കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്താണിത്? മോദി ഒന്ന് പറയുന്നു... വിദേശകാര്യ മന്ത്രി മറ്റൊന്ന് പറയുന്നു... ചോദ്യങ്ങളുമായി ഒവൈസി

  • By Desk
Google Oneindia Malayalam News

ഹൈദരാബാദ്: ചൈനീസ് അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടമായ സംഭവത്തില്‍ ചോദ്യങ്ങളുമായി എംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും രണ്ട് രീതിയിലാണ് വിഷയത്തില്‍ പ്രതികരിക്കുന്നതെന്ന് ഒവൈസി ചൂണ്ടിക്കാട്ടി.

അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം കടന്നുകയറിയിട്ടില്ലെന്ന് മോദി പറയുന്നു. ഗല്‍വാന്‍ താഴ്‌വരയിലെ നിയന്ത്രണരേഖയുമായി ബന്ധപ്പെട്ട എല്ലാ ധാരണകളും ചൈന ലംഘിച്ചുവെന്നാണ് മന്ത്രി ജയശങ്കര്‍ പറഞ്ഞത്. ഈ വിഷയത്തില്‍ ചില ചോദ്യങ്ങള്‍ ബാക്കിയാകുന്നുവെന്ന് ഒവൈസി പറയുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

പിന്നെ എങ്ങനെ അത് സംഭവിച്ചു

പിന്നെ എങ്ങനെ അത് സംഭവിച്ചു

നമ്മുടെ അതിര്‍ത്തിയില്‍ ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റമുണ്ടായില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചിരിക്കുന്നു. പിന്നെ എങ്ങനെയാണ് 20 സൈനികരുടെ ജീവന്‍ നഷ്ടമായത്. ഇന്ത്യയുടെ ഭൂപ്രദേശം മറ്റൊരു രാജ്യത്തിന് ധാനം നല്‍കാന്‍ പ്രധാനമന്ത്രിക്ക് അധികാരമില്ല. പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ പ്രധാനമന്ത്രിക്ക് അതിന് സാധിക്കില്ലെന്നും ഒവൈസി ട്വീറ്റ് ചെയ്തു.

Recommended Video

cmsvideo
ചൈനയെ പ്രതിരോധിക്കാന്‍ ഇന്ത്യയെ സഹായിക്കാന്‍ തയ്യാറെന്ന് റഷ്യ
മോദി ആരെയാണ് പിന്തുണയ്ക്കുന്നത്

മോദി ആരെയാണ് പിന്തുണയ്ക്കുന്നത്

ഗല്‍വാന്‍ ഇന്ത്യയുടെ പ്രദേശമാണെന്ന് മുന്‍ എയര്‍ വൈസ് മാര്‍ഷല്‍ മന്‍മോഹന്‍ ബഹാദൂര്‍ പറഞ്ഞിട്ടുണ്ട്. ചൈന അവരുടെതാണെന്ന് അവകാശപ്പെടുന്നു. കടന്നുകയറ്റമുണ്ടായില്ലെന്ന് പ്രധാനമന്ത്രി പറയുമ്പോള്‍ അദ്ദേഹം ആരെയാണ് പിന്തുണയ്ക്കുന്നത് എന്ന് വ്യക്തമാക്കണമെന്നും ഒവൈസി പറഞ്ഞു.

കോണ്‍ഗ്രസിന്റെ ചോദ്യം

കോണ്‍ഗ്രസിന്റെ ചോദ്യം

സമാനമായ ചില ചോദ്യങ്ങളുമായി കോണ്‍ഗ്രസും രംഗത്തുവന്നു. അതിര്‍ത്തി വിഷയത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിന് ഇക്കാര്യത്തില്‍ എല്ലാ വിധ പിന്തുണയും നല്‍കുന്നുവെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. സൈനികരുടെ രക്തസാക്ഷിത്വം വെറുതെയാകില്ലെന്ന് നരേന്ദ്ര മോദി കഴിഞ്ഞ ദിവസം സര്‍വകക്ഷി യോഗത്തിലും ആവര്‍ത്തിച്ചിരുന്നു. ഇക്കാര്യത്തില്‍ എന്ത് പദ്ധതിയാണ് പ്രധാനമന്ത്രിക്കുള്ളത് എന്ന് സുര്‍ജേവാല ചോദിച്ചു.

എവിടെ വച്ച് സംഭവിച്ചു

എവിടെ വച്ച് സംഭവിച്ചു

ഇന്ത്യന്‍ ഭൂമിയില്‍ കയറിയില്ലെന്ന് ചൈന പറയുന്നു. ചൈനീസ് സൈനികര്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ കയറിയില്ലെന്ന് പ്രധാനമന്ത്രി മോദിയും പറയുന്നു. പിന്നെ എങ്ങനെ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. എങ്ങനെയാണ് ഈ മരണം സംഭവിച്ചത്. ആരുടെ ഭൂമിയില്‍ വച്ചാണ് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടത്. ഇതാണ് പ്രധാന ചോദ്യമെന്നും സുര്‍ജേവാല പറഞ്ഞു.

ബിജെപിക്ക് വന്‍ മുന്നേറ്റം; കോണ്‍ഗ്രസിനേക്കാള്‍ ഇരട്ടിയിലധികം സീറ്റ്, ആശങ്ക അകന്ന് മോദി സര്‍ക്കാര്‍ബിജെപിക്ക് വന്‍ മുന്നേറ്റം; കോണ്‍ഗ്രസിനേക്കാള്‍ ഇരട്ടിയിലധികം സീറ്റ്, ആശങ്ക അകന്ന് മോദി സര്‍ക്കാര്‍

ഇന്ത്യന്‍ സൈന്യത്തിന്റെ വന്‍ നീക്കം; ദിവസങ്ങള്‍ക്കകം അതിര്‍ത്തിയുടെ മുഖം മാറും, റിപ്പോര്‍ട്ട് ഇങ്ങനെഇന്ത്യന്‍ സൈന്യത്തിന്റെ വന്‍ നീക്കം; ദിവസങ്ങള്‍ക്കകം അതിര്‍ത്തിയുടെ മുഖം മാറും, റിപ്പോര്‍ട്ട് ഇങ്ങനെ

സൗദി അറേബ്യ കര്‍ഫ്യൂ പൂര്‍ണമായി പിന്‍വലിച്ചു; ഇനി നിയന്ത്രണം മൂന്ന് കാര്യങ്ങളില്‍ മാത്രംസൗദി അറേബ്യ കര്‍ഫ്യൂ പൂര്‍ണമായി പിന്‍വലിച്ചു; ഇനി നിയന്ത്രണം മൂന്ന് കാര്യങ്ങളില്‍ മാത്രം

English summary
India-China Tension: PMO and S Jaishankar contradicting each other’s statements- says Ow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X