കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അത്ഭുതങ്ങള്‍ പ്രതീക്ഷിക്കാമോ? ഇന്ത്യ-ചൈന എട്ടാം സൈനികതല ചര്‍ച്ച നവംബര്‍ ആറിന് നടക്കാന്‍ സാധ്യത

Google Oneindia Malayalam News

ദില്ലി: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള എട്ടാമത്തെ ഉന്നതതല സൈനിക ചര്‍ച്ച നവംബര്‍ 6വന നടക്കാന്‍ സാധ്യത. ഇതിന് മുന്‍പ് ഏഴ് തവണ ഇരുരാജ്യങ്ങളുടെയും ഉന്നത സൈനികതല കൂടിക്കാഴ്ച നടന്നിരുന്നു. ലഫ. ജനറല്‍ പികെജി മേനോനും സംഘവുമാണ് ഇന്ത്യ പ്രതിനിധീകരിച്ച് കൂടിക്കാഴ്ച നടത്തുന്നതെന്നാണ് സൂചന. ഒപ്പം വിദേശകാര്യമന്ത്രാലയത്തിന്റെ കിഴക്കന്‍ ഏഷ്യാസെക്രട്ടറി നവീന്‍ ശ്രീവാസ്തവയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തേക്കും.

india

നിതീഷ് കുമാറിന്റെ വിധി എല്ലാവര്‍ക്കുമറിയാം, വീണ്ടും മുഖ്യമന്ത്രിയാവാന്‍ പോകുന്നില്ലെന്ന് ചിരാഗ്!!നിതീഷ് കുമാറിന്റെ വിധി എല്ലാവര്‍ക്കുമറിയാം, വീണ്ടും മുഖ്യമന്ത്രിയാവാന്‍ പോകുന്നില്ലെന്ന് ചിരാഗ്!!

എട്ടാമത്തെ ചര്‍ച്ചയിലും അതിര്‍ത്തിയിലെ പ്രശ്‌നപരിഹാരത്തിന് സാധ്യതയില്ലെന്നാണ് വിദഗ്ദര്‍ വിലയിരുത്തുന്നത്. അതിര്‍ത്തിയിലെ സേന പിന്മാറ്റം അതിന്റെ ആദ്യഘട്ടത്തില്‍ മാത്രമാണ് എത്തി നില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ നവംബര്‍ ആറിന് നടക്കുന്ന കൂടിക്കാഴ്ചയില്‍ സേന പിന്മാറ്റം മുഖ്യവിഷയമാകും. ഇതുകൂടാതെ അതിര്‍ത്തിയില്‍ ചൈന വിന്യസിച്ച ചങ്കുകളുടെ എണ്ണം കുറയ്ക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടേക്കും. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ 300 മുതല്‍ 400 ടാങ്കുകളാണ് ചൈന അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പ് റാലിക്കിടെ നിതീഷ് കുമാറിന് നേരെ ഉള്ളിയേറ്; വലയം തീര്‍ത്ത് സുരക്ഷ ഉദ്യോഗസ്ഥര്‍തിരഞ്ഞെടുപ്പ് റാലിക്കിടെ നിതീഷ് കുമാറിന് നേരെ ഉള്ളിയേറ്; വലയം തീര്‍ത്ത് സുരക്ഷ ഉദ്യോഗസ്ഥര്‍

അതേസമയം, അതിര്‍ത്തിയില്‍ ഇപ്പോഴുള്ള സമാധാനാന്തരീക്ഷം നിലനിര്‍ത്താനുള്ള നടപടികള്‍ക്കാണ് ഇരുപക്ഷവും മുന്‍തൂക്കം നല്‍കുന്നത്. കൂടാതെ ശീത കാലത്തിന് മുമ്പ് സൈനിക പിന്മാറ്റം നടത്താന്‍ ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തിയേക്കും. കഴിഞ്ഞ മാസം 12നായിരുന്നു ഏഴാം റൗണ്ട് കൂടിക്കാഴ്ച നടന്നത്. ഉച്ചയോടെ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഇന്ത്യന്‍ ഭാഗത്തെ ചൗഷാലിലാണ് കൂടിക്കാഴ്ച നടന്നത്.

മുന്‍ കാമുകനെതിരെ നടി അമല പോള്‍ ഹൈക്കോടതിയില്‍; പരാതി ഇങ്ങനെമുന്‍ കാമുകനെതിരെ നടി അമല പോള്‍ ഹൈക്കോടതിയില്‍; പരാതി ഇങ്ങനെ

സെപ്റ്റംബര്‍ 21 ന് നടന്ന 14 മണിക്കൂര്‍ നീണ്ട ആറാമത് സൈനിക തല കൂടിക്കാഴ്ചയിലും ചൈന ശ്രദ്ധ കേന്ദ്രീകരിച്ചത് പാംഗോംഗ് തടാകത്തിന്റെ ദക്ഷിണ തീരത്തായിരുന്നു. ഓഗസ്റ്റ് 29, 30 തീയതികളില്‍ നടന്ന നീക്കത്തിലൂടെ കരസേന കൈവശപ്പെടുത്തിയ മേഖലയില്‍ നിന്ന് ഇന്ത്യ പിന്‍വാങ്ങണമെന്നതാണ് അവരുടെ പ്രധാന ആവശ്യം. ഇത് എല്‍എസിയുടെ ലംഘനമാണെന്നും ചൈന വാദിക്കുന്നു. എന്നാല്‍ ഈ മേഖലകള്‍ തങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ വരുന്നതാണെന്നാണ് ഇന്ത്യയുടെ വാദം.

അര്‍ണബ് ഗോസ്വാമിക്ക് പോലീസ് മര്‍ദ്ദനം; മുടി പിടിച്ചു വലിച്ചിഴച്ചു, വീട്ടിലെത്തി അറസ്റ്റ്അര്‍ണബ് ഗോസ്വാമിക്ക് പോലീസ് മര്‍ദ്ദനം; മുടി പിടിച്ചു വലിച്ചിഴച്ചു, വീട്ടിലെത്തി അറസ്റ്റ്

യുഎസ് തിരഞ്ഞെടുപ്പ്: ട്രംപിന്റെ വിജയത്തിന് പൂജനടത്തി ഹിന്ദുസേന, ക്ഷേത്രത്തിൽ 30 മിനിറ്റ് പ്രാർത്ഥനയുഎസ് തിരഞ്ഞെടുപ്പ്: ട്രംപിന്റെ വിജയത്തിന് പൂജനടത്തി ഹിന്ദുസേന, ക്ഷേത്രത്തിൽ 30 മിനിറ്റ് പ്രാർത്ഥന

Recommended Video

cmsvideo
America and India joining hands against china | Oneindia Malayalam

English summary
India-China eighth military talks are likely to take place on November 6
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X