കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേണലിന്‍റെ തലയ്ക്കടിച്ചു, കൊക്കയിലേക്ക് വീണവരുടെ മേല്‍ കല്ലെറിഞ്ഞു,അതിര്‍ത്തിയിലെ ചൈനീസ് ക്രൂരത

Google Oneindia Malayalam News

ദില്ലി: ലഡാക്ക് അതിര്‍ത്തിയിലെ ഗാല്‍വാന്‍ താഴ്വരയില്‍ കേണല്‍ ഉള്‍പ്പടേയുള്ള 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിക്കാനിടയാക്കിയ സംഘര്‍ഷത്തിന് ഇടയാക്കിയത് ചൈനീസ് പട്ടാളത്തിന്‍റെ ഭാഗത്ത് നിന്നുള്ള ഏകപക്ഷീയമായ ഇടപെടലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

അതിര്‍ത്തിയിലെ ഇന്ത്യന്‍ മേഖലയിലേക്ക് അതിക്രമിച്ച് മുന്നോട്ട് കയറാന്‍ വന്ന ചൈനീസ് പട്ടാളത്തെ ഇന്ത്യന്‍ സൈന്യം ഇടപെട്ട് തടയുകയായിരുന്നെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മര്യാദകള്‍ പാടെ ലംഘിച്ചുള്ള ക്രൂരതയാണ് ഇന്ത്യന്‍ സേനക്ക് നേരെ ചൈനയുടെ ഭാഗത്ത് നിന്നും ഉണ്ടായത്.

ഗാൽവാൻ താഴ്‌വര

ഗാൽവാൻ താഴ്‌വര

അറൂന്നൂറിലേറെ വരുന്ന ചൈനീസ് സൈനികരായിരുന്നു ഇന്ത്യന്‍ സേനയെ നേരിടാനെത്തിയത്. പിപി14 എന്ന ഇന്ത്യൻ പട്രോളിങ് സംഘം ഗാൽവാൻ താഴ്‌വരയിലെ 14ാം പോയിന്റിൽ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ചൈനീസ് സൈനികര്‍ ഇന്ത്യന്‍ മേഖലയിലേക്ക് മുന്നേറിയതായി മനസ്സിലാക്കിയത്. ഇന്ത്യന്‍ സംഘത്തില്‍ ആളുകള്‍ കുറവായിരുന്നു.

ആദ്യം ചര്‍ച്ച

ആദ്യം ചര്‍ച്ച

ചൈനീസ് പട്ടാളവുമായി ചര്‍ച്ച ചെയ്ത് പ്രശ്നം സമാധാനപരമായി പരിഹരിക്കാനായിരുന്നു ഇന്ത്യന്‍ സംഘം തുടക്കത്തില്‍ തന്നെ ശ്രമിച്ചത്. ചര്‍ച്ചകള്‍ വിജയത്തിലേക്കെത്തിയെന്ന് തോന്നിയ ഘട്ടം. ചൈന തങ്ങളുടെ പി5 എന്ന പോയിന്‍റിലേക്ക് പിന്‍മാറാമെന്ന് സമ്മതിച്ചു. ഇതോടെ ഇരു സംഘങ്ങളും സംഭവ സ്ഥലത്ത് നിന്നും പിരിഞ്ഞു.

Recommended Video

cmsvideo
ചൈനക്ക് ഉണ്ടായത് കനത്ത നാശനഷ്ടമോ? | Oneindia Malayalam
 വീണ്ടും വന്നു

വീണ്ടും വന്നു

എന്നാല്‍ ഇന്ത്യന്‍ പട്രോളിങ് സംഘം മടങ്ങിയെന്ന് മനസ്സിലാക്കിയ ഉടന്‍ ചൈനീസ് പട്ടാളം ഇതേ സ്ഥലത്തേക്ക് വീണ്ടും വന്നു. ചര്‍ച്ചകളെ ധിക്കരിച്ചുകൊണ്ടുള്ള ചൈനയുടെ നീക്കം ഉടന്‍ തന്നെ തിരിച്ചറിഞ്ഞ് ഇന്ത്യന്‍ സേന കൂടുതല്‍ പേരുമായി സ്ഥലത്തെത്തി. തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

തടയുന്നു

തടയുന്നു

ഉയര്‍ന്ന കുന്നിന്‍മുകളില്‍ സ്ഥാനം പിടിച്ച ചൈനീസ് സേന അവിടെ നിന്ന് പിന്മാറാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണ് വീണ്ടും ചര്‍ച്ചകള്‍ക്കായി
കേണൽ സന്തോഷ് കുമാറും ഹവീൽദാർ കെ. പളനിയും സിപ്പോയ് കുന്തൻകുമാർ ഓഝയും അവിടേക്കുപോയത്. സംഭാഷണത്തിന് ശേഷം മടങ്ങുകയായിരുന്ന ഇവര്‍ക്ക് വഴിതെറ്റുകയും മറ്റൊരു ചൈനീസ് പട്രോള്‍ സംഘം ഇവരെ തടയുകയായിരുന്നു.

തലയ്ക്ക് അടി

തലയ്ക്ക് അടി

തുടര്‍ന്ന് നടന്ന തര്‍ക്കത്തിനിടെ ചൈനീസ് സംഘം കേണലിന്‍റെ തലയ്ക്ക് അടിക്കുകയായിരുന്നു. ചൈനീസ് സംഘത്തിന്റെ പക്കൽ ഇരുമ്പ് വടികളുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. തലയ്ക്ക് പരിക്കേറ്റ കേണലിനെ മറ്റ് രണ്ട് പേര്‍ ചേര്‍ന്ന് രക്ഷിക്കാന‍് ശ്രമിച്ചു. ഇതിനിടെ അവരേയും ചൈനീസ് സംഘം ആക്രമിക്കുകയായിരുന്നു.

സംഘര്‍ഷം

സംഘര്‍ഷം

ഉന്തും തള്ളിനുമിടെ കേണലും മറ്റു രണ്ടുപേരും നദിയിലേക്കുവീണു. ദൂരെ നിന്ന് ഇത് കണ്ട ഇന്ത്യന്‍ സേന അവിടേക്ക് കുതിച്ചെത്തുകയായിരുന്നു. തുടര്‍ന്ന ചൈനീസ് സംഘവുമായി സംഘര്‍ഷത്തിലായി. മുപ്പതോളംപേരാണ് ഇന്ത്യൻ സംഘത്തിലുണ്ടായിരുന്നത്. ഇതിനിടെ അതിര്‍ത്തിക്ക് അപ്പുറത്ത് നിന്നുള്ള വലിയ സംഘം ചൈനീസ് പടയും സ്ഥലത്തെത്തി.

മൂന്ന് പേരുടേയും മരണം

മൂന്ന് പേരുടേയും മരണം

നദിയില്‍ വീണ മൂന്ന് പേരുടേയും മരണം ഇതിനോടകം സംഭവിച്ചിരുന്നു. തുടര്‍ന്ന് വലിയ സംഘര്‍ഷം നടക്കുകയായിരുന്നു. ഇന്ത്യന്‍ സൈന്യത്തിന് നേര്‍ക്ക് കല്ലുകളും കമ്പിപ്പാരയും ഷവലുകളുമുപയോഗിച്ചായിരുന്നു ചൈനീസ് സേനയുടെ ആക്രമണം. ഇന്ത്യന്‍ സൈനികരില്‍ പലരേയും കൊക്കയിലേക്ക് വലിച്ചെറിയുകയും വീണവരടേ മേലേക്ക് കല്ലുകള്‍ വലിച്ചെറിയുകയും ചെയ്തു.

ഇത്തവണ ഹജ്ജ് തീര്‍ത്ഥാടനം ഉണ്ടായേക്കില്ല? സൗദി അറേബ്യക്ക് മേല്‍ സമ്മര്‍ദ്ദം ഏറുന്നു, തീരുമാനം ഉടന്‍ഇത്തവണ ഹജ്ജ് തീര്‍ത്ഥാടനം ഉണ്ടായേക്കില്ല? സൗദി അറേബ്യക്ക് മേല്‍ സമ്മര്‍ദ്ദം ഏറുന്നു, തീരുമാനം ഉടന്‍

കനത്ത തിരിച്ചടി

കനത്ത തിരിച്ചടി

തുടര്‍ന്ന് കൂടുതല്‍ ഇന്ത്യന്‍ സേന സഭവസ്ഥലത്ത് എത്തുകയും കനത്ത തിരിച്ചടി നല്‍കുകയും ചെയ്തു. ഇതോടെയാണ് ചൈനീസ് ഭാഗത്ത് വലിയ തോതില്‍ ആള്‍നാശമുണ്ടായത്. മൂന്നുമണിക്കൂറോളം സംഘർഷം നീണ്ടുനിന്നു. നിരവധി ഇന്ത്യന്‍ സൈനികര്‍ ചൈനയുടെ കസ്റ്റഡിയിലായി. ഇവരെ ചൊവ്വാഴ്ച രാത്രിയോടെയാണ് ഇന്ത്യക്ക് തിരിച്ചു കിട്ടിയത്.

ഏറ്റുമുട്ടൽ തുടങ്ങിയത് ഇങ്ങനെ, ടെന്റിൽ തൊട്ടു, പിന്നാലെ ചൈനീസ് ക്രൂരത! അതിർത്തിയിൽ ആയുധവിന്യാസംഏറ്റുമുട്ടൽ തുടങ്ങിയത് ഇങ്ങനെ, ടെന്റിൽ തൊട്ടു, പിന്നാലെ ചൈനീസ് ക്രൂരത! അതിർത്തിയിൽ ആയുധവിന്യാസം

ചൈനക്കും ആള്‍നാശം

ചൈനക്കും ആള്‍നാശം

സംഘര്‍ഷത്തില്‍ ഇന്ത്യയേക്കാള്‍ കനത്ത ആള്‍നാശമാണ് സംഘര്‍ഷത്തില്‍ ചൈനക്ക് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി അതിര്‍ത്തിയില്‍ ചൈനീസ് പട്ടാളം ഹെലികോപ്‍റ്റര്‍ ഉപയോഗിച്ചതായും റിപ്പോര്‍ട്ടുണ്ട്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം ഇന്ത്യയുടെ ഭാഗത്ത് സംഭവിച്ചതിനേക്കാള്‍ വലിയ നാശമാണ് ചൈനീസ് ഭാഗത്ത് ഉണ്ടായിരിക്കുന്നത്.

ചൈനക്ക് ഉണ്ടായത് കനത്ത നാശനഷ്ടം; ഹെലികോപ്റ്റര്‍ രംഗത്തിറക്കി രക്ഷാപ്രവര്‍ത്തനം, കൊല്ലപ്പെട്ടവര്‍ 43?ചൈനക്ക് ഉണ്ടായത് കനത്ത നാശനഷ്ടം; ഹെലികോപ്റ്റര്‍ രംഗത്തിറക്കി രക്ഷാപ്രവര്‍ത്തനം, കൊല്ലപ്പെട്ടവര്‍ 43?

43 പേര്‍

43 പേര്‍

ഗാല്‍വന്‍ താഴ്വരിയെ സംഘര്‍ഷത്തില്‍ 43 ചൈനീസ് സൈനികര്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തെന്നാണു എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തത്. പ്രതികൂല കാലാവസ്ഥ കാരണം കര മാര്‍ഗ്ഗമുള്ള വാഹന യാത്രാ സൗകര്യങ്ങള്‍ക്ക് തടസ്സങ്ങള്‍ ഏര്‍പ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് കൊല്ലപ്പെട്ടവരുടേയും പരിക്കേറ്റവരേയും സംഭവ സ്ഥലത്ത് നിന്ന് കൊണ്ടുപോകാന്‍ ചൈനീസ് പട്ടാളം ഹെലിക്കോപ്റ്ററുകള്‍ ഉപയോഗിച്ചത്

English summary
India-china tension; this how china treated indian soldiers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X