കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ-ചൈന സംഘർഷം; പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമോ? വിദേശ മന്ത്രിമാരുടെ നിർണായക ചർച്ച ഇന്ന്

Google Oneindia Malayalam News

ദില്ലി; അതിർത്തിയിൽ സംഘർഷ സാധ്യത തുടരവെ ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാരുടെ നിർണായക കൂടിക്കാഴ്ച ഇന്ന്. മോസ്കോയിൽ വെച്ചാണ് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ്‍യിയും ചർച്ച നടത്തുക. ഷാന്‍ഹായ് ഉച്ചകോടിയുടെ ഭാഗമായ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിന് ശേഷമാകും ചർച്ച നടക്കുക.

മെയിൽ ലഡാക്കിൽ ഇന്ത്യയും ചൈനയും ഏറ്റുമുട്ടിയതിന് ശേഷം ഇത് ആദ്യമായാണ് ജയശങ്കറും വിദേശകാര്യമന്ത്രി വാങ്യിയും തമ്മിൽ ചർച്ച നടത്തുന്നത്. ഗാൽവാൻ താഴ്‌വരയിൽ നടന്ന ഏറ്റുമുട്ടലിന് രണ്ട് ദിവസത്തിന് ശേഷം ജൂൺ 17 നാണ് ഇരു നേതാക്കളും ഫോണിൽ സംസാരിച്ചിരുന്നു. ഗാൽവനിൽ നടന്ന ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർക്കാണ് വീരമൃത്യു സംഭവിച്ചത്. ചൈനീസ് ഭാഗത്തും ആളപായം ഉണ്ടായിരുന്നു.

 jaishankar1-15

കിഴക്കന്‍ ലഡാക്കിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും പ്രശ്‌ന പരിഹാരത്തിന് രാഷ്ട്രീയ തലത്തില്‍ ഇരുപക്ഷവും തമ്മിലുള്ള ആഴത്തിലുള്ള ചർച്ച ആവശ്യമാണെന്നും റഷ്യയിലേക്ക് പുറപ്പെടും മുൻപ് മന്ത്രി ജയശങ്കർ വ്യക്തമാക്കിയിരുന്നു. അതിർത്തിയിലെ ശാന്തിയും സമാധാനവും കൈവരിക്കാൻ സാധിച്ചില്ലേങ്കിൽ ചൈനയുമായുള്ള മറ്റ് ബന്ധങ്ങൾ പഴയ രീതിയിൽ തുടരാനാകില്ലെന്നും ജയശങ്കർ വ്യക്തമാക്കിയിരുന്നു. അതിർത്തിയിൽ നിന്ന് ചൈനീസ് സൈന്യം പൂർണമായി പിൻവാങ്ങണമെന്നാണ് ഇന്ത്യയുടെ ആവശ്യം.

ഇ​രു​ ​രാ​ജ്യ​ങ്ങ​ളു​ടെ​യും​ ​പ്ര​തി​രോ​ധ​ ​മ​ന്ത്രി​മാ​ർ​ ​മൂ​ന്ന് ​ദി​വ​സം​ ​മു​മ്പ് ​റ​ഷ്യ​യി​ൽ​ ​ ​സ​മാ​ധാ​ന​ ​ച​ർ​ച്ച​ നടത്തിയിരുന്നു. എന്നാൽ ഇതിനെ തള്ളിക്കൊണ്ടായിരുന്നു തിങ്കളാഴ്ച രാത്രിയോടെ ചൈന വീണ്ടും അതിർത്തിയിൽ പ്രകോപനം സൃഷ്ടിച്ചത്. ഇന്ത്യയുടെ പട്രോളിങ് ചൈന തടയാന്‍ ശ്രമിച്ചുവെന്നും നിയന്ത്രണരേഖ മറികടക്കാനും ശ്രമിച്ചുവെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. ഇതിനിടെ ചൈന ആകേശത്ത് വെടിവെച്ചു. അതേസമയം, വെടിവയ്പിന് കാരണം ഇന്ത്യയാണെന്നും നിയന്ത്രണരേഖ ഇന്ത്യ ലംഘിച്ചെന്നും ചൈന ആരോപിച്ചിരുന്നു.

Recommended Video

cmsvideo
Yaks Stray Across Indo-China border: A Look At Use Of Animals As Spies Across World

അതേസമയം ജയ്‌ശങ്കറും വാങും തമ്മിലുള്ള കൂടിക്കാഴ്ചയോടെ മേഖലയിലെ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കപ്പെട്ടേക്കില്ലെന്നാണ് വിദഗ്ദർ കരുതുന്നത്. അതേസമയം ഇന്നത്തെ ചർച്ച പ്രശ്നങ്ങൾ സമാധാനകരമായി പരിഹരിക്കാൻ കൂടുതൽ രാഷ്ട്രീയ ഇടപെടലുകൾക്ക് വേദിയായേക്കുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.

കരുത്താവാൻ റാഫേൽ യുദ്ധവിമാനങ്ങൾ; ഇന്ന് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുംകരുത്താവാൻ റാഫേൽ യുദ്ധവിമാനങ്ങൾ; ഇന്ന് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകും

ജോസ് പോയതോടെ 9 സീറ്റുകള്‍ കൂടി കോണ്‍ഗ്രസിന്; നോട്ടമിട്ട് നേതാക്കള്‍, ലോക്സഭാ സീറ്റും സ്വന്തംജോസ് പോയതോടെ 9 സീറ്റുകള്‍ കൂടി കോണ്‍ഗ്രസിന്; നോട്ടമിട്ട് നേതാക്കള്‍, ലോക്സഭാ സീറ്റും സ്വന്തം

കഴിഞ്ഞ ഒരാഴ്ചയില്‍ ലോകത്തെ ഒരോ അഞ്ചില്‍ ഒന്ന് കൊവിഡ് മരണവും ഇന്ത്യയില്‍ നിന്നെന്ന് കണക്കുകള്‍കഴിഞ്ഞ ഒരാഴ്ചയില്‍ ലോകത്തെ ഒരോ അഞ്ചില്‍ ഒന്ന് കൊവിഡ് മരണവും ഇന്ത്യയില്‍ നിന്നെന്ന് കണക്കുകള്‍

English summary
India-china standoff; India-china foreign ministers to meet today at Moscow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X