കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുമായുള്ള അതിർത്തി നിർണ്ണയം അംഗീകരിക്കാൻ ചൈന തയ്യാറായിട്ടില്ലെന്ന് രാജ്നാഥ് സിംഗ്!!

Google Oneindia Malayalam News

ദില്ലി: ഇന്ത്യ- ചൈന അതിർത്തി തർക്കത്തിൽ ചൈനയെ കുറ്റപ്പെടുത്തി ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യയുമായുള്ള അതിർത്തി പ്രശ്നങ്ങൾ ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച രാജ്നാഥ് സിംഗ് ഇന്ത്യയുമായുള്ള അതിർത്തി നിർണയം അംഗീകരിക്കാൻ ചൈന ഇപ്പോഴും തയ്യാറായിട്ടില്ലെന്നും കുറ്റപ്പെടുത്തുന്നു. ഇന്ത്യയും ചൈനയും തമ്മിൽ കൃത്യമായി അതിർത്തി നിർണ്ണയിക്കുന്നത് വരെ ഇരു രാജ്യങ്ങളും ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിനെ മാനിക്കണമെന്നും സമാധാനം നിലനിർത്തുകയും ചെയ്യണമെന്നും രാജ്നാഥ് സിംഗ് ആവശ്യപ്പെടുന്നു.

Recommended Video

cmsvideo
China should respect line of actual control, warns india | Oneindia Malayalam

മോഹന്‍ലാലിന്റെ മന്ത്രവാദ, ഹോമ ചിത്രങ്ങള്‍... സത്യമെന്ത്? ഇതാ വിശദീകരണം; അത് ചികിത്സയുടെ ചിത്രങ്ങളല്ലമോഹന്‍ലാലിന്റെ മന്ത്രവാദ, ഹോമ ചിത്രങ്ങള്‍... സത്യമെന്ത്? ഇതാ വിശദീകരണം; അത് ചികിത്സയുടെ ചിത്രങ്ങളല്ല

 ചൈനീസ് വാദം

ചൈനീസ് വാദം

അരുണാചൽ പ്രദേശിൽ ഇന്ത്യ- ചൈന അതിർത്തിയുടെ കിഴക്കൻ സെക്ടറിൽ 90,000 കിലോമീറ്റർ വരുന്ന ഇന്ത്യൻ ഭൂപ്രദേശമാണ് ചൈന അവകാശവാദമുന്നയിക്കുന്നതെന്നും രാജ്നാഥ് സിംഗ് രാജ്യസഭയിൽ പറഞ്ഞു. അയൽരാജ്യങ്ങളുമായി സമാധാനം നിലനിർത്താനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ചൈനയുമായി ഞങ്ങൾ നയതന്ത്രപരമായും സൈനിക തലത്തിലുമാണ് ഇടപെടുന്നത്. ഇരുപക്ഷവും തങ്ങളുടെ പഴയ പ്രതിബദ്ധതകൾ പാലിക്കണമെന്നാണ് ഞങ്ങളുടെ നിലപാട്. എന്നാൽ വീണ്ടും ചൈനീസ് സൈന്യം തൽസ്ഥിതിയിൽ മാറ്റം വരുത്താനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ആഗസ്റ്റ് 29നും 30നും ചൈനീസ് സൈന്യം നടത്തിയ ശ്രമങ്ങൾ ഇന്ത്യൻ സൈന്യം പ്രതിരോധിക്കുകയായിരുന്നു.

 ചൈനയ്ക്ക് ഭൂമി നൽകി

ചൈനയ്ക്ക് ഭൂമി നൽകി


കേന്ദ്രഭരണപ്രദേശമായ ലഡാക്കിൽ 38,000 ചതുരശ്ര കിലോമീറ്റർ പ്രദേശം കൈവശപ്പെടുത്താനുള്ള ശ്രമമാണ് ചൈന നടത്തിവരുന്നത്. 1963ലെ ഇന്ത്യ-ചൈന അതിർത്തി കരാർ അനുസരിച്ച് പാക് അധിനിവേശ കശ്മീരിൽ പാകിസ്താൻ ചൈനയ്ക്ക് പാകിസ്താൻ 5, 180 ചതുരശ്ര കിലോമീറ്റർ സ്ഥലം നൽകിയെന്നും രാജ്നാഥ് സിംഗ് രാജ്യസഭയിൽ പറഞ്ഞു.

ചൈനയ്ക്ക് ഭൂമി നൽകി

ചൈനയ്ക്ക് ഭൂമി നൽകി

കേന്ദ്രഭരണപ്രദേശമായ ലഡാക്കിൽ 38,000 ചതുരശ്ര കിലോമീറ്റർ പ്രദേശം കൈവശപ്പെടുത്താനുള്ള ശ്രമമാണ് ചൈന നടത്തിവരുന്നത്. 1963ലെ ഇന്ത്യ-ചൈന അതിർത്തി കരാർ അനുസരിച്ച് പാക് അധിനിവേശ കശ്മീരിൽ പാകിസ്താൻ ചൈനയ്ക്ക് പാകിസ്താൻ 5, 180 ചതുരശ്ര കിലോമീറ്റർ സ്ഥലം നൽകിയെന്നും രാജ്നാഥ് സിംഗ് രാജ്യസഭയിൽ പറഞ്ഞു.

 ഇന്ത്യ സജ്ജം

ഇന്ത്യ സജ്ജം


അതിർത്തി പ്രദേശങ്ങളോട് ചേർന്ന് അടുത്ത കാലത്തായി സൈനിക വിന്യാസം ശക്തിപ്പെടുത്തുന്നതിനായി ചൈന വൻതോതിലുള്ള നിർമാണ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. അതിർത്തിയിലെ അടിസ്ഥാന സൌകര്യങ്ങൾ ഇരട്ടിയാക്കുന്നതിനായി ഇന്ത്യയും ബജറ്റ് ഇരട്ടിയാക്കിയതായും രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു. യുദ്ധസമാന നീക്കത്തിന് ഇന്ത്യ സന്നദ്ധമാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കിയിരുന്നു.

 സ്ഥിതി വ്യത്യസ്തം

സ്ഥിതി വ്യത്യസ്തം

അതിർത്തിയിലെ സേനാ വിന്യാസത്തിന്റെ കാര്യത്തിലും സംഘർഷം നിലനിൽക്കുന്ന സ്ഥലങ്ങളുടെ എണ്ണത്തിലും ഇപ്പോഴത്തെ സ്ഥിതി ഏറെ വ്യത്യസ്തമാണ്. നിലവിലെ സ്ഥിതി സമാധാനമായി പരിഹരിക്കാനാണ് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. അതേ സമയം ഏത് സാഹചര്യവും കൈകാര്യം ചെയ്യാൻ ഞങ്ങൾ തയ്യാറാണെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു.

സൈനികരുടെ സംയമനം

സൈനികരുടെ സംയമനം

ഇന്ത്യ- ചൈന അതിർത്തിയിൽ ചൈനീസ് സൈന്യത്തിന്റെ പ്രകോപനപരമായ നടപടികൾക്ക് മുമ്പിൽ ഇന്ത്യൻ കരസേന സംയമനം പാലിച്ചു. ഇന്ത്യയുടെ പ്രാദേശിക സമഗ്രത സംരക്ഷിക്കേണ്ട സാഹചര്യം ഉണ്ടായപ്പോൾ അവർ ധൈര്യം പ്രകടിപ്പിച്ചുവെന്നും ഇന്ത്യ- ചൈന അതിർത്തി തർക്കത്തെക്കുറിച്ച് സംസാരിക്കുമ്പോൾ രാജ്നാഥ് സിംഗ് പ്രതികരിച്ചു.

English summary
India, China must respect LAC till proper border demarcation: Rajnath about India- China stand off in Rajya Sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X