• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചൈനയ്ക്കെതിരെ അത്യാധുനിക ഡ്രോണുകളുമായി ഇന്ത്യ; കരുത്താവാന്‍‌ ഗാർഡിയനും ഇസ്രായേലി ഹെറോണും

ദില്ലി; അതിർത്തിയിലെ ചൈന, പാകിസ്ഥാന് വെല്ലുവിളികളെ നേരിടുന്നതിന് ഇന്ത്യയ്ക്ക് കരുത്ത് പകരാൻ അത്യാധുനിക ഡ്രോണുകളും. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ യുഎസിൽ നിന്നുള്ള എംക്യൂ-9 ബി സ്കൈ ഡ്രോണുകളും ഒപ്പം ഇസ്രായേലി ഹെറോൺ കില്ലർ ഡ്രോണുകളും രംഗത്തിറക്കും.

ഹെറോൺ കില്ലർ ഡ്രോണുകളുടെ ഉപഗ്രഹ ആശയവിനിമയ നിരീക്ഷണ ശേഷി ഉയർത്താനും സൈന്യം തിരുമാനിച്ചിട്ടുണ്ട്. അതിർത്തി പുകഞ്ഞതോടെ നിരവധി ഇന്ത്യൻ സ്വകാര്യ കമ്പനികളും മികച്ച ഡ്രോണുകളും നിർമ്മിക്കുന്നുണ്ട്. ഇത് കൂടാതെയാണ് പുതിയ സംവിധാനങ്ങൾ.

അത്യാധുനിക സംവിധാനങ്ങൾ

അത്യാധുനിക സംവിധാനങ്ങൾ

ഇന്ത്യയിലേക്ക് വിതരണം ചെയ്യുന്നതിനായി യുഎസ് ഭരണകൂടം 2017 ൽ അംഗീകരിച്ച 22 രഹസ്യാന്വേഷണ, നിരീക്ഷണ സീ ഗാർഡിയൻ ഡ്രോണുകളേക്കാൾ ആക്രമിക്കാൻ ക്ഷമതയുള്ള ഡ്രോണുകൾ അതിർത്തിയിൽ ആവശ്യമാണെന്നാണ് മൂന്ന് സൈനിക വിഭാഗങ്ങളും വ്യക്തമാക്കിയിരിക്കുന്നത്.

അമേരിക്കയിലെ ജനറൽ ആട്ടോമിക്സിസ് നിർമ്മിക്കുന്ന എംക്യൂ-9 ബി സ്കൈ ഗാർഡിയൻ ഡ്രോണുകൾക്ക് 40 മണിക്കൂർ തുടർച്ചയായി 40,000 അടി മുകളിൽ പറക്കാനുള്ള ശേഷിയുണ്ട്.

സംവിധാനങ്ങൾ ഇങ്ങനെ

സംവിധാനങ്ങൾ ഇങ്ങനെ

മാത്രമല്ല 2.5 ടൺ ഭാരം വഹിക്കാനും ഇവയ്ക്ക് സാധിക്കും. എയർ ടു സർഫൈസ്, ലേബർ-ഗൈഡ് ബോംബുകൾ ഉൾപ്പെടെയാണിത്. ഗെയിം ചെയ്ഞ്ചർ എന്നാണ് ഈ ഡ്രോണുകളെ സൈന്യം വിശേഷിപ്പിക്കുന്നത്. ഇലക്ട്രോ ഒപ്റ്റിക്കൽ,ഇൻഫ്രാ റെഡ് മൾട്ടി മോഡ് റഡാർ,മൾട്ടി മോഡ് മാരിടൈം നിരീക്ഷണ റഡാർ, ലേസർ ഡെസിഗ്നേറ്റർ എന്നീ സംവിധാനങ്ങളും ഡ്രോണുകളിൽ ഘടിപ്പിച്ചിട്ടുണ്ട്.

30 എംക്യൂ 9 ബി

30 എംക്യൂ 9 ബി

ഇന്ത്യൻ മഹാസമുദ്രത്തിലുള്ള യുദ്ധകപ്പലുകളേയും അന്തർവാഹിനികളേയും ട്രാക്ക് ചെയ്യാൻ കെൽപ്പുള്ളവയാണ് ഇവ.

ഇന്ത്യയ്ക്കായി ഏറ്റവും പുതിയ സായുധ ഡ്രോൺ സാങ്കേതികവിദ്യയ്ക്കായി അമേരിക്കയിലെ ട്രംപ് ഭരണകുടവുമായി തങ്ങൾ ചർച്ച തുടരുകയാണെന്ന് സൈനീക വൃത്തങ്ങൾ അറിയിച്ചു. 22,000 കോടി രൂപ വരുന്ന കരാറാണ് അമേരിക്കയുമായി ഏർപ്പെടാൻ ഒരുങഅങുന്നത്. കരാറിൽ 30 ജനറൽ എംക്യൂ-9 ബി ഡ്രോണുകൾ വാങ്ങാനാണ് സൈന്യത്തിന്റെ നീക്കം.

ഇസ്രായേലി ഹെറോൺ

ഇസ്രായേലി ഹെറോൺ

ഇതുകൂടാതെ ഇസ്രായേലി ഹെറോൺ ഡ്രോണുകളെ ആധുനിക വത്കരിക്കാനുള്ള നിർദ്ദേശങ്ങളും സൈന്യം നൽകിയിട്ടുണ്ട്. നിലവിൽ, ഹെറോണിൽ ഒരു സാറ്റലൈറ്റ് ലിങ്ക് ഇല്ലാത്തതിനാൽ ഇത്തരം രണ്ട് ഡ്രോണുകൾ ഒരുമിച്ച് പറത്തേണ്ട സാഹചര്യം ഉണ്ടാകുന്നുണ്ട്. സാറ്റലൈറ്റ് സംവിധാനം ഒരുങ്ങിയാൽ വിവരങ്ങൾ തത്സമയ അടിസ്ഥാനത്തിൽ ലഭിക്കും.

cmsvideo
  Defence updates : പ്രധാന പ്രതിരോധ വാര്‍ത്തകള്‍ | Oneindia Malayalam
  പഠാൻ കോട്ടിൽ

  പഠാൻ കോട്ടിൽ

  മാത്രമല്ല ബന്ധം നഷ്ടപ്പെടാതെ തന്നെ ദീർഘ ദൂരം നിരീക്ഷണം നടത്താനും ഇവയ്ക്ക് സാധിക്കും. പഠാൻകോട്ട് ഭീകരരെ നേരിടാൻ ഇന്ത്യൻ സേന ഉപയോഗിച്ചത് ഹെറോൺ ഡ്രോണുകൾ ആയിരുന്നു. ഒരു ടൺ വരെ ഭാരം വഹിച്ച് പറക്കാൻ ശേഷിയുള്ള ഇവ യുദ്ധഭൂമിയിൽ കനത്ത നാശം വിതയ്ക്കാൻ പ്രാപ്തിയുള്ളതാണ്.

  ബ്രഹ്മോസ്, ആകാശ്, നിർഭയയും അതിർത്തിയിലെത്തിച്ചു; ചൈനയ്ക്ക് മറുപടി നൽകാൻ ഇന്ത്യ

  പാളിപ്പോയ സിപിഎം കാപ്സ്യൂൾ?; വ്യാജ പ്രചരണത്തിന്റെ മുനയൊടിച്ച് അനിൽ അക്കരെ എംഎൽഎ

  ശബരിമലകാലത്തെ അഴിഞ്ഞാട്ടം കണ്ടതല്ലേ, അന്ന് മുന്നിൽ നിന്നത് സംഘപരിവാറും മുസ്ലീം ലീഗും;എംഎ ബേബി

  English summary
  india-china standoff; India with sophisticated drones
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X