കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈന പ്രകോപനം തുടര്‍ന്നാല്‍ തിരിച്ചടിക്കാം, സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം; നിര്‍ണായക തീരുമാനം

Google Oneindia Malayalam News

ദില്ലി: കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയിലെ ചൈനയുമായി സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രിയും സായുധ സേന തലവന്മാരും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ചൈനീസ് പ്രകോപനം തുടരുന്ന പശ്ചാത്തലത്തില്‍ എന്തിനും തയ്യാറാവാന്‍ സൈന്യത്തിന് പ്രതിരോധമന്ത്രി നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. യോഗത്തില്‍ സായുധസേന മേധാവികള്‍ക്കാണ് പ്രതിരോധമന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ തിരിച്ചടിക്കാന്‍ തയ്യാറാവണമെന്നാണ് നിര്‍ദ്ദേശം. കര, നാവിക, വ്യോമ തലത്തില്‍ നിരീക്ഷണം ശക്തമാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

rajnath singh

അതിര്‍ത്തിയില്‍ ചൈന ഏത് തരം പ്രകോപനം സൃഷ്ടിച്ചാലും അത് നേരിടാന്‍ സേനയ്ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതിരോധമന്ത്രി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ മൂന്ന് സൈനിക മേധാവിമാരോടൊപ്പം സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും പങ്കെടുത്തിരുന്നു.

Recommended Video

cmsvideo
Surender Modi-Rahul Gandhi takes a jibe at PM over Ladakh standoff with China | Oneindia Malayalam

അതിര്‍ത്തിയില്‍ ചൈനീസ് അതിക്രമിച്ച് കയറിയ സ്ഥലങ്ങളില്‍ നിന്ന് പിന്നോട്ട പോയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നുണ്ടെങ്കിലും ഗല്‍വാന്‍ താഴ്വരയുടെ മേല്‍ ചൈന ഉയര്‍ത്തിയ അവകാശവാദം പിന്‍വലിക്കുന്നതുവരെ സൈനിക നടപടികളുമായി മുന്നോട്ട് പോകണമെന്നാണ് യോഗത്തില്‍ തീരുമാനമായത്. അതേസമയം, അതിക്രമിച്ച് കയറിയ പ്രദേശത്ത് ചൈന നിര്‍മ്മിച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൊളിച്ചുമാറ്റിയിട്ടില്ല. ഇതിന് ഇന്ത്യന്‍ സൈനികര്‍ ശ്രമിച്ചപ്പോഴാണ് സംഘര്‍ഷമുണ്ടയതെന്നാണ് സൂചന.

ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്‌നം ഗുരുതരം; സഹായിക്കാമെന്ന് ട്രംപ്ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്‌നം ഗുരുതരം; സഹായിക്കാമെന്ന് ട്രംപ്

ഗാൽവാനിൽ ചൈനയുടെ 40 സൈനികർ കൊല്ലപ്പെട്ടു! പിടിയിലായ ചൈനീസ് തടവുകാരെ വിട്ടയച്ചെന്നും വികെ സിംഗ്ഗാൽവാനിൽ ചൈനയുടെ 40 സൈനികർ കൊല്ലപ്പെട്ടു! പിടിയിലായ ചൈനീസ് തടവുകാരെ വിട്ടയച്ചെന്നും വികെ സിംഗ്

English summary
India- China Stand off; Defense Minister Rajnath Singh gives complete Freedom to the Army
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X