഉടന്‍മദ്യപാനികള്‍ക്ക് സന്തോഷിക്കാം, ബെവ് ക്യൂ ആപ്പിന് ഗൂഗിളിന്റെ അനുമതി; കേരളത്തില്‍ മദ്യ വില്‍പ്പന ഉടന്‍

സൗദിയില്‍ വന്‍ പ്രഖ്യാപനം; നിയന്ത്രണം നീക്കി, വിമാനം പറക്കും, ഓഫീസുകളും പള്ളികളും തുറക്കുംസൗദിയില്‍ വന്‍ പ്രഖ്യാപനം; നിയന്ത്രണം നീക്കി, വിമാനം പറക്കും, ഓഫീസുകളും പള്ളികളും തുറക്കും

ഇന്ത്യയില്‍ കൊവിഡ് രോഗികള്‍ കുത്തനെ ഇയരുന്നു; 6535 പുതിയ കേസുകള്‍; 15 ദിവസത്തില്‍ സംഭവിച്ചത്?ഇന്ത്യയില്‍ കൊവിഡ് രോഗികള്‍ കുത്തനെ ഇയരുന്നു; 6535 പുതിയ കേസുകള്‍; 15 ദിവസത്തില്‍ സംഭവിച്ചത്?

English summary
india-china dispute; India deploys more troops in border
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X