Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ-ചൈന സംഘർഷം; നിയന്ത്രണ രേഖയിൽ നിന്ന് പിൻമാറണമെന്ന് ഇന്ത്യയോട് ചൈന!

ദില്ലി; അതിർത്തിയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നടന്ന ഇന്ത്യ-ചൈന സൈനിക കമാന്റർ തല ചർച്ച പൂർത്തിയായി കിഴക്കന്‍ ലഡാക്കിലെ ചൈനീസ് ഭാഗത്തുള്ള മോള്‍ഡോയിലാണ്‌ ലഫ്റ്റനന്റ്‌ ജനറല്‍ തലത്തിലുള്ള ചര്‍ച്ചകള്‍ നടന്നത്. മെയ് നാലിനു മുമ്പുള്ള സാഹചര്യം അതിർത്തിയിൽ പുനഃസ്ഥാപിക്കണമെന്ന് ഇന്ത്യ ചർച്ചയിൽ ആവശ്യപ്പെട്ടു. ജൂണ്‍ ആറിനാണ് അവസാനമായി ലഫ്റ്റനന്റ് ജനറല്‍ തലത്തിലുള്ള ചര്‍ച്ച നടന്നത്.

രാവിലെ 11.30 ഓടെയാണ് ചർച്ചകൾ തുടങ്ങിയത്.സൈനിക ചർച്ചയിൽ അതിർത്തിയിൽ നിന്ന് ഇരു സൈന്യങ്ങളും പിൻവാങ്ങാനും പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കാനും ഇരു രാജ്യങ്ങളും ആദ്യ ഘട്ട ചർച്ചയിൽ തിരുമാനിച്ചിരുന്നു. എന്നാൽ ജൂൺ 15 ലെ ഏറ്റുമുട്ടലോടെ കാര്യങ്ങൾ വഷളാവുകയായിരുന്നു. ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികരാണ് കൊല്ലപ്പെട്ടത്. 76 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അതേസമയം ചൈനയുടെ ഭാഗത്തും ആൾനാശം ഉണ്ടായതായി റിപ്പോർട്ട് ഉണ്ടായിരുന്നുവെങ്കിലും ഇക്കര്യം ചൈന ഇതുവരെ സ്ഥിരികരിച്ചിട്ടില്ല. ചൈനയുടെ 43 സൈനികർ കൊല്ലപ്പെട്ടുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.

Recommended Video

cmsvideo
    ചൈനയെ വിറപ്പിക്കാന്‍ ജപ്പാനും യു.എസും ഇറങ്ങുന്നു? | Oneindia Malayalam
     photo-2020-06-22-2

    അതേസമയം ഇന്ന് നടന്ന സൈനിക തല ചർച്ചയിൽ ഇക്കാര്യം ചൈന സമ്മതിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അതിർത്തിയിൽ നിന്ന് പിൻമാറാൻ ചൈന ചർച്ചയിൽ സമ്മതിച്ചിരുന്നുവെന്നും എന്നാൽ വാക്ക് പാലിക്കാത്തതാണ് പിന്നീടുള്ള പ്രശ്നത്തിൽ കലാശിച്ചതെന്നുമാണ് ഇന്ത്യുടെ വാദം. അതേസമയം ഇന്ത്യയാണ് അനാവശ്യ പ്രകോപനങ്ങൾ സൃഷ്ടിക്കുന്നതെന്നാണ് ചൈനയുടെ നിലപാട്.

    അതിനിടെ അതിർത്തിയിൽ പ്രകോപനങ്ങൾ ഉണ്ടായാൽ രാഷ്ട്രീയ തിരുമാനങ്ങൾക്ക് കാത്ത് നിൽക്കാതെ തിരിച്ചടിക്കാനുള്ള പൂർണ സ്വാതന്ത്ര്യം സൈന്യത്തിന് നൽകിയിരിക്കുകയാണ് കേന്ദ്രസർക്കാർ. സ്ഥിതി രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണ രേഖയ്ക്ക് സീപം ഇന്ത്യൻ സൈനികർക്ക് തോക്ക് ഉപയോഗിക്കാനുള്ള അനുമതിയും നൽകിയിട്ടുണ്ട്. അപകടകരമായ രീതിയിലേക്ക് കാര്യങ്ങൾ പോകുന്ന സാഹചര്യം ഉണ്ടായാൽ തോക്ക് ഉപയോഗിക്കാമെന്നാണ് നിർദ്ദേശം. ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണ പ്രകാരം നിയന്ത്രണ രേഖയുടെ 2 കിലോമീറ്റർ പരിധിയിൽ ഇതുവരെ തോക്ക് ഉപയോഗിച്ചിരുന്നില്ല. മാത്രമല്ല അടിയന്തരമോ അസാധരണമോ ആയ സാഹചര്യങ്ങൾ ഉണ്ടായാൽ ആയുധങ്ങൾ വാങ്ങുന്നതിനായി 500 കോടിയും അനുവദിച്ചിട്ടുണ്ട്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+