കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയ്ക്ക് അപ്രതീക്ഷിത തിരിച്ചടി; 5000 കോടി തുലാസില്‍, ഇന്ത്യ പണി തുടങ്ങിയതേയുള്ളൂ...

  • By Desk
Google Oneindia Malayalam News

മുംബൈ: ഇന്ത്യയുമായി സൈനിക തലത്തില്‍ ഏറ്റുമുട്ടലിന് കോപ്പ് കൂട്ടുന്ന ചൈനയ്ക്ക് കനത്ത തിരിച്ചടിയാണ് ലഭിക്കാന്‍ പോകുന്നത്. മഹാരാഷ്ട്ര സര്‍ക്കാര്‍ 5000 കോടിയുടെ കരാര്‍ മരവിപ്പിച്ചത് ഇതിന്റെ സൂചന മാത്രം. ചൈനയിലെ വന്‍കിട കമ്പനികള്‍ സാമ്പത്തികമായി തകരാന്‍ കാരണമാകുന്ന നീക്കങ്ങളാണ് ഇന്ത്യ നടത്തുന്നത്.

ചൈനീസ് കമ്പനികളുമായി പുതിയ കരാര്‍ ഒപ്പുവയ്ക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് നേരത്തെ ഒപ്പുവച്ച കോടികളുടെ കരാര്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ മരവിപ്പിച്ചത്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ചൈനയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നതാണ് ഇന്ത്യക്കാരുടെ പ്രതികരണം. വിശദാംശങ്ങള്‍ ഇങ്ങനെ....

മാഗ്നറ്റിക് മഹാരാഷ്ട്ര

മാഗ്നറ്റിക് മഹാരാഷ്ട്ര

അടുത്തിടെ മഹാരാഷ്ട്രയില്‍ നടന്ന മാഗ്നറ്റിക് മഹാരാഷ്ട്ര 2.0 നിക്ഷേപ സംഗമത്തില്‍ വച്ചാണ് ചൈനീസ് കമ്പനികളുമായി കരാര്‍ ഒപ്പുവച്ചിരുന്നത്. ഇതാണ് താല്‍ക്കാലികമായി റദ്ദാക്കാന്‍ മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സര്‍ക്കാര്‍ തീരുമാനിച്ചത്. 5000 കോടിയുടെതാണ് നിര്‍ദിഷ്ട കരാറുകള്‍.

കേന്ദ്ര നിര്‍ദേശം ഇങ്ങനെ

കേന്ദ്ര നിര്‍ദേശം ഇങ്ങനെ

കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ഉദ്ധവ് താക്കറെ സര്‍ക്കാര്‍ കടുത്ത തീരുമാനം എടുത്തത്. ഇന്തോ-ചൈന അതിര്‍ത്തിയില്‍ 20 സൈനികര്‍ക്ക് വീരമൃത്യു സംഭവിക്കുന്നതിന് മുമ്പാണ് ചൈനയുമായി കരാര്‍ ഒപ്പുവച്ചിരുന്നത്. ചൈനീസ് കമ്പനികളുമായി കൂടുതല്‍ കരാര്‍ ഒപ്പ് വയ്ക്കരുതെന്ന് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടുവെന്നും വ്യവസായ മന്ത്രി സുഭാഷ് ദേശായ് പറഞ്ഞു.

Recommended Video

cmsvideo
വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആഴത്തില്‍ മുറവേറ്റിരുന്നു| Oneindia Malayalam |
 ഈ കരാറുകള്‍ നഷ്ടമാകും

ഈ കരാറുകള്‍ നഷ്ടമാകും

പൂനെക്കടുത്ത് ഓട്ടോ മൊബൈല്‍ പ്ലാന്റ് നിര്‍മിക്കുന്ന കരാര്‍ ഗ്രേറ്റ് വാള്‍ മോട്ടോസുമായിട്ടാണ് ഒപ്പുവച്ചിരുന്നത്. 3770 കോടി രൂപയുടേതായിരുന്നു കരാര്‍. കൂടാതെ പിഎംഐ ഇലക്ട്രോ മൊബിലിറ്റിയും ചൈനയുടെ ഫോട്ടനും സംയുക്തമായി ആരംഭിക്കാന്‍ തീരുമാനിച്ച പദ്ധതിയുടെ കരാര്‍ തുക 1000 കോടിയാണ്. ഇതും മരവിപ്പിച്ചു.

ആദ്യം രാജ്യം, പിന്നെ കരാര്‍

ആദ്യം രാജ്യം, പിന്നെ കരാര്‍

സാമ്പത്തിക രംഗം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഉദ്ധവ് താക്കറെ സര്‍ക്കാര്‍ മാഗ്നറ്റിക് മഹാരാഷ്ട്ര 2.0 നിക്ഷേപ സംഗമം നടത്തിയത്. കൊറോണക്ക് ശേഷമുള്ള അതിവേഗ വളര്‍ച്ചയാണ് ഇതിലൂടെ ലക്ഷ്യമിട്ടിരുന്നത്. കരാര്‍ ഒപ്പിട്ടതിന് ശേഷമാണ് അതിര്‍ത്തിയില്‍ ചൈനീസ് ആക്രമണമുണ്ടായത്.

 മറ്റു രാജ്യങ്ങളുമായും കരാര്‍

മറ്റു രാജ്യങ്ങളുമായും കരാര്‍

ചൈനീസ് കമ്പനികള്‍ക്ക് പുറമെ സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, അമേരിക്ക കമ്പനികളുമായി ഇന്ത്യന്‍ കമ്പനികള്‍ ഒട്ടേറെ കരാര്‍ ഒപ്പുവച്ചിരുന്നു. ചൈനയുമയുള്ള മൂന്ന് കരാറുകള്‍ മരവിപ്പിച്ചു. ബാക്കി രാജ്യങ്ങളിലെ കമ്പനികളുമായുള്ള ഒമ്പത് കരാറുമായി മുന്നോട്ട് പോകുമെന്നും വ്യവസായ മന്ത്രി സുഭാഷ് ദേശായി പറഞ്ഞു.

ചൈനീസ് വിരുദ്ധ വികാരം

ചൈനീസ് വിരുദ്ധ വികാരം

അതിര്‍ത്തി സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ ചൈനീസ് വിരുദ്ധ വികാരം രാജ്യത്ത് ശക്തിപ്പെടുകയാണ്. കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉദ്ധവ് താക്കറെ വീഡിയോ കോണ്‍ഫറന്‍സ് നടത്തിയിരുന്നു. ചൈനയുടെ നടപടിയെ ശക്തമായി ഉദ്ധവ് താക്കറെ അപലപിച്ചു. കേന്ദ്രത്തിനും സൈന്യത്തിനും എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.

ആലിബാബയും ടെന്‍സെന്റും പ്രതിസന്ധിയിലേക്ക്

ആലിബാബയും ടെന്‍സെന്റും പ്രതിസന്ധിയിലേക്ക്

ചൈനീസ് കമ്പനികള്‍ക്ക് വന്‍തോതില്‍ ഓഹരി പങ്കാളിത്തമുള്ള കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ പോലും ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം വ്യാപകമാണ്. ചൈനീസ് ആപ്പുകളുടെ റേറ്റിങ് കുറഞ്ഞിരിക്കുകയാണ്. ആലിബാബ, ടെന്‍സെന്റ് തുടങ്ങിയ ചൈനീസ് വന്‍കിട കമ്പനികള്‍ നിക്ഷേപം നടത്തിയ ആപ്പുകള്‍ക്കെതിരെയാണ് പ്രതിഷേധം.

'ചര്‍ച്ചയ്ക്കിടെ ചതി': ചൈനയുടെ രഹസ്യനീക്കം, യുദ്ധവിമാനങ്ങളും ബോംബറുകളും, ഒരുങ്ങി ഇന്ത്യയും'ചര്‍ച്ചയ്ക്കിടെ ചതി': ചൈനയുടെ രഹസ്യനീക്കം, യുദ്ധവിമാനങ്ങളും ബോംബറുകളും, ഒരുങ്ങി ഇന്ത്യയും

English summary
India-China Tension: Maharashtra freezes 5,000 crore projects with Chinese companies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X