കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം; ട്രംപ് വേണ്ട, ആദ്യമായി പ്രതികരിച്ച് രാജ്‌നാഥ് സിങ്

  • By Desk
Google Oneindia Malayalam News

ദില്ലി: ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്ക വിഷയത്തില്‍ ആദ്യമായി പ്രതികരിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യയും ചൈനയും ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് അദ്ദേഹം ആജ്തക്കിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അമേരിക്കയുടെ മധ്യസ്ഥത ആവശ്യമില്ലെന്നും രാജ്‌നാഥ് വ്യക്തമാക്കി. ചൈനയും ഇന്ത്യയും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രണ്ടുതവണ ആവര്‍ത്തിച്ചിരുന്നു. വാഗ്ദാനം ഇന്ത്യ നിരസിച്ചതിനെ തുടര്‍ന്ന് ട്രംപ് വീണ്ടും സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.

Ra

മൂന്നാംകക്ഷിയുടെ ആവശ്യമില്ലെന്നാണ് രാജ്‌നാഥ് സിങും പറഞ്ഞത്. നയതന്ത്ര-സൈനിക തലത്തില്‍ ചര്‍ച്ചയിലൂടെ പ്രശ്‌നം പരഹിരിക്കാന്‍ നീക്കം നടക്കുന്നുണ്ട്. ഇതിനുള്ള സംവിധാനം ഇരുരാജ്യങ്ങള്‍ക്കുമുണ്ടെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. അമേരിക്കയുടെ മധ്യസ്ഥ വാഗ്ദാനം ചൈനയും കഴിഞ്ഞദിവസം തള്ളിയിരുന്നു. ചൈനയുമായി സമാധാനപരമായ രീതിയില്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞിരുന്നു. ദില്ലിയിലും ബീജിങിനും ചര്‍ച്ചകള്‍ നടക്കുകയാണ്. 1993ന് ശേഷം ഇന്ത്യയും ചൈനയും തമ്മില്‍ അഞ്ച് ഉഭയകക്ഷി കരാറുകള്‍ നിലവിലുണ്ട്. എല്ലാം അതിര്‍ത്തി സംരക്ഷണവും സമാധാനവുമായി ബന്ധപ്പെട്ടതാണെന്നും അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

കൊറോണയേക്കാള്‍ വീര്യമുള്ള വൈറസ്!! 400 കോടി ജനങ്ങള്‍ മരിക്കും, വ്യാപിക്കുക കോഴിഫാമുകളില്‍ നിന്ന്കൊറോണയേക്കാള്‍ വീര്യമുള്ള വൈറസ്!! 400 കോടി ജനങ്ങള്‍ മരിക്കും, വ്യാപിക്കുക കോഴിഫാമുകളില്‍ നിന്ന്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യയും ചൈനയും അതിര്‍ത്തി പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. ഇന്ത്യന്‍ സൈനികരെ ചൈനീസ് സൈനികര്‍ ആക്രമിച്ചതിനെ തുടര്‍ന്ന് മെയ് ഒമ്പത് മുതല്‍ സംഘര്‍ഷാവസ്ഥയാണ്. ഇതിനിടെയാണ് ഇന്ത്യയും ചൈനയും അതിര്‍ത്തിയില്‍ കൂടുതല്‍ സൈനികരെ വിന്യസിക്കാന്‍ നീക്കം നടത്തിയത്. മാത്രമല്ല, ചൈനീസ് സൈനികരോട് യുദ്ധത്തിന് ഒരുങ്ങാന്‍ പ്രസിഡന്റ് ഷി ജിന്‍പിങ് ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി സേനാ മേധാവികളുമായി കൂടിക്കാഴ്ച നടത്തിയത് സംഭവത്തിന്റെ ഗൗരവം എടുത്തുകാട്ടുന്നു.

നരേന്ദ്ര മോദിയുടെ ആഡംബര ജീവിതം!! ഫോട്ടോ പുറത്തുവിട്ട് കോണ്‍ഗ്രസ് വെട്ടിലായി, രൂക്ഷ വിമര്‍ശനംനരേന്ദ്ര മോദിയുടെ ആഡംബര ജീവിതം!! ഫോട്ടോ പുറത്തുവിട്ട് കോണ്‍ഗ്രസ് വെട്ടിലായി, രൂക്ഷ വിമര്‍ശനം

Recommended Video

cmsvideo
PM Modi Not In 'Good Mood' Over Border Row With China: Donald Trump | Oneindia Malayalam

ഈ സാഹചര്യത്തിലാണ് മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന ട്രംപിന്റെ വാഗ്ദാനം. നേരത്തെ ഇന്ത്യയും പാകിസ്താനും തമ്മില്‍ സംഘര്‍ഷമുണ്ടായ വേളയിലും ട്രംപ് സമാനമായ വാഗ്ദാനം നല്‍കിയിരുന്നു. ആവശ്യമില്ല എന്നാണ് അന്ന് ഇന്ത്യ പ്രതികരിച്ചത്.

മാസങ്ങള്‍ക്ക് ശേഷം പൃഥ്വിരാജ് വീട്ടിലേക്ക് മടങ്ങി; എങ്കിലും തീര്‍ന്നില്ല... താരത്തിന്റെ പ്രതികരണം...മാസങ്ങള്‍ക്ക് ശേഷം പൃഥ്വിരാജ് വീട്ടിലേക്ക് മടങ്ങി; എങ്കിലും തീര്‍ന്നില്ല... താരത്തിന്റെ പ്രതികരണം...

English summary
India-China Dispute: Rajnath Singh rejected Trump's Mediation offer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X