കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ചര്‍ച്ചയ്ക്കിടെ ചതി': ചൈനയുടെ രഹസ്യനീക്കം, യുദ്ധവിമാനങ്ങളും ബോംബറുകളും, ഒരുങ്ങി ഇന്ത്യയും

  • By Desk
Google Oneindia Malayalam News

ലഡാക്ക്: അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം ചില രഹസ്യ നീക്കങ്ങള്‍ നടത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ഒരു ഭാഗത്ത് ഇന്ത്യന്‍ സൈനികരുമായി ചര്‍ച്ചയ്ക്ക് കളമൊരുക്കുന്നതിനിടെയാണ് വന്‍ സേനാ വിന്യാസം ചൈന നടത്തുന്നത്. അത്യാധുനിക യുദ്ധവിമാനങ്ങളും ബോംബറുകളും ചൈന അതിര്‍ത്തിയിലെ സൈനിക കേന്ദ്രങ്ങളില്‍ എത്തിച്ചിരിക്കുകയാണ്.

നേരത്തെ സൈനിക തലത്തില്‍ ചര്‍ച്ച നടക്കുന്ന വേളയില്‍ തന്നെയാണ് ഇന്ത്യന്‍ സൈനികരെ ആക്രമിച്ചതും 20 പേരെ കൊലപ്പെടുത്തിയതും. ഇന്ത്യന്‍ സൈനികരുടെ മൃതദേഹത്തോട് പോലും ചൈന ക്രൂരത കാണിച്ചുവെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു. തൊട്ടുപിന്നാലെയാണ് പുതിയ സേനാ നീക്കങ്ങള്‍. വിശദാംശങ്ങള്‍ ഇങ്ങനെ...

കൂടുതല്‍ യുദ്ധവിമാനങ്ങള്‍

കൂടുതല്‍ യുദ്ധവിമാനങ്ങള്‍

ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ ചൈനീസ് സൈന്യത്തിന് താവളങ്ങളുണ്ട്. ഇവിടേക്ക് കൂടുതല്‍ യുദ്ധവിമാനങ്ങള്‍ എത്തിക്കുന്ന തിരക്കിലാണ് ചൈനീസ് സൈന്യം. ചര്‍ച്ചയും സമവായ നീക്കങ്ങളും ചൈന കാര്യമാക്കുന്നില്ല എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.

പട്രോളിങ് ഒഴിവാക്കണമെന്ന് ചൈന

പട്രോളിങ് ഒഴിവാക്കണമെന്ന് ചൈന

ഇന്ത്യന്‍ സൈനികര്‍ അതിര്‍ത്തിയില്‍ പട്രോളിങ് നടത്താറുണ്ട്. ഈ പട്രോളിങ് ഒഴിവാക്കണമെന്നാണ് ചൈനയുടെ വാദം. എന്നാല്‍ ഇന്ത്യ അതിന് ഒരുക്കമല്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. പട്രോളിങ് സംഘത്തിന് നേരെ മുമ്പ് ചൈനീസ് സൈന്യത്തിന്റെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടായിരുന്നു.

വിവരം കൈമാറി

വിവരം കൈമാറി

ചൈനീസ് സൈന്യത്തിന്റെ നീക്കങ്ങള്‍ സംബന്ധിച്ച് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ വിവരം കൈമാറിയിട്ടുണ്ട്. തുടര്‍ന്നാണ് ഇന്ത്യ അതിര്‍ത്തിയില്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ തുടങ്ങിയത്. എന്തിനും സജ്ജരായ രണ്ട് സേനാ വ്യൂഹങ്ങളെ ലഡാക്കിലെ അതിര്‍ത്തിയില്‍ ഇന്ത്യ വിന്യസിച്ചുകഴിഞ്ഞു.

അന്ന് ചൈന ചതിച്ചു

അന്ന് ചൈന ചതിച്ചു

ലഫ്റ്റനന്റ് ജനറല്‍ തലത്തിലുള്ള ചര്‍ച്ച ഇന്ത്യയും ചൈനയും അടുത്താഴ്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനിടയിലാണ് ചൈനീസ് സൈന്യം കൂടുതല്‍ സൈനികരെ രഹസ്യമായി അതിര്‍ത്തിയില്‍ എത്തിക്കുന്നത്. കഴിഞ്ഞ ജൂണ്‍ ആറിന് മേജര്‍ തലത്തിലുള്ള ചര്‍ച്ച നടന്നിരുന്നു. എന്നാല്‍ പത്ത് ദിവസം പിന്നിടുമ്പോഴാണ് ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ ആക്രമണമുണ്ടായത്.

നാല് താവളങ്ങള്‍

നാല് താവളങ്ങള്‍

എല്‍എസിയോട് ചേര്‍ന്ന് ചൈനയ്ക്ക് നാല് താവളങ്ങളുണ്ട്. സിന്‍ജിയാങിലെ ഹോട്ടാന്‍, എന്‍ഗ്യാരി, ഷിഗറ്റ്‌സി, നിന്‍ങ്ചി എന്നിവയാണവ. ലഡാക്ക്, സിക്കിം, അരുണാചല്‍ പ്രദേശ് എന്നീ ഇന്ത്യന്‍ സംസ്ഥാനളോട് ചേര്‍ന്നാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ഈ താവളങ്ങളിലേക്ക് യുദ്ധവിമാനങ്ങള്‍, ബോംബറുകള്‍, ഹെലികോപ്റ്ററുകള്‍ എന്നിവ എത്തിച്ചിരിക്കുകയാണ് ചൈനീസ് സൈന്യം.

Recommended Video

cmsvideo
Surender Modi-Rahul Gandhi takes a jibe at PM over Ladakh standoff with China | Oneindia Malayalam
ഇന്ത്യയും വന്‍ ഒരുക്കത്തില്‍

ഇന്ത്യയും വന്‍ ഒരുക്കത്തില്‍

അതേസമയം, ഇന്ത്യന്‍ സൈന്യവും ശക്തമായ ഒരുക്കമാണ് അതിര്‍ത്തിയില്‍ നടത്തുന്നത്. അപ്പാഷെ ഹെലികോപ്റ്ററുകളും സുഖോയ് യുദ്ധവിമാനങ്ങളും ടാങ്കുകളും സൈന്യം എല്‍എസിയില്‍ വന്യസിച്ചിട്ടുണ്ട്. രണ്ടു ഡിവിഷന്‍ ആര്‍മിയെ പ്രത്യേകമായും വിന്യസിച്ചു. ചൈനീസ് സൈന്യത്തിന് തിരിച്ചടി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാ അനുമതിയും നല്‍കിയിരിക്കുകയാണ്.

ഗല്‍വാന്‍ തങ്ങളുടെതെന്ന് ചൈന

ഗല്‍വാന്‍ തങ്ങളുടെതെന്ന് ചൈന

ഗല്‍വാന്‍ താഴ്‌വര തങ്ങളുടേതാണ് എന്നാണ് ചൈനയുടെ വാദം. ഇക്കാര്യം ഇന്ത്യ തള്ളി. ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത വാദമാണ് ചൈന ഉന്നയിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. ചരിത്രപരമായി പിന്തുണയില്ലാത്ത വാദമാണ് ചൈനയുടെത്. മാത്രമല്ല, അവരുടെ തന്നെ മുന്‍നിലപാടിന് വിരുദ്ധമാണിതെന്നും ശ്രീവാസ്തവ പറഞ്ഞു.

ഇന്ത്യ മുന്നോട്ട് പോകുന്നത്

ഇന്ത്യ മുന്നോട്ട് പോകുന്നത്

ഇന്ത്യയുടെ നിലപാട് ചരിത്രപരമായി വളരെ വ്യക്തമാണ്. ചൈനീസ് അതിര്‍ത്തിയിലെ നിയന്ത്രണ രേഖയുമായി സഹകരിച്ചാണ് ഇന്ത്യന്‍ സൈനികര്‍ മുന്നോട്ട് പോകുന്നത്. ഇന്ത്യയുടെ മറ്റു അതിര്‍ത്തിയിലും അങ്ങനെ തന്നെയാണ്. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സേന പട്രോളിങ് നടത്താറുണ്ട്. എന്നാല്‍ യാതൊരു പ്രകോപനവുമുണ്ടാക്കിയിട്ടില്ല. ചൈനീസ് സൈന്യത്തിന്റെ നിലപാട് മറിച്ചാണെന്നും ശ്രീവാസ്തവ പറഞ്ഞു.

കൂടുതല്‍ സൈനികര്‍

കൂടുതല്‍ സൈനികര്‍

അതേസമയം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അതിര്‍ത്തിയിലേക്ക് അര്‍ധസൈനിക വിഭാഗത്തെ ഉടന്‍ അയക്കാനും ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നുണ്ട്. പര്‍വത മേഖലകളില്‍ പ്രവര്‍ത്തിക്കേണ്ടത് എങ്ങനെ എന്ന കാര്യത്തില്‍ പ്രത്യേക പരിശീലനം നേടിയ സൈനികരെയാണ് വിന്യസിക്കാന്‍ പോകുന്നതെന്ന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രത്യേകം പരിശീലനം

പ്രത്യേകം പരിശീലനം

ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിലെ 3000 അംഗങ്ങളെയാണ് ഉടന്‍ അതിര്‍ത്തിയില്‍ വിന്യസിക്കുക. പര്‍വത മേഖലകളിലെ സൈനിക നീക്കത്തില്‍ പ്രത്യേക പരിശീലനം ലഭിച്ചവരാണിവര്‍. ലഡാക്ക്, ജമ്മു കശ്മീര്‍ അതിര്‍ത്തിയിലും സമീപ മേഖലകളിലുമാണ് ഐടിബിപി വിഭാഗത്തെ വിന്യസിക്കാന്‍ പോകുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

30 കമ്പനി വേറെ

30 കമ്പനി വേറെ

രാജ്യത്ത് ക്രമസമാധാന പാലനത്തില്‍ വിന്യസിച്ചിരിക്കുന്ന 15 കമ്പനി സൈനികരെയാണ് തിടുക്കത്തില്‍ അതിര്‍ത്തിയിലേക്ക് മാറ്റുക. 15 കമ്പനിയെ വിന്യസിച്ചതിന് പിന്നാലെ 30 കമ്പനി അര്‍ധ സൈനികരെ കൂടി അതിര്‍ത്തിയില്‍ വിന്യസിക്കാന്‍ ആലോചനയുണ്ട്. ഒരു കമ്പനിയില്‍ 100-200 അംഗങ്ങളാണുണ്ടാകുക. മൊത്തം 7000 ഐടിബിപി ഭടന്‍മാര്‍ അതിര്‍ത്തികളില്‍ എത്തുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

'സുരേന്ദര്‍ മോദി', രാഹുലിന്റെ ട്വീറ്റ് ട്രെന്‍ഡിങ്; പ്രതികരിച്ച് വെട്ടിലായി ബിജെപി നേതാക്കള്‍'സുരേന്ദര്‍ മോദി', രാഹുലിന്റെ ട്വീറ്റ് ട്രെന്‍ഡിങ്; പ്രതികരിച്ച് വെട്ടിലായി ബിജെപി നേതാക്കള്‍

English summary
China added more jets, bombers close to the LAC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X