കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗല്‍വാന്‍ സംഘര്‍ഷം: ചൈനയോട് എങ്ങനെ പ്രതികരിക്കണം... വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇങ്ങനെ

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ലഡാക്ക് മേഖലയില്‍ ഗല്‍വാന്‍ താഴ് വരയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ ആണ് കൊല്ലപ്പെട്ടത്. എഴുപതിലേറെ സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചൈനീസ് പട്ടാളത്തിനും വലിയ നഷ്ടം ഉണ്ടായിട്ടുണ്ട്. അതിന്റെ കണക്കുകള്‍ പുറത്ത് വന്നിട്ടില്ല.

ഈ സാഹചര്യത്തിലാണ്, ചൈനയോട് ഇന്ത്യ എങ്ങനെ പ്രതികരിക്കണം എന്നാണ് വായനക്കാര്‍ കരുതുന്നത് എന്ന ചോദ്യവുമായി വണ്‍ഇന്ത്യ എത്തുന്നത്. ഇമെയില്‍ വഴിയും സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും ഒരുപാട് പ്രതികരണങ്ങളാണ് ലഭിച്ചത്. അതില്‍ നിന്ന് തിരഞ്ഞെടുത്ത ചില പ്രതികരണങ്ങളാണ് ഇവിടെ നല്‍കുന്നത്.

ചൈനയ്ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കണം എന്നാണ് വലിയൊരു വിഭാഗവും ആവശ്യപ്പെടുന്നത്. എന്നാല്‍ അവധാനതയോടെ വേണം ഈ പ്രശ്‌നത്തെ നേരിടാന്‍ എന്ന് കരുതുന്നവരും ഏറെയാണ്.

എടുത്തുചാട്ടം വേണ്ട

എടുത്തുചാട്ടം വേണ്ട

ഈ ഘട്ടത്തില്‍ എടുത്തുചാട്ടം പാടില്ലെന്നാണ് നാഗപ്പന്‍ കേശവപിള്ള എന്ന വായനക്കാരന്‍ പ്രതികരിച്ചിരിക്കുന്നത്. വളരെ വിവേകത്തോടുകൂടി വേണം ഇതിന് നേരിടാന്‍. മധ്യസ്ഥരെ ഉള്‍പ്പെടുത്തി ചര്‍ച്ചകള്‍ ചെയ്ത് വേണം അതിര്‍ത്തി തര്‍ക്കം പരിഹരിക്കേണ്ടത് എന്നും നാഗപ്പന്‍ കേശവപിള്ള പറയുന്നു.

പരിധി വിട്ടാല്‍...

പരിധി വിട്ടാല്‍...

ആദ്യം ചര്‍ച്ചയുടെ മാര്‍ഗം... പരിധി വിട്ടാല്‍ തിരിച്ചടി- എന്നാണ് ആഷിഫ് എന്ന വായനക്കാരന്റെ പ്രതികരണം. നമ്മുടെ സൈനികരെ കൊലപ്പെടുത്തിയ ചൈന എന്നോ പരിധിവിട്ടുകഴിഞ്ഞു. ചൈനയ്ക്കും ആള്‍നഷ്ടമുണ്ടായി എന്ന വാര്‍ത്തകളും വായിച്ചു. എന്തുവന്നാലും ഒരടി പിന്നോട്ട് വയ്ക്കരുതെന്നാണ് ആഷിഫ് പറയുന്നത്.

ഇപ്പുറത്തുകൂടെ അവര്‍ കയറുമ്പോള്‍ അപ്പുറത്ത് കൂടെ നമ്മള്‍ കയറണം എന്നാണ് അജി ജോണ്‍ എന്ന വായനക്കാരന്റെ പ്രതികരണം.

Recommended Video

cmsvideo
ചൈനയുമായി കോടികളുടെ കരാര്‍ റദ്ധാക്കി ഇന്ത്യ | Oneindia Malayalam
നയതന്ത്രത്തിന്റെ വഴി

നയതന്ത്രത്തിന്റെ വഴി

പ്രശ്‌നങ്ങള്‍ നയതന്ത്രപരമായി പരിഹരിക്കുന്നതാണ് ഏറ്റവും ഉചിതം എന്നാണ് അനുപ്രിയ പ്രകാശ് എന്ന വായനക്കാരിയുടെ പക്ഷം. യുദ്ധം, യുദ്ധം എന്ന് അലറിവിളിക്കാന്‍ എളുപ്പമാണ്. പക്ഷെ ഒരു യുദ്ധം വരുത്തിവെക്കുന്ന കെടുതികള്‍ വിചാരിക്കുന്നതിലും അപ്പുറമാകും. അത് ഇന്ത്യയും ചൈനയും പോലുമുള്ള രണ്ട് വന്‍ സൈനിക ശക്തികള്‍ തമ്മിലാവുമ്പോള്‍ വന്‍ നാശത്തിലേക്കാണ് എത്തുക. സാധാരണക്കാരന്റെ ജീവിതം കൂടുതല്‍ ദുരിത പൂര്‍ണ്ണമാവും. അതിനാല്‍ പ്രശ്‌നങ്ങള്‍ നയതന്ത്ര തലത്തില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണം എന്നും അനുപ്രിയ പറയുന്നു.

ചൈനയെ അത്രയ്ക്ക് പേടിക്കണോ

ചൈനയെ അത്രയ്ക്ക് പേടിക്കണോ

ചൈനയ്ക്ക് മറുപടി നല്‍കാന്‍ കാത്തുനില്‍ക്കരുത് എന്നാണ് സജ്ത അനാമിക എന്ന വായനക്കായിരിയുടെ അഭിപ്രായം. പ്രകോപിപ്പിച്ചാല്‍ തക്ക മറുപടി നല്‍കുമെന്ന് മോദി പറയുന്നു. നമ്മുടെ 20 സൈനികരെ ആണി തറച്ച ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ച് കൊന്നതില്‍ കൂടുതല്‍ എന്ത് പ്രകോപനം ആണ് വേണ്ടത് ഇനി? പാകിസ്താനെതിരെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയ നാം എന്തിനാണ് ചൈനയുടെ കാര്യത്തില്‍ മടിച്ചുനില്‍ക്കുന്നത് എന്നാണ് സജ്ത ചോദിക്കുന്നത്.

ഒരുമിച്ച് എതിര്‍ക്കണം

ഒരുമിച്ച് എതിര്‍ക്കണം

ചൈനയെ ലോകരാജ്യങ്ങള്‍ എല്ലാം ചേര്‍ന്ന് ഒരുമിച്ച് എതിര്‍ക്കണം എന്നാണ് മയില്‍പ്പീലി എന്ന വായനക്കാരിയുടെ പ്രതികരണം.

അമേരിക്ക പറഞ്ഞത് കേട്ടോ.... ഇത് ചൈനയുടെ തന്ത്രം ആണെന്ന്. ലോക രാജ്യങ്ങളില്‍ മുഴുവന്‍ ഇപ്പോള്‍ കൊറോണ പടര്‍ത്തി തളര്‍ത്തിയതിന് ശേഷം തകര്‍ക്കുക എന്നതാണ് അവര്‍ ഉദ്ദേശിക്കുന്നത്. എന്റെ അഭിപ്രായത്തില്‍ എല്ലാ രാജ്യങ്ങളും കൂടി വളഞ്ഞിട്ട് അവരെ ആക്രമിച്ച് തകര്‍ത്തുകളയണം- മയില്‍പ്പീലിയുടെ പ്രതികരണം ഇങ്ങനെയാണ്.

ബഹിഷ്‌കരണം വേണം

ബഹിഷ്‌കരണം വേണം

ചൈനയുടെ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുകയാണ് വേണ്ടത് എന്ന അഭിപ്രായക്കാരനാണ് അഷ്‌റഫും ജോനയും.

ആദ്യം ചൈനയുടെ സാധനങ്ങള്‍ ഉപയോഗിക്കുന്നത് നിര്‍ത്തുകാണ് ചെയ്യേണ്ടത്. അതിന് ആര്‍ക്കെങ്കിലും കഴിയുമോ എന്നതാണ് ചോദ്യം- അഷ്റഫ്

ചൈനയില്‍ നിന്നുള്ള ഇറക്കുമതി നിര്‍ത്തണം. എല്ലാ ചൈനീസ് ഉത്പനങ്ങളും നിരോധിക്കണം. ഇന്ത്യന്‍ കടകള്‍ എല്ലാം ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുകയും വേണം. അങ്ങനെ അവര്‍ക്ക് ഇരട്ടിയായി തിരിച്ചടി കൊടുക്കണം. നമ്മുടെ അതിര്‍ത്തി സംരക്ഷിക്കുക തന്നെ വേണം- ജോന

ജവാന്‍മാരുടെ ജീവന്‍

ജവാന്‍മാരുടെ ജീവന്‍

ചൈനയുമായി ഒരു യുദ്ധം എന്തായാലും വേണ്ടെന്നാണ് ഹൈഫ എന്ന വായനക്കാരിയുടെ പ്രതികരണം. നമ്മുടെ ജവാന്‍മാരുടെ ജീവന്‍ നമ്മുടെ സ്വന്തം ജീവന്‍ ആയിട്ട് തന്നെ കാണണം. യുദ്ധം നടന്നാല്‍ ഇനിയും ഒരുപാട് പേര്‍ കൊല്ലപ്പെട്ടേക്കാം. പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണം എന്നാണ് ഹൈഫ പറയുന്നത്.

വന്‍ ശക്തി

വന്‍ ശക്തി

എന്തൊക്കെ പറഞ്ഞാലും ചൈന ഒരു വന്‍ ശക്തിയാണ് എന്നകാര്യം നാം മറക്കരുത് എന്നാണ് സൂര്യചന്ദ്രന്‍ എന്ന വായനക്കാരന്റെ പക്ഷം. ചൈനയെ പോലെ ഉള്ള ഒരു വന്‍ ശക്തിയെ സൈനികമായി നേരിടാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടോ എന്ന് ഓര്‍ക്കണം. ദേശസ്‌നേഹം വേണം. സ്വന്തം രാജ്യത്തെ കുറിച്ച് അഭിമാനിക്കണം. എന്നാല്‍ നമ്മുടെ എതിരാളികളുടെ ശക്തിയെ പറ്റി കൂടി നാം ചിന്തിച്ചേ മതിയാവൂ. അല്ലെങ്കില്‍ അത് ആത്മഹത്യാപരം ആകും. ഇന്ത്യ ലോകത്തിന് മുന്നില്‍ വയ്ക്കുന്ന മാതൃക ഒരിക്കലും യുദ്ധത്തിന്റേതോ എടുത്തുചാട്ടത്തിന്റേതോ ആകരുത് എന്നാണ് സൂര്യചന്ദ്രന്‍ പറയുന്നത്.

12 മണിക്കൂര്‍ നീണ്ട സൈനിക തല ചര്‍ച്ച, ഇന്ത്യയുടെ നിലപാട് ചൈനയെ അറിയിച്ചു; അടുത്ത നീക്കം..?12 മണിക്കൂര്‍ നീണ്ട സൈനിക തല ചര്‍ച്ച, ഇന്ത്യയുടെ നിലപാട് ചൈനയെ അറിയിച്ചു; അടുത്ത നീക്കം..?

 ഇന്ത്യ-ചൈന സംഘർഷം; നിയന്ത്രണ രേഖയിൽ നിന്ന് പിൻമാറണമെന്ന് ഇന്ത്യയോട് ചൈന! ഇന്ത്യ-ചൈന സംഘർഷം; നിയന്ത്രണ രേഖയിൽ നിന്ന് പിൻമാറണമെന്ന് ഇന്ത്യയോട് ചൈന!

English summary
India- China standoffat Galwan valley: Readers reactions. Most of the readers think that the issue should be solved through diplomatic discussions.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X