കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈന പിന്നില്‍ നിന്ന് കുത്തി... മഹാബലിപുരം ഓര്‍ത്തില്ല, മോദി ഉത്തരം പറയണമെന്ന് കമല്‍ഹാസന്‍!!

Google Oneindia Malayalam News

ചെന്നൈ: ഇന്ത്യാ-ചൈന സംഘര്‍ഷത്തില്‍ പ്രതികരണവുമായി കമല്‍ഹാസന്‍. ജനാധിപത്യത്തില്‍ ചോദ്യങ്ങള്‍ ഉന്നയിക്കേണ്ടത് പ്രധാനമാണെന്ന് കമല്‍ പറഞ്ഞു. ഇന്ത്യയിലെ ജനങ്ങള്‍ ചില ചോദ്യങ്ങള്‍ പൗരന്‍മാരോട് ഉന്നയിച്ചാല്‍ സൈന്യത്തിന്റെ മനോവീര്യം തകര്‍ന്നുപോവുമെന്ന വാദം ശരിക്കും അവരെ അപമാനിക്കുന്നതിന് തുല്യമാണ്. ഇന്ത്യന്‍ സൈന്യം അതിലും എത്രയോ മുകളില്‍ നില്‍ക്കുന്നവരാണ്. എന്നാല്‍ അവരുടെ ജീവനുണ്ട് വിലയുണ്ടെന്നും, എന്നാല്‍ ഇക്കാര്യം മുന്നില്‍ നിര്‍ത്തി ആരും സൈന്യത്തെ അപമാനിക്കാന്‍ തയ്യാറാവരുതെന്നും കമല്‍ഹാന്‍ പറഞ്ഞു.

1

Recommended Video

cmsvideo
Surender Modi-Rahul Gandhi takes a jibe at PM over Ladakh standoff with China | Oneindia Malayalam

ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി മറ്റേത് പ്രധാനമന്ത്രിമാരേക്കാളും കൂടുതല്‍ ചൈന സന്ദര്‍ശിക്കുകയും, അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സ്വാതന്ത്ര്യം കിട്ടിയത് മുതലുള്ള കണക്കാണിത്. മഹാബലിപുരത്തെ ഉച്ചകോടി വന്‍ വിജയമായിട്ടാണ് അവതരിപ്പിച്ചത്. നയതന്ത്ര വിജയമായിട്ടും സര്‍ക്കാര്‍ കൊണ്ടാടിയിരുന്നു. എന്നാല്‍ എട്ട് മാസങ്ങള്‍ക്ക് ശേഷം ചൈനക്കാര്‍ നമ്മുടെ മുതുകില്‍ കുത്തിയിരിക്കുകയാണ്. ഇതാണ് സര്‍ക്കാരിന്റെ നയതന്ത്രമെങ്കില്‍ അത് വലിയ പരാജയമായിരിക്കുകയാണ്. ചൈനയുടെ മനസ്സിലിരിപ്പും ഉദ്ദേശങ്ങളും മനസിലാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും കമല്‍ഹാസന്‍ കുറ്റപ്പെടുത്തി.

ഈ രണ്ട് കേസുകളും നമ്മുടെ മുന്നിലുണ്ട്. അതില്‍ പരാജയമാണെന്ന് സര്‍ക്കാര്‍ തെളിയിച്ചു. അതുകൊണ്ട് പല ചോദ്യങ്ങള്‍ക്കും അവര്‍ ഉത്തരം നല്‍കേണ്ടതുണ്ട്. പക്ഷേ ഇപ്പോഴത് ചോദിക്കുന്നില്ല. മറ്റൊരു ദിവസം അതിനുള്ള മറുപടി സര്‍ക്കാര്‍ പറയേണ്ടി വരുമെന്നും കമല്‍ഹാന്‍ പറഞ്ഞു. ചൈനയുടെ സാഹസത്തെ തടയാന്‍ എന്താണ് സര്‍ക്കാര്‍ അതിര്‍ത്തിയില്‍ ചെയ്തത്. നയതന്ത്രം പരാജയപ്പെടുന്നിടത്ത് മാത്രമാണ് സൈന്യം ഇറങ്ങേണ്ടതെന്നും, അത് അവസാന വഴിയാണെന്നും കമല്‍ വ്യക്തമാക്കി. സമാധാനത്തിലൂടെ ചര്‍ച്ചകളിലൂടെയും പരിഹരിക്കേണ്ട കാര്യം നമ്മുടെ സൈനികരുടെ ജീവന്‍ ത്യാഗം ചെയ്ത് നേടേണ്ടതില്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു.

അതേസമയം കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം അതിര്‍ത്തിയില്‍ എന്താണ് യഥാര്‍ത്ഥത്തില്‍ നടന്നതെന്ന് മോദി സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.അത് തടയേണ്ടതുണ്ട്. ചില കാര്യങ്ങള്‍ രഹസ്യാത്മക സ്വഭാവമുള്ളതാണ്. പക്ഷേ സൈന്യത്തെ സംശയിക്കരുതെന്ന് പറയുന്നതിനേക്കാള്‍ നല്ല രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ സര്‍ക്കാരിന് സാധിക്കും. രാജ്യദ്രോഹികളെ പോലെ പെരുമാറരുത്. നമ്മളെല്ലാം അതിനും അതീതരാണെന്നും പാര്‍ട്ടി പറഞ്ഞു.

English summary
india china face off: kamal hassan seeks answer from pm modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X