കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൻമോഹൻ സിംഗിനെ ചോദ്യം ചെയ്ത നദ്ദയ്ക്ക് പൊരിച്ച മറുപടിയുമായി കോൺഗ്രസ്!ഈ 3 ചോദ്യങ്ങൾ മോദിയോട് ചോദിക്കൂ

  • By Aami Madhu
Google Oneindia Malayalam News

ദില്ലി; ഇന്ത്യ-ചൈന അതിർത്തി തർക്കത്തിൽ കേന്ദ്രസർക്കാരിനെ മുൾമുനയിൽ നിർത്തുകയാണ് കോൺഗ്രസ്. ഇന്ത്യൻ അതിർത്തിയിൽ ആരും കടന്ന് കയറിയിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാദത്തെ രാഹുൽ ഗാന്ധി അടക്കമുള്ളവർ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു. 20 സൈനികരുടെ ജീവത്യാഗത്തിന് മറുപടി കൊടുക്കാതിരിക്കുന്നത് ജനങ്ങളോടുളള വിശ്വാസ വഞ്ചന ആകുമെന്നായിരുന്നു മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് പ്രതികരിച്ചത്.

സിംഗ് മറുപടിയുമായി ബിജെപി അധ്യക്ഷൻ ജെപി നദ്ദയും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ നദ്ദയ്ക്ക് ചുട്ട മറുപടി നൽകുകയാണ് കോൺഗ്രസ്.

മോദിയുടെ മറുപടി

മോദിയുടെ മറുപടി

ജൂൺ 15 ന് ഗാൽവൻ അതിർത്തിയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്. സൈനികരുടെ ജീവന് ചൈനയോട് പകരം ചോദിക്കണമെന്ന വികാരം രാജ്യത്ത് ശക്തമാണ്. എന്നാൽ പ്രധാമനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവന വലിയ വിമര്‌‍ശനങ്ങൾക്കാണ് വഴിവെച്ചത്.

Recommended Video

cmsvideo
ചൈനയുമായി കോടികളുടെ കരാര്‍ റദ്ധാക്കി ഇന്ത്യ | Oneindia Malayalam
മുൾമുനയിൽ നിർത്തി കോൺഗ്രസ്

മുൾമുനയിൽ നിർത്തി കോൺഗ്രസ്

ഇന്ത്യന്‍ ഭൂപ്രദേശത്ത് ആരും കടന്ന് കയറിയിട്ടില്ലെന്നും ഇന്ത്യന്‍ പോസ്റ്റുകള്‍ ചൈന പിടിച്ചെടുത്തിട്ടില്ലെന്നുമായിരുന്നു മോദി പറഞ്ഞത്. ഇതിനെതിരെ പ്രതിപക്ഷം ഒന്നടങ്കം രംഗത്തെത്തി. അതിർത്തി കടന്നില്ലേങ്കിൽ നമ്മുടെ 20 സൈനികരുടെ ജീവൻ എങ്ങനെയാണ് നഷ്ടമായതെന്നായിരുന്നു രാഹുൽ ഗാന്ധി ഉയർത്തിയ ചോദ്യം.

മൻമോഹൻ സിംഗും

മൻമോഹൻ സിംഗും

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും മോദിക്കെതിരെ രംഗത്തെത്തി. രാജ്യത്തിന് വേണ്ടിയാണ് ധീര സൈനികർ ജീവത്യാഗം ചെയ്തത്. അവരുടെ വീരമൃത്യു വെറുതെയാകരുതെന്നായിരുന്നു മൻമോഹൻ സിംഗ് പ്രതികരിച്ചത്. രാജ്യത്തിന്റെ പരമാധികാരത്തിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും മോദിയോട് സിംഗ് ആനശ്യപ്പെട്ടു. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്ക് അയച്ച കത്തിലായിരുന്നു മൻമോഹൻറെ പ്രതികരണം.

 43,000 കിലോമീറ്റര്‍

43,000 കിലോമീറ്റര്‍

അതേസമയം സിംഗ് മറുപടി നൽകിയത് ബിജെപി അധ്യക്ഷൻ ജെപി നദ്ദയ്ക്കായിരുന്നു. ചൈനക്കാര്‍ക്ക് 43,000 കിലോമീറ്റര്‍ ഇന്ത്യന്‍ ഭൂപ്രദേശം അടിയറവ് വെച്ച പാര്‍ട്ടിയിലാണ് മന്‍മോഹന്‍ അംഗമായിരിക്കുന്നതെന്നായിരുന്നു നദ്ദ തിരിച്ചടിച്ചത്. നൂറു ചതുരശ്ര കിലോമീറ്റര്‍ സ്ഥലം പ്രധാനമന്ത്രി ചൈനയ്ക്ക് നല്‍കിയെന്ന് ആരോപിക്കുന്ന മൻമോഹൻ സിങ് സര്‍ക്കാരിൻ്റെ കാലത്ത് 2010നും 2013നുമിടയിൽ ചൈന 600 തവണയോളം കടന്നു കയറിയിട്ടുണ്ടെന്ന് നദ്ദ പറഞ്ഞു.

3 കാര്യങ്ങൾ

3 കാര്യങ്ങൾ

എന്നാൽ നദ്ദയുടെ ആരോപണത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാല. 3 കാര്യങ്ങൾ മോദിയോട് ചോദിക്കാനുള്ള ധൈര്യം കാണിക്കൂവെന്ന് സുർജേവാല പറഞ്ഞു.
2015 മുതൽ 2,264 ചൈനീസ് കടന്നുകയറ്റങ്ങളാണ് രാജ്യത്തുണ്ടായതെന്ന് സുർജേവാല ട്വീറ്റ് ചെയ്തു.

ധൈര്യം കാണിക്കൂ

ധൈര്യം കാണിക്കൂ

ജമ്മു കശ്മീരിൽ മാത്രം 471 ജവാൻമാരും 253 സിവിലിയന്മാരുമാണ് കൊല്ലപ്പെട്ടത്. 30 വർഷത്തിനിടെ ഏറ്റവും ഉയർന്ന കണക്കാണിത്. 2019 ൽ മാത്രം 3,289 തവണ പാകിസ്താൻ വെടിനിർത്തൽ ലംഘനങ്ങൾ നടത്തി, 16 വർഷത്തിനിടയിലെ ഏറ്റവും ഉയർന്നതാണിത്, 2014 ൽ 583 ആയിരുന്നു, ഈ മൂന്ന് കാര്യങ്ങളിൽ മറുപടി പറയണമെന്ന് സുർജേവാല ആവശ്യപ്പെട്ടു.

ഇന്ത്യ-ചൈന സംഘർഷം; ഇന്ത്യ കടുത്ത തിരുമാനത്തിലേക്ക്, ചൈനീസ് ഉത്പന്നങ്ങളുടെ വിവരങ്ങൾ തേടി സർക്കാർഇന്ത്യ-ചൈന സംഘർഷം; ഇന്ത്യ കടുത്ത തിരുമാനത്തിലേക്ക്, ചൈനീസ് ഉത്പന്നങ്ങളുടെ വിവരങ്ങൾ തേടി സർക്കാർ

ഉന്തിയും തള്ളിയും പരസ്പരം ഏറ്റുമുട്ടി സൈനികർ; ഇന്ത്യ-ചൈന സംഘർഷ വീഡിയോ പുറത്ത്


English summary
India-china stand off; Congress reply to JP Nadda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X