കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ- ചൈന വിഷയം; നയതന്ത്രചർച്ചകൾ ആരംഭിക്കാൻ രാജ്യങ്ങൾക്കിടയിൽ ധാരണ, സൈനിക പിന്മാറ്റം വേഗത്തിൽ!!

Google Oneindia Malayalam News

ദില്ലി: ഇന്ത്യ- ചൈന അതിർത്തി തർക്കം സംബന്ധിച്ച് നയതന്ത്ര ചർച്ചകൾ പുനരാരംഭിക്കാൻ ധാരയിലെത്തി ഇന്ത്യയും ചൈനയും. ഇന്ത്യ- ചൈന അതിർത്തിയിൽ കിഴക്കൻ ലഡാക്കിലെ ലൈൻ ഓഫ് ആകച്വൽ കൺട്രോളിൽ നിന്ന് സൈന്യത്തെ സമ്പൂർണ്ണമായി പിൻവലിക്കുന്നത് സംബന്ധിച്ച് ധാരണയിലെത്തുന്നതിന് വേണ്ടിയാണ് ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച നടത്താനൊരുങ്ങുന്നത്. നേരത്തെ നിശ്ചയിച്ചതിനേക്കാൾ മുമ്പ് അടുത്ത ഘട്ടം സൈനിക- ഉഭയകക്ഷി ചർച്ചകൾ നടത്തണമെന്ന് വിർച്വൽ ചർച്ചകളിൽ ഇരു വിഭാഗവും സമ്മതിച്ചിട്ടുണ്ട്. ഇതോടെ നിലവിലുള്ള ഉഭയകക്ഷി കരാറുകളും പ്രോട്ടോക്കോളുകളും അനുസരിച്ച് സൈനികരെ പൂർണ്ണമായി പിൻവലിക്കുന്നതിനായി പ്രവർത്തിക്കാനും സാധിക്കുമെന്നും കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഡബ്ല്യൂസിസിയുടെ ചട്ടക്കൂടിലാണ് ഇന്ത്യ- ചൈന അതിർത്തി പ്രശ്നം സംബന്ധിച്ച ചർച്ചകൾ നടക്കുന്നത്.

കൊവിഡ് വാക്സിൻ നിർബന്ധമാക്കില്ല, വിതരണത്തിന് തയ്യാറെടുത്ത് ഇന്ത്യ; മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കികൊവിഡ് വാക്സിൻ നിർബന്ധമാക്കില്ല, വിതരണത്തിന് തയ്യാറെടുത്ത് ഇന്ത്യ; മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി

സെപ്റ്റംബർ 30 ന് നടന്ന ഡബ്ല്യുഎംസിസി ചർച്ചയുടെ അവസാന വട്ടം മുതൽ ഇന്ത്യ- ചൈന അതിർത്തിയിലെ സംഭവവികാസങ്ങൾ ഇരുപക്ഷവും അവലോകനം ചെയ്തതായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം പറഞ്ഞു.
മുതിർന്ന നേതാക്കൾ നൽകിയ മാർഗനിർദേശവും രണ്ട് വിദേശകാര്യ മന്ത്രിമാരും പ്രത്യേക പ്രതിനിധികളും തമ്മിലുള്ള കരാറുകളുടെ അടിസ്ഥാനത്തിൽ, പടിഞ്ഞാറൻ മേഖലയിലെ ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിൽ എല്ലാ സംഘർഷ മേഖലകളിൽ നിന്നും പൂർണമായും സൈന്യത്തെ പിൻവലിച്ചുവെന്ന് ഉറപ്പാക്കുന്നതിനായി പ്രവർത്തിക്കുമെന്ന് ഇരുപക്ഷവും സമ്മതിച്ചുവെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ഒരു പ്രസ്താവനയിൽ പറഞ്ഞു.

xpti4-28-2019

ഒക്ടോബർ 12, നവംബർ 6 തീയതികളിൽ നടന്ന സീനിയർ കമാൻഡോ മീറ്റിംഗുകളുടെ യഥാക്രമം ഏഴാമത്തെയും എട്ടാമത്തെയും റൗണ്ടുകളിൽ അതിർത്തി തർക്കത്തിൽ ആഴത്തിലുള്ള ചർച്ചകൾ നടത്തിയെന്നും ഈ ചർച്ചകൾ പ്രശ്നം പരിഹരിക്കുന്നതിന് കാരണമായിട്ടുണ്ടെന്നും ഇരുപക്ഷവും അഭിപ്രായപ്പെട്ടു. നയതന്ത്ര-സൈനിക തലത്തിൽ അടുത്ത കൂടിക്കാഴ്ച നടത്താൻ ഇരുപക്ഷവും സമ്മതിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

കിഴക്കൻ ലഡാക്കിലെ ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിലെ എല്ലാ സംഘർഷ മേഖലകളിൽ നിന്നും പൂർണ്ണമായി സൈന്യത്തെ പിൻവലിക്കുന്നതിനും പരസ്പര സ്വീകാര്യമായ പരിഹാരം ഉറപ്പാക്കുന്നതിനുമായി ഇരു രാജ്യങ്ങളും തമ്മിലുള്ള കൂടുതൽ ചർച്ചകൾ സഹായിക്കുമെന്ന് ഇന്ത്യ പ്രതീക്ഷ പങ്കുവെച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ചർച്ച നടക്കുന്നത്. കിഴക്കൻ ലഡാക്കിൽ ചൈനീസ് സൈനിക നീക്കത്തിന് പിന്നാലെയാണ് അതിർത്തിയിൽ ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം ഉടലെടുക്കുന്നത്. തുടർന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യയും ചൈനയും നയതന്ത്ര-സൈനിക ചർച്ചകൾ നടത്തി വരികയാണ്.

English summary
India, China resume diplomatic talks, agree to work towards complete disengagement at earliest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X