കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സൈനികർ എന്തിന്, എവിടെവെച്ചാണ് കൊല്ലപ്പെട്ടത്?'; മോദിയെ മുൾമുനയിൽ നിർത്തി രാഹുൽ ഗാന്ധി

  • By Aami Madhu
Google Oneindia Malayalam News

ദില്ലി; ഇന്ത്യൻ അതിർത്തിയിൽ ഉള്ള ഭൂമിയിൽ ആരും കടന്ന് കയറിയിട്ടില്ലെന്നും നമ്മുടെ സൈനിക പോസ്റ്റുകളൊന്നും പിടിച്ചെടുത്തിട്ടില്ലെന്നുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞത്. ചൈനീസ് സംഘർത്തിൽ വിളിച്ച് ചേർത്ത സർവ്വകക്ഷി യോഗത്തിന് ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.

Recommended Video

cmsvideo
Rahul Gandhi Questions PM Modi About Galwan Valley Issue | Oneindia Malayalam

'പപ്പു.. പുച്ഛത്തിനും പരിഹാസത്തിനും തേച്ച് മായ്ച്ച് കളയാന്‌‌ കഴിയാത്ത സ്ഥാനം ഇന്ന് അയാൾക്കുണ്ട്''പപ്പു.. പുച്ഛത്തിനും പരിഹാസത്തിനും തേച്ച് മായ്ച്ച് കളയാന്‌‌ കഴിയാത്ത സ്ഥാനം ഇന്ന് അയാൾക്കുണ്ട്'

ചൈനീസ് ഏറ്റുമുട്ടലിൽ 20 സൈനികർ കൊല്ലപ്പെടുകയും 76 ഓളം സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് വിരുദ്ധമായിട്ടായിരുന്നു മോദിയുടെ പ്രതികരണം. അതേസമയം മോദിയുടെ പ്രസ്താവയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷം.

 ആഞ്ഞടിച്ച് രാഹുൽ

ആഞ്ഞടിച്ച് രാഹുൽ

രൂക്ഷവിമർശനമാണ് മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഉയർത്തിയത്. മോദി ഇന്ത്യൻ മണ്ണ് ചൈനയ്ക്ക് മുന്നിൽ അടിയറവ് വെച്ചെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പ്രതികരണം.'ചൈനയ്ക്ക് മുന്നിൽ ഇന്ത്യൻ ഭൂമി പ്രധാനമന്ത്രി അടിയറവ് വെച്ചു, അതിർത്തി പ്രദേശം ചൈനയുടേത് ആയിരുന്നെങ്കിൽ നമ്മുടെ സൈനികർ വീരമൃത്യു വരിച്ചത് എങ്ങനെയാണ്? അവർ എവിടെ വെച്ചാണ് കൊല്ലപ്പെട്ടത്?, രാഹുൽ ഗാന്ധി ചോദിച്ചു.

അതിർത്തി സംഘർഷം

അതിർത്തി സംഘർഷം

നേരത്തേ തന്നെ അതിർത്തി സംഘർഷത്തിൽ കേന്ദ്രസർക്കാരിനെതിരെ രാഹുൽ രംഗത്തെത്തിയിരുന്നു. ചൈനയുടെ ലഡാക് ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും എന്നാൽ ഇത് കണ്ടില്ലെന്ന് നടിച്ച് സർക്കാർ ഉറക്കത്തിലായിരുന്നുവെന്നും അതുകൊണ്ട് നമ്മുടെ സൈനികരുടെ ജീവൻ പൊലിഞ്ഞതെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.

 ക്ലീൻ ചീറ്റ് നൽകിയോ?

ക്ലീൻ ചീറ്റ് നൽകിയോ?

അതേസമയം മുൻ കേന്ദ്രമന്ത്രി ധനമന്ത്രിയും മോദിയുടെ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തി.പ്രധാമന്ത്രി ചൈനയ്ക്ക് ക്ലീൻ ചീറ്റ് നൽകിയോ എന്നായിരുന്നു കോൺഗ്രസ് നേതാവ് പി ചിദംബരം ചോദിച്ചത്. ഇന്ത്യൻ പ്രദേശത്ത് വിദേശ സാന്നിധ്യം(ചൈനീസ് ) ഇല്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. അങ്ങനെയെങ്കിൽ മെയ് 5 നും ആറിനും അതിർത്തിയിൽ തുടർന്ന ആശയക്കുഴപ്പം എന്തായിരുന്നു?, ചിദംബരം ചോദിച്ചു.

 നിരവധി ചോദ്യങ്ങൾ

നിരവധി ചോദ്യങ്ങൾ

നിരവധി ട്വീറ്റുകളിലൂടെയാണ് ചിദംബരം മോദിയ്ക്കെതിരെ ചോദ്യങ്ങൾ ഉയർത്തിയത്. ജൂൺ 16-17 തീയതികളിൽ സൈനികർ തമ്മിൽ ഏറ്റുമുട്ടൽ നടന്നത് എന്തുകൊണ്ടായിരുന്നു? എന്തുകൊണ്ടാണ് ഇന്ത്യക്ക് 20 സൈനികരുടെ ജീവൻ നഷ്ടമായത്?ചൈനീസ് സൈനികരുടെ കടന്നുകയറ്റം ഇല്ലായിരുന്നുവെങ്കിൽ, ജൂൺ 6 ന് നയതന്ത്ര തലത്തിൽ നടന്ന ചർച്ച എന്തായിരുന്നു. കാലാവസ്ഥയെക്കുറിച്ചാണോ?

 എന്തിനാണ് സംസാരിച്ചത്

എന്തിനാണ് സംസാരിച്ചത്

ചൈനീസ് സൈനികർ അതിർത്തി കടന്ന് എത്തിയില്ലേങ്കിൽ സമാധാനം പുനസ്ഥാപിക്കുന്നത് സംബന്ധിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ പ്രസ്താവന ഇറക്കിയത് എന്തിനായിരുന്നു.കടന്നുകയറ്റമോ ലംഘനമോ ഇല്ലായിരുന്നുവെങ്കിൽ, എന്തുകൊണ്ടാണ് ഇരുവിഭാഗവും സൈനികരെ വിന്യസിക്കുന്നതിനെക്കുറിച്ച് ഇത്രയധികം സംസാരിച്ചത്?

എന്തിനെ കുറിച്ചാണ് ചർച്ച

എന്തിനെ കുറിച്ചാണ് ചർച്ച

പ്രധാനമന്ത്രി ചൈനയ്ക്ക് ക്ലീൻ ചിറ്റ് നൽകിയിട്ടുണ്ടോ? അങ്ങനെയാണെങ്കിൽ, ചൈനയുമായി എന്താണ് ചർച്ച ചെയ്യാനുള്ളത്? എന്തുകൊണ്ടാണ് മേജർ ജനറൽമാർ ചർച്ച നടത്തുന്നത്? എന്തിനെക്കുറിച്ചാണ്? ചിദംബരം ചോദിച്ചു.

അപ്രതീക്ഷിത നീക്കവുമായി ഇന്ത്യ; യുദ്ധ വിമനങ്ങൾ നിയന്ത്രണ രേഖയ്ക്ക് സമീപം, വ്യോമസേനാ മേധാവി ലഡാക്കിൽഅപ്രതീക്ഷിത നീക്കവുമായി ഇന്ത്യ; യുദ്ധ വിമനങ്ങൾ നിയന്ത്രണ രേഖയ്ക്ക് സമീപം, വ്യോമസേനാ മേധാവി ലഡാക്കിൽ

കോൺഗ്രസ് നീക്കത്തിൽ വിറച്ച് ബിജെപി; മണിപ്പൂരിൽ രാജ്യസഭ തിരഞ്ഞെടുപ്പ് നിർണായകം,അനുകൂലമാക്കാൻ കോൺഗ്രസ്കോൺഗ്രസ് നീക്കത്തിൽ വിറച്ച് ബിജെപി; മണിപ്പൂരിൽ രാജ്യസഭ തിരഞ്ഞെടുപ്പ് നിർണായകം,അനുകൂലമാക്കാൻ കോൺഗ്രസ്

English summary
India-china stand off; Rahul gandhi slams PM Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X