കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാൽവാനിൽ ചൈനയുടെ 40 സൈനികർ കൊല്ലപ്പെട്ടു! പിടിയിലായ ചൈനീസ് തടവുകാരെ വിട്ടയച്ചെന്നും വികെ സിംഗ്

Google Oneindia Malayalam News

ദില്ലി; ലഡാക്കിലെ ഗാൽവാൻ അതിർത്തിയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 40 ലേറെ സൈനികർ കൊല്ലപ്പെട്ടുവെന്ന് കേന്ദ്രമന്ത്രിയും മുൻ കരസേനാ മേധാവിയുമായ വികെ സിംഗ്. ഇതാദ്യമായാണ് കൊല്ലപ്പെട്ട ചൈനീസ് സൈനികരെ കുറിച്ച് കേന്ദ്രസർക്കാർ തലത്തിൽ പ്രതികരണം ഉണ്ടാകുന്നത്. ഒരു സ്വകാര്യ ചാനലിനോടായിരുന്നു ചൈനയുടെ ആൾനാശത്തെ കുറിച്ച് വികെ സിംഗ് പറഞ്ഞത്.

നമ്മുക്ക് 20 സൈനികരെ നഷ്ടമായെങ്കിൽ ചൈനയ്ക്ക് 40 സൈനികരെ നഷ്ടമായിട്ടുണ്ട്. ചൈന തങ്ങൾക്കുണ്ടായ ആൾനാശത്തെ കുറിച്ച് മറച്ചുവെയ്ക്കുകയാണ്. 1962 ലെ യുദ്ധത്തിലുണ്ടായ നഷ്ടങ്ങൾ പോലും ചൈന അന്ന് മറച്ച് വെച്ചിരുന്നുവെന്നും വികെ സിംഗ് പറഞ്ഞു. ഏറ്റമുട്ടലിൽ ആൾനാശം ഉണഅടായിരുന്നുവെന്ന് ചൈനയും പ്രതികരിച്ചിരുന്നില്ലെങ്കിലും ഇത് സംബന്ധിച്ച കണക്കുകൾ ഒന്നും പുറത്തുവിട്ടിരുന്നില്ല. 43 ൽ അധികം പേർ കൊല്ലപ്പെട്ടുവെന്നായിരുന്നു സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.

 indiachina-1

Recommended Video

cmsvideo
അതിര്‍ത്തിയില്‍ ചൈനയുടെ ക്രൂര നീക്കങ്ങള്‍ തുടരുന്നു | Oneindia Malayalam

അതേസമയം അതിർത്തി കടന്നുവന്ന ചൈനീസ് സൈനികരെ ഇന്ത്യയും തടവിലാക്കിയെന്നും വികെ സിംഗ് വെളിപ്പെടുത്തി. ഇവരെ പിന്നീട് വിട്ടയച്ചതായും സിംഗ് പറഞ്ഞു. നേരത്തേ 10 ഇന്ത്യൻ സൈനികരെ ചൈന തടവിലാക്കിയെന്നും ഇവരെ പിന്നീട് വിട്ടയച്ചുവെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
തിങ്കളാഴ്ച രാത്രിയാണ് ഗാൽവാൻ താഴ്വരയിൽ ഇന്ത്യയും ചൈനയും തമ്മിൽ ഏറ്റുമട്ടിയത്. 45 വർഷത്തിന് ശേഷം ആദ്യമായിട്ടായിരുന്നു ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം നടന്നത്. ഏറ്റുമുട്ടലിൽ കേണൽ ഉൾപ്പെടെ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെടുകയും 76 സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

അതിനിടെ സംഘർഷത്തിന്റെ പശ്ചാത്തിൽ കനത്ത ജാഗ്രത തുടരുകയാണ്. ഏറ്റുമുട്ടലിന് പിന്നാലെ അതിർത്തിയിൽ ചൈന വീണ്ടും പ്രകോപനം തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇവിടേക്ക് 200 ൽ അധികം വാഹനങ്ങളു ടെന്റുകളും ചൈന എത്തിച്ചതായി റിപ്പോർട്ടുണ്ട്. ഇത് തെളിയിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങളും ഇന്ത്യൻ സൈന്യം പുറത്തുവിട്ടിരുന്നു.

അതേസമയം സ്ഥിതി രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണ രേഖയ്ക്ക് സീപം ഇന്ത്യൻ സൈനികർക്ക് തോക്ക് ഉപയോഗിക്കാനുള്ള അനുമതി നൽകി. അപകടകരമായ രീതിയിലേക്ക് കാര്യങ്ങൾ പോകുന്ന സാഹചര്യം ഉണ്ടായാൽ തോക്ക് ഉപയോഗിക്കാമെന്നാണ് അനുമതി നൽകിയിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണ പ്രകാരം നിയന്ത്രണ രേഖയുടെ 2 കിലോമീറ്റർ പരിധിയിൽ ഇതുവരെ തോക്ക് ഉപയോഗിച്ചിരുന്നില്ല

നിന്നെ അവര്‍ ജയിലിലാക്കും, ഒടുവില്‍ ആത്മഹത്യ ചെയ്യേണ്ടവരും, കങ്കണയുടെ വെളിപ്പെടുത്തല്‍നിന്നെ അവര്‍ ജയിലിലാക്കും, ഒടുവില്‍ ആത്മഹത്യ ചെയ്യേണ്ടവരും, കങ്കണയുടെ വെളിപ്പെടുത്തല്‍

ഇന്ധനവിലയില്‍ തൊട്ടാല്‍ പൊള്ളും..!! തുടര്‍ച്ചയായ പതിനഞ്ചാം ദിവസവും വില വര്‍ദ്ധിപ്പിച്ചുഇന്ധനവിലയില്‍ തൊട്ടാല്‍ പൊള്ളും..!! തുടര്‍ച്ചയായ പതിനഞ്ചാം ദിവസവും വില വര്‍ദ്ധിപ്പിച്ചു

 </a><a class= ലോകത്ത് കൊറോണ വൈറസ് ബാധിതര്‍ 89 ലക്ഷം കടന്നു; അമേരിക്കയില്‍ 23 ലക്ഷത്തിലേറെ" title=" ലോകത്ത് കൊറോണ വൈറസ് ബാധിതര്‍ 89 ലക്ഷം കടന്നു; അമേരിക്കയില്‍ 23 ലക്ഷത്തിലേറെ" /> ലോകത്ത് കൊറോണ വൈറസ് ബാധിതര്‍ 89 ലക്ഷം കടന്നു; അമേരിക്കയില്‍ 23 ലക്ഷത്തിലേറെ

English summary
India china stand off; China lost 40 soldiers says VK Singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X