കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയുടെ യഥാർത്ഥ ലക്ഷ്യം ഡെപ്സാങ്? ലഡാക്കിലെ പാൻഗോങ് സോ പുകമറ മാത്രം, നിലപാട് കടുപ്പിക്കാൻ ഇന്ത്യ!!

Google Oneindia Malayalam News

ദില്ലി: ഇന്ത്യ- ചൈന അതിർത്തി തർക്കത്തിനിടെ ലഡാക്കിലെ ഡെപ്സാങ്ങ് സമതലങ്ങളെക്കുറിച്ച് പരാമർശിക്കാതെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. അതിർത്തി സംഘർഷത്തെക്കുറിച്ച് പാർലമെന്റിൽ വിശദമായ പ്രസ്താവന നടത്തിയെങ്കിലും പ്രതിരോധമന്ത്രി ഡെപ്സാങ്ങിനെക്കുറിച്ച് എവിടെയും പരാമർശിച്ചില്ല എന്നത് ശ്രദ്ധേയമാണ്. അതിർത്തിയിൽ ഏപ്രിൽ മുതൽ ഇന്ത്യൻ സൈന്യത്തിന്റെ പട്രോളിംഗ് തടസ്സപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ ഇരു രാജ്യങ്ങളും അതിർത്തിയിൽ വൻതോതിൽ സൈന്യത്തെ വിന്യസിക്കുകയും ചെയ്തിരുന്നു. ലോകത്തിലെ ഒരു ശക്തിയ്ക്കും ഇന്ത്യൻ സൈന്യത്തിന്റെ പട്രോളിംഗിനെ തടസ്സപ്പെടുത്താൻ കഴിയില്ലെന്നാണ് രാജ്നാഥ് സിംഗ് പാർലമെന്റിൽ പ്രതികരിച്ചത്.

എന്‍ഡിഎ തകരുന്നു, ബിജെപിക്കൊപ്പമില്ലെന്ന് അകാലിദള്‍, രണ്ടിടത്ത് പ്രശ്‌നങ്ങള്‍, കര്‍ഷകരില്‍ പിഴച്ചു!!എന്‍ഡിഎ തകരുന്നു, ബിജെപിക്കൊപ്പമില്ലെന്ന് അകാലിദള്‍, രണ്ടിടത്ത് പ്രശ്‌നങ്ങള്‍, കര്‍ഷകരില്‍ പിഴച്ചു!!

പാൻഗോങ്സോ പുകമറയോ?

പാൻഗോങ്സോ പുകമറയോ?

ഡെപ്സാങ്ങ് ഇന്ത്യയ്ക്കം ചൈനയ്ക്കും ഇടയിലുള്ള പഴയൊരു പ്രശ്നമാണ്. ഇത്തവണ ചൈനയുമായി അതിർത്തി തർക്കമുണ്ടായ പാൻഗോങ് സോ- ചുഷുൽ, ഗോഗ്ര- ഹോട്ട്സ്പ്രിംഗ്സ്, ഗാൽവൻ വാലി എന്നീ പ്രദേശങ്ങൾക്ക് സമാനമല്ലെന്നാണ് പ്രതിരോധമന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഡെപ്സാങ്ങിൽ ഉടനടി സൈനിക നടപടി ഉണ്ടാകില്ല. ഇവിടെ ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിനെക്കുറിച്ച് വലിയ അവകാശവാദങ്ങൾ നടക്കുന്നുണ്ട്. ഇവിടത്തെ തൽസ്ഥിതിയിൽ മാറ്റംവരുത്താൻ പുതിയ ശ്രമങ്ങൾ ഇപ്പോഴില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 ഡെസ്പാങ്ങിൽ ആശങ്ക

ഡെസ്പാങ്ങിൽ ആശങ്ക

പാൻഗോങ്സോ- ചുഷുലിലും ലഡാക്കിലെ മറ്റ് താഴ്ന്ന പ്രദേശങ്ങളിലും പ്രശ്നങ്ങളുണ്ടാക്കി തന്ത്രപ്രധാനമായ ഡെസ്പാങ്ങിൽ നിന്ന് ഇന്ത്യയുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണോ ചൈന നടത്തുന്നതെന്നാണ് ഇന്ത്യ സുരക്ഷാ വൃത്തങ്ങളിൽ ഉയരുന്ന ആശങ്ക. പീപ്പിൾസ് ലിബറേഷൻസ് ആർമി കഴിഞ്ഞ നാലോ അഞ്ചോ മാസമായി ഡെസ്പാങ്ങിലെ 10, 11, 12, 13 പട്രോളിംഗ് പോയിന്റുകളിൽ പട്രോളിംഗ് നടത്തുന്നതിൽ നിന്ന് തുടർച്ചയായി തടഞ്ഞുകൊണ്ടിരിക്കുകയാണ്. ഡെപ്സാങ്ങിലെ ബോട്ടിൽനെക്ക്/ വൈ ജംങ്ഷനിലാണ് ചൈനീസ് സൈന്യം ക്യാമ്പ് ചെയ്തിട്ടുള്ളത്. ഇത് ഇന്ത്യൻ ഭൂപ്രദേശത്തിനകത്തേക്ക് 18 കിലോമീറ്റർ അകത്തേക്ക് കയറിയാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ ഇന്ത്യൻ സൈന്യം പട്രോളിംഗിനായി എത്തുമ്പോഴോഴെല്ലാം ചൈനീസ് സൈന്യം തടയുന്ന നീക്കമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

 972 കിലോമീറ്റർ പ്രദേശം

972 കിലോമീറ്റർ പ്രദേശം


ഡെപ്സാങ്ങിൽ 972 ചതുരശ്ര കിലോമീറ്റർ ഭൂപ്രദേശമാണ് ചൈന അവകാശമുന്നയിക്കുന്നത്. ചൈനയുടെ ജി 219 ദേശീയപാതയോട് ചേർന്ന് കിടക്കുന്ന ഡെസ്പാങ്ങും- ദൌലത്ത് ബെഗ് ഓൾഡിയും ചൈനയെ സംബന്ധിച്ച് ആശങ്ക ഉയർത്തുന്ന വസ്തുതയാണ്. ഈ റോഡാണ് ടിബറ്റിലെ ഷിൻജിയാങ്ങുമായി ചൈനയെ ബന്ധിപ്പിക്കുന്നത്. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ നാലാമത്തെ മോർട്ടോറൈസ്ഡ് ഇൻഫന്ററി ഡിവിഷൻ, ആറാമത് മെക്കനൈസ്ഡ് ഇൻഫന്ററി ഡിവിഷൻ എന്നിവയിൽ നിന്നായി 12,000 സൈന്യത്തെയും ടാങ്കുകളും ആയുധങ്ങളും ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിന് സമീപത്ത് വിന്യസിച്ചിട്ടുണ്ട്.

 സൈനിക വിന്യാസം ഉയർത്തി

സൈനിക വിന്യാസം ഉയർത്തി

മെയ് മാസത്തിന് ശേഷം ഇന്ത്യയും ഇന്ത്യ- ചൈന അതിർത്തിയ്ക്ക് സമീപത്ത് രണ്ട് ബ്രിഗേഡ് വരുന്ന സൈന്യത്തെ വിന്യസിച്ചിരുന്നു. ടാങ്കുകൾക്ക് പുറമേ ഇൻഫന്ററി റെജിമെന്റുകളേയും ഡെസ്പാങ്ങിലെ ടേബിൾ ടോപ്പ് പീഠഭൂമിയിൽ ഇന്ത്യ വിന്യസിച്ചിരുന്നു. 16,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ദൌലത്ത് ബെഗ് ഓൾഡിയെ ലാൻഡിംഗ് ഗ്രൌണ്ടായും സൈന്യത്തിന് ഉപയോഗിക്കാൻ സാധിക്കും. ഇതിന്റെ വടക്കുഭാഗത്താണ് കാരക്കോറം ചുരം സ്ഥിതി ചെയ്യുന്നത്. ഇന്ത്യ- ചൈന അതിർത്തി രൂക്ഷമായതോടെ ഇന്ത്യ- പാക് അതിർത്തിയായ ലൈൻ ഓഫ് കൺട്രോളിൽ സൈന്യത്തെ വിന്യസിച്ചതിന് സമാനമായി എൽഎസിയിലും സൈന്യത്തെ വിന്യസിക്കുകയായിരുന്നു ഇന്ത്യ. എന്നാൽ ഡെസ്പാങ്ങിലെ പെർമെനന്റ് പട്രോളിംഗ് ഇല്ലാതാക്കാനാണ് ചൈന ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

21 ദിവസത്തിന് ശേഷം

21 ദിവസത്തിന് ശേഷം

2013ലാണ് ഡെപ്സാങ്ങ് സമതലങ്ങളിൽ ഏറ്റവും ഒടുവിൽ ഇന്ത്യ- ചൈന സൈന്യങ്ങൾ തമ്മിൽ അതിർത്തി തർക്കങ്ങൾ ഉണ്ടാകുന്നത്. ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിൽ നിന്ന് രാകി നല്ല പ്രദേശത്തെ ക്യാമ്പിലേക്ക് 19 കിലോമീറ്ററാണ് ചൈനീസ് സൈന്യം കടന്നുകയറിയത്. 21 ദിവസത്തെ തുടർച്ചയായി നയതന്ത്ര ചർച്ചകൾക്കൊടുവിലാണ് പിന്നീട് ഈ സംഘർഷത്തിന് അറുതി വരുന്നത്.

English summary
India- China stand off: Defence officials hints China targests over Depang desoite Pangong Tso
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X