കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേർക്ക് നേർ ആയുധം ഉപയോഗിക്കില്ല, ഏറെ നാളായുളള നിലപാട്! രാഹുൽ ഗാന്ധിക്ക് വിദേശകാര്യമന്ത്രിയുടെ ഉത്തരം

Google Oneindia Malayalam News

ദില്ലി: ഇന്ത്യ-ചൈന ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണത്തിന് മറുപടി നല്‍കി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ രംഗത്ത്. ട്വിറ്ററിലാണ് എസ് ജയശങ്കര്‍ മറുപടി നല്‍കി രംഗത്ത് വന്നിരിക്കുന്നത്. നമ്മുടെ പട്ടാളക്കാരെ ആയുധം ഇല്ലാതെ അതിര്‍ത്തിയിലേക്ക് അയച്ചത് എങ്ങനെ എന്നാണ് രാഹുല്‍ ഗാന്ധി നേരത്തെ ചോദിച്ചത്.

എസ് ജയശങ്കറിന്റെ ട്വീറ്റ് ഇങ്ങനെ: ''നമുക്ക് കാര്യങ്ങളെ നേര്‍ക്ക് നേര്‍ അഭിമുഖീകരിക്കാം. അതിര്‍ത്തിയില്‍ ഡ്യൂട്ടി ചെയ്യുന്ന എല്ലാ പട്ടാളക്കാരും എപ്പോഴും സായുധരാണ്. പ്രത്യേകിച്ച് അവര്‍ പോസ്റ്റില്‍ നിന്നും അകലേക്ക് പോകുമ്പോള്‍. ജൂണ്‍ 15ാം തിയ്യതി ഗാല്‍വന്‍ താഴ്വരയില്‍ ഉണ്ടായിരുന്ന പട്ടാളക്കാരുടെ പക്കലും ആയുധങ്ങളുണ്ടായിരുന്നു. എന്നാല്‍ മുഖാമുഖം വരുമ്പോള്‍ ആക്രമണം നടത്താറില്ല. അത് 1996ലേയും 2005ലേയും ധാരണ പ്രകാരം ഏറെ നാളുകളായുളള നിലപാട് ആണെന്നും'' എസ് ജയശങ്കര്‍ വ്യക്തമാക്കി.

Recommended Video

cmsvideo
Harvard study says India holds conventional edge over China | Oneindia Malayalam
rahul

ചൈനയുടെ ആക്രമണത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതിന് പിന്നാലെയാണ് കേന്ദ്രത്തിന് നേര്‍ക്ക് ചോദ്യം ഉന്നയിച്ച് രാഹുല്‍ ഗാന്ധി രംഗത്ത് വന്നത്. എന്തുകൊണ്ടാണ് നിരായുധരായി സൈനികരെ ലഡാക്കിലേക്ക് അയച്ചത് എന്നും ചൈനയ്ക്ക് എങ്ങനെ അവരെ കൊലപ്പെടുത്താനുളള ധൈര്യം വന്നുവെന്നുമാണ് രാഹുല്‍ ഗാന്ധി ചോദിച്ചത്. പട്ടാളക്കാര്‍ കൊല്ലപ്പെട്ട മേഖലയില്‍ ജോലി ചെയ്തിരുന്ന വിരമിച്ച ഒരു സൈനിക ഉദ്യോഗസ്ഥന്റെ അഭിമുഖവും രാഹുല്‍ ഗാന്ധി ട്വീറ്റിനൊപ്പം പങ്കുവെച്ചിരുന്നു.

കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിനെ ചോദ്യം ചെയ്തും രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം രംഗത്ത് വരികയുണ്ടായി. ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പട്ടതിനെ കുറിച്ച് പ്രതികരിക്കാന്‍ പ്രതിരോധ മന്ത്രിക്ക് രണ്ട് ദിവസം വേണ്ടി വന്നതായി രാഹുല്‍ കുറ്റപ്പെടുത്തി. ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടത് അത്ര വേദനാജനകം ആണെങ്കില്‍ എന്തുകൊണ്ട് ചൈനയെ കുറിച്ച് ട്വീറ്റില്‍ സൂചിപ്പിക്കാതെ ഇന്ത്യന്‍ സൈന്യത്തെ അപമാനിക്കുന്നതെന്ന് രാഹുല്‍ ചോദിച്ചു. സൈനികര്‍ കൊല്ലപ്പെടുമ്പോള്‍ റാലികളില്‍ പങ്കെടുക്കുന്നത് എന്തിനെന്നും ഒളിച്ചിരുന്ന ശേഷം സൈന്യത്തെ കുറ്റപ്പെടുത്താന്‍ മാധ്യമങ്ങള്‍ക്ക് അവസരം ഒരുക്കിയത് എന്തിനെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.

English summary
India-China face off: Foreign minister S Jaishankar gives reply to Rahul Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X