ഇന്ത്യ ചൈന വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തി; ആശയവിനിമയം വേഗത്തിലാക്കാന്‍ ധാരണ
ദില്ലി: ലഡാക്കിലെ ഇന്ത്യ ചൈന അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണയുടെ അടി്‌സ്ഥാനത്തില്‍ സൈനിക പിന്‍മാറ്റം തുടരവേ ഇരുരാജ്യങ്ങളുടേയും വിദേശകാര്യമന്ത്രമാര്‍ തമ്മില്‍ ചര്‍ച്ച നടത്തി. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ്യും തമ്മില്‍ 75 മിനിറ്റ് നീണ്ട ചര്‍ച്ചയാണ് നടത്തിയത്. ഇന്ത്യ ചൈന നയതന്ത്ര ബന്ധങ്ങളെപ്പറ്റിയും കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി പ്രദേശത്ത് നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളെപ്പറ്റിയുമാണ് ഇരു മന്ത്രിമാരും ചര്‍ച്ച നടത്തിയത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയം കൃത്യമാക്കാന്‍ ഹോട്‌ലൈന്‍ വിപുലമാക്കാന്‍ ചര്‍ച്ചയില്‍ ധാരണയായതായി ചൈനീസ് വിദേശകാര്യമന്ത്രി ചര്‍ച്ചക്കു ശോഷം പുറത്തുവിട്ട പ്രസ്‌താവനയില്‍ അറിയിച്ചു. അതത് സമയങ്ങളില്‍ കൃത്യമായ ആശയവിനിമയം സാധ്യമാക്കാന്‍ അത് സഹായിക്കുമെന്നും മന്ത്രിപറഞ്ഞു.
ചൈനീസ് വിദേശകാര്യമന്ത്രിയുമായി സംസാരിച്ചിരുന്നുവെന്നും ഇരു രാജ്യങ്ങളും ഒപ്പംവെച്ച മോസ്‌കോ ധാരണയെപ്പറ്റിയും സൈനിക പിന്‍മാറ്റത്തെപ്പറ്റിയും ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്‌തതായും എസ് ജയശങ്കര്‍ ട്വീറ്റ് ചെയ്‌തു.
ഇന്ധന വിലവര്‍ധനവിനെതിരെ പ്രതിഷേധിച്ചുള്ള ഭാരതബന്ദ് തുടരുന്നു, ചിത്രങ്ങള്‍
ഇന്ത്യ ചൈന ധാരണയുടെ അടിസ്ഥാനത്തില്‍ സംഘര്‍ഷിത ബാധിത പ്രദേശങ്ങളില്‍ നിന്നും സൈന്യം പിന്‍മാറ്റം ആരംഭിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുളള്ള ബന്ധത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അതിര്‍ത്തിയിലടക്കം നടക്കുന്ന പ്രശ്‌നങ്ങള്‍ അപ്പോള്‍ തന്നെ പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയം കൃത്യസമയത്ത് തന്നെ നടപ്പാക്കണമെന്നാണ് ഇരു രാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാരുടെ തീരുമാനം. ഇത് ബന്ധം ശക്തമാക്കുകയും തെറ്റിധാരണകള്‍ ഒഴിവാക്കാന്‍ സഹായകരമാകുമെന്നും ഇരു വിദേശകാര്യമന്ത്രിമാരും വിലയിരുത്തി. ആശയവിനിമയം കൃത്യമാക്കാന്‍ ഹോട്ട്‌ലൈന്‍ വിപുലമാക്കാനാണ് ഇരു രാജ്യങ്ങളും തീരുമാനിച്ചിരിക്കുന്നത്.
ഷാരൂഖ് ഖാന്‍റെ മകള്‍, ക്യൂട്ട് സുന്ദരി സുഹാനയുടെ ചിത്രങ്ങള്‍ കാണാം