• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഏറ്റുമുട്ടൽ തുടങ്ങിയത് ഇങ്ങനെ, ടെന്റിൽ തൊട്ടു, പിന്നാലെ ചൈനീസ് ക്രൂരത! അതിർത്തിയിൽ ആയുധവിന്യാസം

 • By Desk

ദില്ലി; ഇന്ത്യ - ചൈന അതിര്‍ത്തിയായ ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയിൽ ഉണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികരാണ് കൊല്ലപ്പെട്ടത്. ഇനിയും ഇന്ത്യയുടെ ഭാഗത്ത് ആൾനാശം ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ. നാല് പേരുടെ നില ഗുരുതരമാണെന്നും ചിലർ ചൈനയുടെ കസ്റ്റഡിയിൽ ഉണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. അതേസമയം ചൈനയ്ക്കും ആൾനാശം ഉണ്ടായതായാണ് വിവരം. ചൈനീസ് കമാന്റിങ്ങ് ഓഫീസർ ഉൾപ്പെ 43 ഓളം പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. ഒരു ടെന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് തിങ്കളാഴ്ചയിലെ സംഘർഷത്തിന് വഴിവെച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പുതിയ വിവരങ്ങൾ ഇങ്ങനെ

 ചൈനീസ് പ്രകോപനം

ചൈനീസ് പ്രകോപനം

അതിർത്തിയിൽ ഒരു മാസത്തിലേറെയായി നിലനിൽക്കുന്ന ചൈനീസ് പ്രകോപനം കഴിഞ്ഞ ദിവസം സംഘർഷത്തിന് വഴിവെയ്ക്കുകയായിരുന്നു.ടെന്റ് നീക്കം ചെയ്യുന്നതുമായി ബന്ഘപ്പെട്ട തർക്കമാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചതെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഗാൽവൻ നദിയുടെ തീരത്ത് ചൈന സ്ഥാപിച്ച ടെന്റായിരുന്നു തർക്ക വിഷയം.

 തർക്ക വിഷയം ടെന്റ്

തർക്ക വിഷയം ടെന്റ്

ടെന്റ് നീക്കം ചെയ്യുന്നതിനായി ഇന്ത്യൻ സൈന്യത്തിന്റെ ഒരു ചെറിയ പട്രോളിങ് സംഘം പ്രദേശത്തേക്ക് പോകുകയായിരുന്നു. നേരത്തേ തന്നെ ടെന്റ് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും ചൈനയും തമ്മിൽ ധാരണയായിരുന്നു. ജൂൺ ആറിന് ആണ് ഇരു സൈന്യങ്ങളിലേയും ലെഫ്.ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥർ തമ്മിൽ ചർച്ച നടത്തി ടെന്റ് നീക്കാൻ ധാരണയായത്.

cmsvideo
  ചൈനക്ക് ഉണ്ടായത് കനത്ത നാശനഷ്ടമോ? | Oneindia Malayalam
   ഇന്ത്യൻ സൈന്യം നീങ്ങി

  ഇന്ത്യൻ സൈന്യം നീങ്ങി

  ചർച്ചയിൽ ടെന്റ് നീക്കുമെന്ന് ചൈനീസ് സൈന്യം ഉറപ്പ് നൽകിയിരുന്നെങ്കിലും ഇത് പൊളിച്ചില്ല. ഈ സാഹചര്യത്തിലായിരുന്നു തിങ്കളാഴ്ച ഉച്ചയോടെ ഇന്ത്യൻ സൈന്യം അത് നീക്കം ചെയ്യാനായി പോയത്. കേണൽ സന്തോഷ് ബാബുവിനെ ചൈനീസ് സൈന്യം സൈനികർ ആക്രമിച്ചതോടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.

   8 മണിക്കൂറോളം

  8 മണിക്കൂറോളം

  ഇരുമ്പ് വടികളും ബാറ്റണുകളും കൊണ്ടായിരുന്നു ഇരു സൈന്യങ്ങളും പരസ്പരം ഏറ്റുമുട്ടിയത്. ഏകദേശം 8 മണിക്കൂറോളം സംഘർഷം നീണ്ട് നിന്നുവെന്നാണ് റിപ്പോർട്ടുകൾ. കുന്നിൻമുകളിലേക്ക് ഓടിപ്പോയ നിരായുധരായ സൈനികരെ പോലും ചൈനീസ് സൈന്യം ക്രൂരമായി ആക്രമിച്ചിരുന്നവത്രേ. ഏറ്റുമുട്ടലിനിടെ ചില സൈനികർ ഗാൽവൻ നദിയിലേക്ക് വീണു.

   നദിയിലേക്ക് വീണു

  നദിയിലേക്ക് വീണു

  നദിയിലേക്ക് വീണ സൈനികരും കൊല്ലപ്പെട്ടുവെന്നാണ് വിവരം. ശരീരം മരവിപ്പിക്കുന്ന തരത്തിലുള്ള കൊടും ശൈത്യവും ഉണ്ടായത് സൈനികരുടെ സ്ഥിതി കൂടുതൽ വഷളാക്കി. ഇതിനിടെ 17 സൈനികരാണ് കൊല്ലപ്പെട്ടത്. 24 ഓളം സൈനികർക്ക് ഗുരുതരമായ പരിക്കുകൾ സംഭവിച്ചതായും 110 ഓളം പേർക്ക് അടിയന്തര ചികിത്സ ആവശ്യമുണ്ടെന്നും സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.

   മൃതദേഹങ്ങൾ കൈമാറി

  മൃതദേഹങ്ങൾ കൈമാറി

  നദിയിൽ വീണവർക്കായുള്ള തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. കനത്ത ശൈത്യം രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയിട്ടുണ്ട് ചൊവ്വാഴ്ച രാവിലെയോടെ തന്നെ കൊല്ലപ്പെട്ട ഇന്ത്യൻ സൈനികരുടെ മൃതദേഹങ്ങൾ ചൈന ഇന്ത്യയ്ക്ക് കൈമാറിയിരുന്നു. അതേസമയം മൃതദേഹം കൈമാറിയ ചൈനയുടെ നടപടിയോടെ അതിർത്തിയിൽ മറ്റെന്തോ നടന്നിട്ടുണ്ടെന്ന തരത്തിലുള്ള നിരീക്ഷണങ്ങളും ഉയരുന്നുണ്ട്.

   പ്രതികരിക്കാതെ കേന്ദ്രം

  പ്രതികരിക്കാതെ കേന്ദ്രം

  ഒരു യുദ്ധസമാനമായ സാഹചര്യം ആണെങ്കില്‍ സൈനികരുടെ മൃതദേഹങ്ങള്‍ വൈറ്റ് ഫ്‌ളാഗ് മീറ്റൊക്കെ വെച്ചിട്ടാണ് തിരിച്ചയക്കുക. നിലവിൽ അങ്ങനെയല്ല മൃതദേഹങ്ങൾ കൈമാറിയിരിക്കുന്നത്. മണ്ണിടിച്ചലോ മറ്റോ ഉണ്ടായതിനാലാകാം ഇത്രയും പേർ കൊല്ലപ്പെട്ടതെന്നാണ് നിരീക്ഷപ്പെടുന്നത്. അതേസമയം സംഘർഷം സംബന്ധിച്ച് കേന്ദ്രം ഇതുവരെ പ്രതികരിച്ചിട്ടില്ല.

   ആയുധവിന്യാസം

  ആയുധവിന്യാസം

  അതിനിടെ സംഘർഷത്തിന്റെ പശ്ചാത്തലത്തൽ അതിർത്തി പ്രദേശങ്ങളിൽ ജാഗ്രത തുടരുകയാണ്. മേഖലയിൽ ആയുധവിന്യാസം നടത്തിക്കൊണ്ടിരിക്കുകാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുദ്ധ കരുതൽ ശേഖരം വർധിപ്പിക്കാൻ സൈന്യത്തിന് കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.

  ഇന്ത്യ-ചൈന സംഘർഷം; 4 ഇന്ത്യൻ സൈനികർ ഗുരുതരാവസ്ഥയിൽ! കൂടുതൽ വിവരങ്ങൾ പുറത്ത്

  അതിർത്തിയിൽ നടന്നത്, 20 ഇന്ത്യൻ സൈനികരുടെ മൃതദേഹം ചൈന വിട്ട് നൽകിയത് എന്തുകൊണ്ട്, മേജർ രവി പറയുന്നു

  English summary
  India china tension;clash started over a tent
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X