• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദോക്‌ ലാ കേന്ദ്രീകരിച്ച് ചൈനയുടെ ടണല്‍ നിര്‍മ്മാണം; കൊടും ശൈത്യകാലത്തും യാത്ര സുഗമമാക്കും

ദില്ലി: അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സംഘര്‍ഷം നിലനില്‍ക്കുന്നതിന്റെ പശ്ചാത്തലത്തില്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇരുരാജ്യങ്ങളുടെയും ഉന്നത സൈനിക വൃത്തങ്ങള്‍ കൂടിക്കാഴ്ച നടത്തിയത്. സംഘര്‍ഷം ഉടലെടുത്തത് മുതലുള്ള എട്ടാമത്തെ ചര്‍ച്ചയായിരുന്നു അത്. എന്നാല്‍ ചര്‍ച്ച ക്രിയാത്മകമാണെങ്കിലും അതിര്‍ത്തിയില്‍ നിന്ന് സൈനികരെ പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമൊന്നുമുണ്ടായില്ല. എന്നാല്‍ ഇപ്പോഴിതാ അതിര്‍ത്തിയില്‍ സുപ്രധാന നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ് ചൈന.

ബീഹാറില്‍ 2005 ആവര്‍ത്തിക്കും, ആദ്യം ലാലു, ഇപ്പോള്‍ നിതീഷ്, മുഖ്യമന്ത്രിമാരുടെ വഴിമുടക്കി എല്‍ജെപി!!

അതിര്‍ത്തിയിലെ ദോക് ലാ കേന്ദ്രീകരിച്ച് ചൈന ടണല്‍ നിര്‍മ്മിക്കുന്നതായി റിപ്പോര്‍ട്ടാണ്. ദേശീയ മാധ്യമമായ എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിര്‍ത്തിയിലെ ഏത് കാലാവസ്ഥയിലും ചൈനയുടെ യാത്ര സുഗമമാക്കുന്നതിന് ഈ ടണല്‍ കൊണ്ട് സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2019 ആഗസ്റ്റിലെയും കഴിഞ്ഞ മാസത്തെയും ഉപഗ്രഹ ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് എന്‍ഡിടിവി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

അമേരിക്കയില്‍ ട്രംപ് തോറ്റത് പോലെ ബീഹാറില്‍ ബിജെപിയും തോല്‍ക്കും, രൂക്ഷ വിമര്‍ശനവുമായി ശിവസേന!!

ഉപഗ്രഹ ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ നേരത്തെയും അതിര്‍ത്തിയില്‍ ചൈന ടണല്‍ നിര്‍മ്മിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോഴുള്ള ചിത്രങ്ങള്‍ പരിശോധിക്കുമ്പോള്‍ അത് 500 മീറ്ററോളം വര്‍ദ്ധിപ്പിച്ചെന്നാണ് മനസിലാകുന്നത്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ സൈനിക വൃത്തങ്ങളും എന്‍ഡിടിവിയോട് വ്യക്തമാക്കിയിട്ടുണ്ട്. ഇനി വരാന്‍ പോകുന്ന കൊടും ശൈത്യത്തെ അതിജീവിച്ച് ഈ മേഖലയിലൂടയുള്ള യാത്ര സുഗമമാക്കുന്നതിന് വേണ്ടിയാണ് ചൈന അതിര്‍ത്തിയില്‍ ഇങ്ങനെ ഒരു നീക്കം നടത്തുന്നതെന്ന് സൈനിക വൃത്തങ്ങള്‍ പറയുന്നത്. കനത്ത മഞ്ഞുവീഴ്ചയില്‍ ടണലിലൂടെയല്ലാതെയുള്ള യാത്ര വളരെ ദുഷ്‌കരമാണ്.

ബീഹാറിലുള്ളത് ശരിക്കും ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരാണോ? നിതീഷിന്റെ തകര്‍ച്ചയ്ക്ക് കാരണങ്ങള്‍ ഇവ!!

സമുദ്ര നിരപ്പില്‍ നിന്ന് ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മെറുഗ് ലാ പാസിലൂടെ ദോക് ലാമില്‍ എത്തുന്നതിനുള്ള ടണലാണ് ചൈന ഇപ്പോള്‍ നിര്‍മ്മിക്കുന്നത്. 2019ലെ ഉപഗ്രഹ ചിത്രത്തില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട സൂചന ലഭിച്ചിരുന്നു.

കോണ്‍ഗ്രസിന് അടുത്ത തിരിച്ചടി; വിജയശാന്തിയും പാര്‍ട്ടി വിടുന്നു... ലക്ഷ്യം ബിജെപിയെന്ന് റിപ്പോർട്ട്

ബീഹാര്‍ ഇത്തവണ ആര്‍ക്കൊപ്പം? വോട്ടെണ്ണല്‍ രാവിലെ എട്ടിന് ആരംഭിക്കും, ആദ്യ ട്രെന്‍ഡ് പത്ത് മണിയോടെ

തമിഴ്‌നാട്ടിൽ മാധ്യമപ്രവർത്തകനെ വെട്ടിക്കൊന്നു; നാല് പേർ അറസ്റ്റിൽ പിന്നിൽ ഭൂമാഫിയയും ലഹരി സംഘവും

English summary
India- China Standoff; China construct new tunnel in the Doklam ares For Winter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X