കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

43,000 കി.മീ പ്രദേശം ചൈനയ്ക്ക് അടിയറവ് വെച്ചു, 600 തവണ കയ്യേറ്റം! മൻമോഹൻ സിംഗിന് നദ്ദയുടെ മറുപടി!

Google Oneindia Malayalam News

ദില്ലി: അതിര്‍ത്തി സംഘര്‍ഷത്തില്‍ പ്രതികരിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന് മറുപടിയുമായി ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ രംഗത്ത്. 20 സൈനികരുടെ ജീവത്യാഗത്തിന് മറുപടി കൊടുക്കാതിരിക്കുന്നത് ജനങ്ങളോടുളള വിശ്വാസ വഞ്ചന ആകുമെന്ന് മന്‍മോഹന്‍ സിംഗ് പറഞ്ഞിരുന്നു. എന്നാല്‍ ചൈനക്കാര്‍ക്ക് 43,000 കിലോമീറ്റര്‍ ഇന്ത്യന്‍ ഭൂപ്രദേശം അടിയറവ് വെച്ച പാര്‍ട്ടിയിലാണ് മന്‍മോഹന്‍ അംഗമായിരിക്കുന്നത് എന്ന് ജെപി നദ്ദ തിരിച്ചടിച്ചു.

യുപിഎ ഭരിച്ചിരുന്ന കാലത്ത് ഒരു പോരാട്ടം പോലും ഇല്ലാതെ നയതന്ത്രവും ഭൂമിയും അടിയറവ് വെച്ചിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസ് സേനയുടെ മനോവീര്യം കെടുത്താനുളള ശ്രമത്തിലാണ് എന്നും ബിജെപി അധ്യക്ഷന്‍ ട്വീറ്റില്‍ ആരോപിച്ചു. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ നൂറുകണക്കിന് സ്‌ക്വയര്‍ കിലോമീറ്റര്‍ ഭൂമി ചൈനയ്ക്ക് അടിയറവ് വെച്ചപ്പോള്‍ അദ്ദേഹം ആശങ്കപ്പെട്ടിരുന്നെങ്കില്‍ എന്ന് താന്‍ ആഗ്രഹിക്കുകയാണ് എന്നും നദ്ദ തുറന്നടിച്ചു.

Recommended Video

cmsvideo
ചൈനയുമായി കോടികളുടെ കരാര്‍ റദ്ധാക്കി ഇന്ത്യ | Oneindia Malayalam
nadda

2010നും 2013നും ഇടയില്‍ 600 തവണ ചൈനയ്ക്ക് കയ്യേറ്റം നടത്താന്‍ മന്‍മോഹന്‍ സിംഗ് അവസരമുണ്ടാക്കി നല്‍കിയെന്നും നദ്ദ ആരോപിച്ചു. ഡോ. മന്‍മോഹന്‍ സിംഗ് പല വിഷയത്തിലും വിദഗ്ധനായിരിക്കും. എന്നാല്‍ പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കുക എന്നത് അതിലുള്‍പ്പെടുന്നില്ലെന്നും നദ്ദ പരിഹസിച്ചു. യുപിഎ പ്രധാനമന്ത്രിയുടെ ഓഫീസിനെ വ്യക്തി കേന്ദ്രീകൃതമാക്കി വില കളഞ്ഞു.

നമ്മുടെ സേനയോട് ബഹുമാനം ഇല്ലായ്മയും യുപിഎ സര്‍ക്കാര്‍ കാട്ടിയെന്നും നദ്ദ കുറ്റപ്പെടുത്തി. എന്നാല്‍ എന്‍ഡിഎ അതെല്ലാം മാറ്റി മറിച്ചിരിക്കുകയാണ്. സൈന്യത്തെ അപമാനിക്കുന്നും തുടര്‍ച്ചയായി അവരുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്നതും കോണ്‍ഗ്രസ് പാര്‍ട്ടിയും ഡോക്ടര്‍ മന്‍മോഹന്‍ സിംഗും അവസാനിപ്പിക്കണം എന്നും ജെപി നദ്ദ ആവശ്യപ്പെട്ടു. സര്‍ജിക്കല്‍ സ്‌ട്രൈക്കിനും വ്യോമാക്രമണത്തിനും ശേഷം നിങ്ങള്‍ ഇത് തന്നെയാണ് ചെയ്തത്. ഇത്തരം ഘട്ടങ്ങളില്‍ ദേശീയ ഐക്യം എന്താണെന്ന് മനസ്സിലാക്കും. മെച്ചപ്പെടാന്‍ ഒരിക്കലും വൈകിയിട്ടില്ല എന്നും നദ്ദ ട്വീറ്റ് ചെയ്തു.

രാജസ്ഥാനിൽ ബിജെപിയെ പൂട്ടി കോൺഗ്രസ്, പണി കിട്ടിയിത് സിപിഎം എംഎൽഎയ്ക്ക്!രാജസ്ഥാനിൽ ബിജെപിയെ പൂട്ടി കോൺഗ്രസ്, പണി കിട്ടിയിത് സിപിഎം എംഎൽഎയ്ക്ക്!

English summary
India-China Face Off: JP Nadda gives befitting reply to Manmohan Singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X