കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ-ചൈന സൈനികതല ചർച്ച; മാധ്യമങ്ങൾ ഊഹാപോഹങ്ങൾ പടച്ചുവിടരുതെന്ന് സൈനിക വക്താവ്

  • By Desk
Google Oneindia Malayalam News

ദില്ലി; ഇന്ത്യ-ചൈന സൈനികതല ചർച്ച പുരോഗമിക്കുകയാണ്. ലഡാക്ക് അതിർത്തിയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇരു സൈന്യങ്ങളുടെയും ലെഫ്റ്റനന്‍റ് ജനറല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ തമ്മില്‍ ചർച്ച നടത്തുന്നത്. അതേസമയം വിഷയം സംബന്ധിച്ച് അടിസ്ഥാന രഹിതാമായ വാർത്തകൾ നൽകരുതെന്ന് ഇന്ത്യൻ സൈനിക വക്താവ് മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. ഊഹാപോഹങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നത് പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിന് സഹായിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 india-china-military-1

ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി തർക്കങ്ങൾ പുകയുന്നത് സംബന്ധിച്ച് പല റിപ്പോർട്ടുകളും അഭ്യൂഹങ്ങളും പുറത്തുവരുന്നുണ്ട്. ഇത് പാടെ തള്ളുകയാണ് സൈന്യം. നേരത്തേ ഇന്ത്യൻ പട്രോളിങ്ങ് സംഘത്തെ ചൈന തടഞ്ഞുവെച്ചുവെന്നും ആയുധങ്ങൾ പിടിച്ചുവെച്ചുവെന്നും തരത്തിലുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇന്ത്യൻ സൈന്യം ഈ വാർത്ത നിഷേധിച്ച് രംഗത്തെത്തിയിരുന്നു. അത്തരത്തിൽ ഒരു സംഭവങ്ങളും ഉണ്ടായിട്ടില്ലെന്നും മാധ്യമങ്ങൾ തെളിവില്ലാത്ത വാർത്തകൾ പ്രസിദ്ധീകരിക്കുമ്പോൾ അത് രാജ്യതാത്പര്യങ്ങളെ ഹനിക്കുകയേ ഉള്ളൂവെന്നും സൈനിക വക്താവ് വ്യക്തമാക്കിയിരുന്നു.

Recommended Video

cmsvideo
Face-off along LAC in Ladakh: Chinese build-up will be matched | Oneindia Malayalam

അതേസമയം അതിർത്തിയിൽ തർക്ക പരിഹാരത്തിനുള്ള സാധ്യത തേടുകയാണ് ഇരു രാജ്യങ്ങളും. ചുസുള്‍-മോള്‍ദോ അതിര്‍ത്തി പോയിന്റിലെ ചൈനീസ് ഭാഗത്താണ് ചർച്ച നടക്കുന്നത്. ലഡാക്ക് അതിർത്തിയുടെ സുരക്ഷാ ചുമതലയുള്ള ലഫ്റ്റനന്റ് ജനറൽ ഹരീന്ദർ സിങ്ങും മറ്റ് 10 ഉദ്യോഗസ്ഥരുമാണ് ചർച്ചയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ചൈനയുടെ ഭാഗത്ത് നിന്ന് കമാൻഡർ മേജർ ജനറൽ ലിൻ ലിയുവും പീപ്പിൾസ് ലിബറേഷൻ ആർമി (പി‌എൽ‌എ) യിലെ മറ്റ് 10 ഉദ്യോഗസ്ഥരുമാണ് പങ്കെടുക്കുന്നത്.

'ശാസ്താവിന് സ്ത്രീകളെ കണ്ടൂടെന്നായിരുന്നു പ്രചാരണം,ആണുങ്ങളെയും കാണേണ്ടെന്ന് അവിടുന്നു തീരുമാനിച്ചു''ശാസ്താവിന് സ്ത്രീകളെ കണ്ടൂടെന്നായിരുന്നു പ്രചാരണം,ആണുങ്ങളെയും കാണേണ്ടെന്ന് അവിടുന്നു തീരുമാനിച്ചു'

മഞ്ചേരി മെഡിക്കൽ കോളേജിൽ 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു; സ്രവം പരിശോധനയ്ക്കയച്ചുമഞ്ചേരി മെഡിക്കൽ കോളേജിൽ 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു; സ്രവം പരിശോധനയ്ക്കയച്ചു

വൻ ട്വിസ്റ്റ്; ട്വിറ്ററിൽ നിന്ന് 'ബിജെപി' ഒഴിവാക്കി സിന്ധ്യ? കോൺഗ്രസിലേക്കോ? ബിജെപിക്ക് അമ്പരപ്പ്വൻ ട്വിസ്റ്റ്; ട്വിറ്ററിൽ നിന്ന് 'ബിജെപി' ഒഴിവാക്കി സിന്ധ്യ? കോൺഗ്രസിലേക്കോ? ബിജെപിക്ക് അമ്പരപ്പ്

English summary
India-china talks; Dont spread speculations says Army spokeperson
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X