ഇന്ത്യ-ചൈന സൈനികതല ചർച്ച; മാധ്യമങ്ങൾ ഊഹാപോഹങ്ങൾ പടച്ചുവിടരുതെന്ന് സൈനിക വക്താവ്
ദില്ലി; ഇന്ത്യ-ചൈന സൈനികതല ചർച്ച പുരോഗമിക്കുകയാണ്. ലഡാക്ക് അതിർത്തിയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇരു സൈന്യങ്ങളുടെയും ലെഫ്റ്റനന്‍റ് ജനറല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ തമ്മില്‍ ചർച്ച നടത്തുന്നത്. അതേസമയം വിഷയം സംബന്ധിച്ച് അടിസ്ഥാന രഹിതാമായ വാർത്തകൾ നൽകരുതെന്ന് ഇന്ത്യൻ സൈനിക വക്താവ് മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. ഊഹാപോഹങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നത് പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിന് സഹായിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി തർക്കങ്ങൾ പുകയുന്നത് സംബന്ധിച്ച് പല റിപ്പോർട്ടുകളും അഭ്യൂഹങ്ങളും പുറത്തുവരുന്നുണ്ട്. ഇത് പാടെ തള്ളുകയാണ് സൈന്യം. നേരത്തേ ഇന്ത്യൻ പട്രോളിങ്ങ് സംഘത്തെ ചൈന തടഞ്ഞുവെച്ചുവെന്നും ആയുധങ്ങൾ പിടിച്ചുവെച്ചുവെന്നും തരത്തിലുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇന്ത്യൻ സൈന്യം ഈ വാർത്ത നിഷേധിച്ച് രംഗത്തെത്തിയിരുന്നു. അത്തരത്തിൽ ഒരു സംഭവങ്ങളും ഉണ്ടായിട്ടില്ലെന്നും മാധ്യമങ്ങൾ തെളിവില്ലാത്ത വാർത്തകൾ പ്രസിദ്ധീകരിക്കുമ്പോൾ അത് രാജ്യതാത്പര്യങ്ങളെ ഹനിക്കുകയേ ഉള്ളൂവെന്നും സൈനിക വക്താവ് വ്യക്തമാക്കിയിരുന്നു.
Recommended Video
അതേസമയം അതിർത്തിയിൽ തർക്ക പരിഹാരത്തിനുള്ള സാധ്യത തേടുകയാണ് ഇരു രാജ്യങ്ങളും. ചുസുള്‍-മോള്‍ദോ അതിര്‍ത്തി പോയിന്റിലെ ചൈനീസ് ഭാഗത്താണ് ചർച്ച നടക്കുന്നത്. ലഡാക്ക് അതിർത്തിയുടെ സുരക്ഷാ ചുമതലയുള്ള ലഫ്റ്റനന്റ് ജനറൽ ഹരീന്ദർ സിങ്ങും മറ്റ് 10 ഉദ്യോഗസ്ഥരുമാണ് ചർച്ചയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ചൈനയുടെ ഭാഗത്ത് നിന്ന് കമാൻഡർ മേജർ ജനറൽ ലിൻ ലിയുവും പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) യിലെ മറ്റ് 10 ഉദ്യോഗസ്ഥരുമാണ് പങ്കെടുക്കുന്നത്.
-
പാലക്കാട് ഐഐടിയില്‍ ഒഴിവുകള്‍; ശമ്പളം 1.12 ലക്ഷം വരെ, നിങ്ങള്‍ യോഗ്യരാണോ? -
ഉയർന്ന രക്തസമ്മർദ്ദം നിസാരക്കാരനല്ല; ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും, ഈ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കൂ..! -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത്












Click it and Unblock the Notifications