കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയ്‌ക്കൊപ്പം ഇന്ത്യ, ജമ്മു കശ്മീരില്‍ ഇന്ത്യ ചൈന സംയുക്ത സൈനികാഭ്യാസം

ഇന്ത്യ- ചൈന സൈനികാഭ്യാസത്തിന് ലഡാക്ക് വേദിയായി

  • By Sandra
Google Oneindia Malayalam News

ദില്ലി: ഇന്ത്യ- ചൈന സൈനികാഭ്യാസത്തിന് ജമ്മുകശ്മീര്‍ വേദിയായി. ബുധനാഴ്ച
ജമ്മു കശ്മീരിലെ ലഡാക്കിലായിരുന്നു സൈനികാഭ്യാസം. പത്താന്‍ കോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ മസൂദ് അസറിനെ ഭീകരവാദിയായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ ഐക്യരാഷ്ട്ര സഭയില്‍ ഉന്നയിച്ച ആവശ്യത്തെ എതിര്‍ത്തതും ബ്രിക്‌സ് ഉച്ചകോടിയിലും പാകിസ്താന് പിന്തുണയുമായെത്തിയതിന് പിന്നാലെയാണ് ഇന്ത്യയും ചൈനയും ചേര്‍ന്നുള്ള സംയുക്ത സൈനികാഭ്യാസം.

ഒരു ദിവസം നീണ്ടുനിന്ന സൈനിക അഭ്യാസത്തില്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ ഭൂകമ്പം പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുമ്പോഴുള്ള ദുരന്തനിവാരണം എന്നിവയാണ് സൈനിക അഭ്യാസത്തിന്റെ മുഖ്യ ആകര്‍ഷണം. രക്ഷാ പ്രവര്‍ത്തനങ്ങള്‍, വൈദ്യസഹായം ലഭ്യമാക്കല്‍ എന്നിവയും സൈനികാഭ്യാസത്തില്‍ ഉള്‍പ്പെടുന്നു. ഫെബ്രുവരി ആറിന് നടന്ന ഇരുരാജ്യങ്ങളുടേയും സംയുക്ത സൈനികാഭ്യാസത്തിന്റെ തുടര്‍ച്ചയാണ് ലഡാക്കില്‍ നടന്നത്.

indiachina

കിഴക്കന്‍ ലഡാക്കിലെ ചഷുല്‍ ഗാരിസണിലാണ് ചൈനീസ് സൈന്യവുമായി ഒത്തുചേര്‍ന്നുള്ള സൈനിക അഭ്യാസം നടത്തിയത്. ബ്രിഗേഡിയര്‍ ആര്‍എസ് രാമന്‍ ഇന്ത്യയേയും സീനിയര്‍ കേണല്‍ ഫാന്‍ ജുന്‍ ചൈനയെയും നയിക്കും. നേരത്തെ നടന്ന സൈനികാഭ്യാസം ചൈനയുടെ ഭാഗത്തായിരുന്നുവെന്നും ഇത്തവണത്തേത് ഇന്ത്യയുടെ ഭാഗത്താണെന്നുമാണ് ചില വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

നേരത്തെ നടന്ന സൈനിക അഭ്യാസങ്ങള്‍ പൂര്‍ണ്ണ വിജയമായിരുന്നു. അതിര്‍ത്തി ഗ്രാമങ്ങളില്‍ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇരു രാജ്യങ്ങളുടേയും അതിര്‍ത്തി സുരക്ഷാ സേനകള്‍ക്ക് രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനുള്ള പരിശീലനത്തിനൊപ്പം ഡ്രില്ലുകളും പര്യടനത്തില്‍ അരങ്ങേറിയിരുന്നു. സൈന്യം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്. നവംബര്‍ 15 മുതല്‍ 27വരെ മഹാരാഷ്ട്രയിലെ പൂനെയ്ക്ക് സമീപത്താണ് സംയുക്ത പര്യടനം നടക്കുക.

English summary
India and China hold joint Army exercise in Ladak. In February India and China held joint army exercises in Eastern Ladak.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X